കൊച്ചി: അരുവിയുടെ ഷൂട്ടിനിടയിൽ വല്ലാതെ ശാരീരിക, മാനസിക മാറ്റങ്ങൾക്കു വിധേയായിരുന്നുവെന്ന് അദിതി ബാലൻ പറയുന്നു. ക്ലെമാക്‌സ് എടുക്കുന്നതിന് അഞ്ച് ദിവസം മുന്നേയാണ് 'റെഡി'യായി വരാൻ സംവിധായകൻ പറഞ്ഞത്.

'എത്ര സമയം വേണമെങ്കിലും എടുത്ത് എന്നോട് പൂർണമായും റെഡി ആയി വരാൻ പറഞ്ഞു സംവിധായകൻ. ഞാൻ മുഴുവനായി റെഡി ആയാൽ മാത്രമേ ഷൂട്ടിങ്ങുമായി മുന്നോട്ടു പോകൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആയുർവേദ ഡോക്ടറെ ചെന്ന് കണ്ടു. അദ്ദേഹം പറഞ്ഞ ഡയറ്റ് പ്ലാൻ പിന്തുടർന്നു. അവിടെ താമസിച്ചു. ഒരു നേരം കഞ്ഞി മാത്രം കുടിച്ച് കുറച്ച് ദിവസം' അതിഥി പറയുന്നു.

അരുവിയുടെ അതേ അവസ്ഥയിലൂടെ കടന്നു പോകുന്ന കുറെ പേരുടെ വീഡിയോകൾ ദിവസവും കണ്ടു. മാനസികമായി ഞാൻ തളർന്നു പോയ ദിവസങ്ങളായിരുന്നു. പിന്നീട് ക്ലൈമാക്‌സ് ഷൂട്ട് കഴിഞ്ഞ് ആ കഥാപാത്രത്തിൽ നിന്ന് പുറത്തു വരാനായില്ല. കുറെ കാലമെടുത്താണ് എനിക്ക് അത് സാധിച്ചതെന്ന് അതിഥി പറയുന്നു.

എന്റെ അമ്മ വീട് കേരളത്തിലാണ്. അവധിക്കാലത്ത് ആഘോഷമാക്കാൻ കേരളത്തിൽ എത്താറുണ്ട്.കേരളം എന്ന് പറഞ്ഞാൽ എനിക്ക് ഞങ്ങൾ പോയ കുറെ അമ്ബലങ്ങളാണ്. പിന്നെ ട്രെയിൻ യാത്രകൾ, കൊച്ചിയിലെ കുറെ സുഹൃത്തുക്കൾ, ഭക്ഷണം. ജനിച്ചതും വളർന്നതും ചെന്നൈയിൽ ആണെങ്കിലും കേരളം എനിക്ക് അവധിക്കാലം പോലുള്ള അനുഭവമാണ്.' അതിഥി പറയുന്നു.