20 വർഷങ്ങൾക്ക് ശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവൽ പുറത്തു വരുന്നു. ദ മിനിസറ്ററി ഓഫ് അട്മോസ്റ്റ് ഹാപ്പിനെസ് ആണ് അരുന്ധതി റോയിയുടെ പുറത്തിറങ്ങാൻ പോകുന്ന രണ്ടാമത്തെ നോവൽ. അടുത്ത വർഷം ജൂണിൽ നോവൽ പുറത്തിറങ്ങും. ഹമിഷ് ഹാമിൽട്ടൺ യുകെയും പെൻഗ്വിൻ ഇന്ത്യയുമാണ് പുസ്തകത്തിന്റെ പ്രസാധകരെന്ന് അരുന്ധതി റോയ് അറിയിച്ചു.

തന്റെ ആദ്യ നോവലിലൂടെ മാൻ ബുക്കർ പ്രൈസ് നേടിയ എഴുത്തുകാരി 20 വർഷങ്ങൾക്ക് ശേഷമാണ് തന്റെ രണ്ടാമത്തെ നോവൽ പ്രസിദ്ധീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ദ ഗോഡ് ഓഫ് സ്മോൾ തിങ്സ് 1997ലാണ് മാൻബുക്കർ പ്രൈസ് നേടിയത്.

ദ മിനിസറ്ററി ഓഫ് അട്മോസ്റ്റ് ഹാപ്പിനെസിലെ ഭ്രാന്തമായ ആളുകൾക്കും അതുപോലെ തന്നെ ഹൃദയശൂന്യരായവർക്കും ലോകത്തിലേക്ക് ഒരു വഴികണ്ടെത്താനായതിൽ വളരെ സന്തോഷമുണ്ട് . എന്റെ പ്രസാധകരെ കണ്ടെത്തിയിരിക്കുന്നു. എന്നാണ് അരുന്ധതി പറഞ്ഞത്.

ഇരുപത് വർഷം കൊണ്ടാണ് അരിന്ധതി തന്റെ രണ്ടാം നോവൽ പൂർത്തീകരിക്കുന്നത്. അപ്പോൾ തന്നെ നമുക്ക് മനസിലാക്കാം അതിന്റെ പ്രത്യേകതയും പ്രാധാന്യവും നമുക്ക് മനസിലാക്കാം. സന്തോഷവും അഭിമാനവുമുണ്ട് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലെന്നാണ് പ്രസാധകരുടെ പ്രതികരണം.

എഴുത്ത് അതിസാധാരണമാണ്, അതുപോലെ തന്നെയാണ് കഥാപാത്രങ്ങളും- ജീവൻ നൽകിയിരിക്കുന്നത് അത്രയധികം ഉദാരമായും തന്മയത്വത്തോടെയുമാണ്. പുത്തൻ ഭാഷ ആഹ്ലാദത്തോടെ വാക്കുകൾക്ക് ജീവനുണ്ടെന്ന് നമ്മെ ഓർമ്മപ്പെടുത്തും.