തിരുവനന്തപുരം: നഗരത്തിന് കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ജലസംഭരണി വൃത്തിയാക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ്. കെ.എസ്.ശബരീനാഥൻ എംഎ‍ൽഎയുടെ സബ്മിഷന് നിയമസഭയിൽ മറുപടി നല്കുകയായിരുന്നു മന്ത്രി. അരുവിക്കര ജലസംഭരണിയിൽ പായലും താമരവള്ളികളും ചെളിയും അടിഞ്ഞുകൂടുന്ന പ്രശ്‌നം സബ്മിഷനിലൂടെ ശബരീനാഥൻ എംഎ‍ൽഎ സഭയിലുന്നയിച്ചു. നഗരത്തിന്റെ ജീവിതചര്യയുടെ ഗതി നിയന്ത്രിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് ഡാമിൽ നിന്നുള്ള കുടിവെള്ളമാണെന്നും കുടിവെള്ളത്തിന്റെം ശുദ്ധതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്നും പായലും ചെളിയും മറ്റും നീക്കം ചെയ്ത് ഡാമിന്റെയ സംഭരണ ശേഷി വര്ദ്ധി്പ്പിക്കാനും ഡാം വൃത്തിയാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎ‍ൽഎ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

അരുവിക്കര ഡാമിൽ കേരള സ്റ്റേറ്റ് മിനറൽ ഡിപ്പാർട്ട്‌മെന്റ് കോർപ്പറേഷൻ പഠനം നടത്തിയതായും ചെളിയും മറ്റും നീക്കം ചെയ്ത് അരുവിക്കര ജലസംഭരണിയെ വൃത്തിയാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും എംഎ‍ൽഎയുടെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.