ചെന്നൈ: അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണയം ഉചിതമായ സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെന്നൈയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുവിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പാണ്. സ്ഥാനാർത്ഥി നിർണയത്തിൽ തർക്കമില്ലെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.