- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കര മത്സര രംഗത്ത് 16 സ്ഥാനാർത്ഥികൾ; രണ്ട് വോട്ടിങ് യന്ത്രങ്ങൾ വേണ്ടിവരും; മുഖ്യ സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരന്മാർ
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞടുപ്പിന്റെ ചിത്രം വ്യക്തമായി. മത്സരരംഗത്തുള്ളത് 16 സ്ഥാനാർത്ഥികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു. ശനിയാഴ്ച മൂന്നുമണിവരെയായിരുന്നു പത്രിക പിൻവലിക്കാനുള്ള സമയം. അവസാന ദിവസമായ ഇന്ന് ഒരാൾ പത്രിക പിൻവലിച്ചു. അൻസാരി എന്നയാളാണ് പത്രിക പിൻവലിച്ചത്. 16 പേർ മത്സരംഗത്തുള്ളതിനാൽ രണ്ട് വോട
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞടുപ്പിന്റെ ചിത്രം വ്യക്തമായി. മത്സരരംഗത്തുള്ളത് 16 സ്ഥാനാർത്ഥികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു. ശനിയാഴ്ച മൂന്നുമണിവരെയായിരുന്നു പത്രിക പിൻവലിക്കാനുള്ള സമയം. അവസാന ദിവസമായ ഇന്ന് ഒരാൾ പത്രിക പിൻവലിച്ചു. അൻസാരി എന്നയാളാണ് പത്രിക പിൻവലിച്ചത്. 16 പേർ മത്സരംഗത്തുള്ളതിനാൽ രണ്ട് വോട്ടിങ് യന്ത്രങ്ങൾ വേണ്ടിവരും. ഒരു വോട്ടിങ് യന്ത്രത്തിൽ 15 പേരെ ഉൾപ്പെടുത്താൻ കഴിയൂ.
ഇടതുമുന്നണി സ്ഥാനാർത്ഥി എം.വിജയകുമാറിന് രണ്ട് അപരന്മാരും യു.ഡി.എഫ് സ്ഥാനാർത്ഥി ശബരീനാഥിന് ഒരു അപരനുമാണുള്ളത്. ബി വിജയകുമാറും എസ് വിജയകുമാരൻ നായരുമാണ് ഇടത് സ്ഥാനാർത്ഥിയുടെ അപരന്മാർ. എം.എസ്.ശബരീനാഥ് ആണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപരൻ. ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന് അപരന്മാരില്ല.
പി.സി.ജോർജിന്റെ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയും പി.ഡി.പി സ്ഥാനാർത്ഥിയായി പൂന്തുറ സിറാജും മത്സരരംഗത്തുണ്ട്. 15 സ്ഥാനാർത്ഥികളും ഒരു നോട്ടയുമെന്നാണു വോട്ടിങ് യന്ത്രത്തിലെ കണക്ക്.