തിരുവനന്തപുരം: കഴിഞ്ഞ ദിവസം എസ് ഐ ആനിയെ പ്രശംസിച്ച് നടൻ ഉണ്ണിമുകുന്ദൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാദ്ധ്യമാകുന്നതെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പൊലീസ് ഓഫീസറുടെ ചിത്രം പോസ്റ്റ് ചെയ്തത്.ഈ പോസ്റ്റിനെ വിമർശിച്ചുകൊണ്ട് ചിലർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്റെ കുറിപ്പിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി. ഫേസ്‌ബുക്കിൽ തന്റെ ഒരു ചിത്രത്തിനൊപ്പം ചെറിയൊരു കുറിപ്പുമാണ് നടി പങ്കുവച്ചിരിക്കുന്നത്.

'ഫോട്ടോ ഇടാൻ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടൻ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.' എന്ന അടിക്കുറിപ്പോടെയാണ് അരുന്ധതി ഫേസ്‌ബുക്ക് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.