- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്രം ലഭ്യമാക്കുന്ന ഓക്സിജൻ മതിയാകില്ല; ആവശ്യത്തിലധികം ഓക്സിജനുണ്ടെങ്കിൽ സംസ്ഥാനങ്ങൾ സഹായിക്കണം; മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കെജ്രിവാൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നതോടെ ഓക്സിജൻ ലഭ്യമാക്കാൻ സംസ്ഥാനങ്ങളുടെ സഹായം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കേന്ദ്ര സർക്കാർ ലഭ്യമാക്കുന്ന ഓക്സിജൻ മതിയാകാത്ത സ്ഥിതിയാണ്.
കൂടുതൽ ഓക്സിജൻ ഉള്ള സംസ്ഥാനങ്ങൾ സഹായിക്കണം. കോവിഡിനെതിരെ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കത്തിൽ പറയുന്നു.
ഇക്കാര്യം അഭ്യർത്ഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയതായി കെജ്രിവാൾ ട്വിറ്ററിൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത സ്ഥിതിയാണുള്ളതെന്നും കെജ്രിവാൾ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കടുത്ത ഓക്സിജൻ ക്ഷാമമാണ് ഡൽഹി നേരിടുന്നത്.
കോവിഡ് രോഗികളുടെ എണ്ണത്തിലും വൻവർധനയാണ് ഡൽഹിയിലുള്ളത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുപതിനായിരത്തിൽ അധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മെഡിക്കൽ ഓക്സിജൻ, മരുന്നുകൾ, ഐ.സി.യു. കിടക്കകൾ എന്നിവയുടെ അഭാവം ഡൽഹിയുടെ ആരോഗ്യസംവിധാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്. വെള്ളിയാഴ്ച 348 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.
I am writing to all CMs requesting them to provide oxygen to Delhi, if they have spare. Though Central govt. is also helping us, the severity of corona is such that all available resources are proving inadequate.
- Arvind Kejriwal (@ArvindKejriwal) April 24, 2021
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ചെറുതും വലുതുമായ ആശുപത്രികൾ തങ്ങളുടെ ഓക്സിജൻ ശേഖരം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
അതേസമയം ഡൽഹി ആവശ്യപ്പെട്ടതിനേക്കാൾ അധികം ഓക്സിജൻ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ രംഗത്ത് വന്നിരുന്നു, ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡൽഹി സർക്കാർ നന്ദി പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു. കിട്ടിയ ഓക്സിജൻ എങ്ങിനെ ഉപയോഗിക്കണമെന്നത് ഡൽഹി സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്