- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കരയിൽ 'സമ്പന്നൻ' എം വിജയകുമാർ; സമ്പത്ത് കുറവ് രാജഗോപാലിന്; മത്സരരംഗത്തുള്ളത് 17 സ്ഥാനാർത്ഥികൾ; വിജയകുമാറിന് രണ്ടും ശബരിനാഥിന് ഒന്നും അപരന്മാർ
അരുവിക്കര: അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം വ്യക്തമായി. നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആരുവിക്കരയിൽ പതിനേഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സിപി.എം, ബിജെപി ഡമ്മി സ്ഥാനാർത്ഥികളായ വി.കെ.മധുവും ജെ.ആർ.പത്മകുമാറും മത്സരത്തിൽ നിന്ന് പിന്മാറിയപ്പോൾ,, ഡോ. കെ.എസ്.പത്മരാജന്റെ പത്രിക വരണാധികാരി തള്ളി. എല്
അരുവിക്കര: അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം വ്യക്തമായി. നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആരുവിക്കരയിൽ പതിനേഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സിപി.എം, ബിജെപി ഡമ്മി സ്ഥാനാർത്ഥികളായ വി.കെ.മധുവും ജെ.ആർ.പത്മകുമാറും മത്സരത്തിൽ നിന്ന് പിന്മാറിയപ്പോൾ,, ഡോ. കെ.എസ്.പത്മരാജന്റെ പത്രിക വരണാധികാരി തള്ളി. എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കാറുള്ള പത്മരാജന്റെ പത്രിക സംസ്ഥാനത്തെ വോട്ടറല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വിജയകുമാറിന്റെ രണ്ടും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥന്റെ ഒന്നും അപരന്മാരുടെ പത്രികയും സ്വീകരിച്ചതിൽപെടുന്നു. ശനിയാഴ്ചയാണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസം. അതേസമയം ഉപതിരഞ്ഞെടുപ്പിൽ പ്രമുഖ സ്ഥാനാർത്ഥികളുടെ സമ്പത്തിൽ ഏറ്റവും കൂടുതൽ സ്വത്തുള്ളത് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വിജയകുമാറിനാണ്. ഭാര്യയുടെയും സമ്പത്ത് കൂടി വിജയകുമാർ വാരണാധികാരിക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധ്യപ്പെടുത്തി. ഇത് കൂടി പരിഗണിക്കുമ്പോഴാണ് സ്വത്തിന്റെ കാര്യത്തിലാണ് വിജയകുമാർ ഒന്നാം സ്ഥാനത്തെത്തിയത്. 13,45641 രൂപയാണ് വിജയകുമാറിനും ജീവിത പങ്കാളിക്കുമായുള്ള ആസ്ഥി. എന്നാൽ 1210439 രൂപയുടെ ആസ്ഥിയുമായി രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുന്നത് യു.ഡി.എഫ് സ്ഥാനാർത്ഥി ശബരീനാഥനാണ്.
സ്വന്തം പേരിൽ 3281000 രൂപയുടെ സ്വത്തുക്കളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വിജയകുമാർ സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. ജീവിത പങ്കാളിയുടെ സ്വത്ത് വിവരം കൂടി സത്യവാങ്മൂലത്തിൽ കാണിക്കണം. ബാങ്കിലും ഭൂമിയായുമെല്ലാം എം.വിജയകുമാറിന്റെ ജീവിത പങ്കാളിക്കുള്ളത് 7064641 രൂപയാണ്. രണ്ടും കൂടി കണക്കാക്കിയാൽ 1345641 രൂപയുടെ ആസ്ഥി. പ്രമുഖ സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ തുകയാണ് വിജയകുമാറിന്റേത്.
എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശബരീനാഥൻ തൊട്ടു പിന്നിൽ തന്നെയുണ്ട്. 1210439 രൂപയാണ് ശബരീനാഥന് സ്വന്തം പേരിലുള്ളത്. ഇതിൽ ബാങ്കിലും കൈവശവുമായിട്ടുള്ള തുക 5010439 രൂപയാണ്. കീഴ്‌തോന്നക്കൽ, കുടപ്പനക്കുന്ന് എന്നിവിടങ്ങളിലായി 52 ലക്ഷം രൂപ വില വരുന്ന ഭൂമിയും ശബരീനാഥന്റെ പേരിലുണ്ട്. എന്നാൽ ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാലിന്റെ പേരിൽ ആകെയുള്ളത് 1516768 രൂപയാണ്. ഇതിൽ 4 ലക്ഷം രൂപ വില വരുന്ന ഒരു ഏക്കർ കൃഷിഭൂമിയുമാണ്. പ്രമുഖ സ്ഥാനാർത്ഥികളിൽ ഏറ്റവും കുറവ് ആസ്ഥിയുള്ളത് ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാലിനാണ്.