- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുര്യോധനനെ അന്ധമായി സ്നേഹിച്ച ധൃതരാഷ്ട്രരെ പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് പരിഹസിച്ച് അരവിന്ദ് കെജരിവാൾ; കേന്ദ്രസർക്കാറിനെ സ്നേഹിച്ച് തെരഞ്ഞെടുപ്പിന് ക്രമക്കേടെന്ന് പരാതി ഉയർന്ന വോട്ടിങ്ങ് മെഷീൻ ഉപയോഗിക്കുന്നു
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസർക്കാറിനേയും മഹാഭാരതത്തിലെ ധൃതരാഷ്ട്രരോടും ദുര്യോധനനോടും ഉപമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ക്രമക്കേട് ആരോപണം ഉന്നയിക്കുന്നതിനടയിലാണ് കെജരിവാളിന്റെ ഈ പരിഹാസം. മകനെ അന്ധമായി സഹായിക്കുന്ന ധൃതരാഷ്ട്രരാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമക്കേടെന്ന് വ്യാപക പരാതി ഉയർന്നിട്ടും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപതെരഞ്ഞെടുപ്പുകളിലും ഡൽഹി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഉപയോഗിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാറിനോടുള്ള സ്‌നേഹം മൂലമാണ്. ഉപതെരഞ്ഞെടുപ്പുകൾക്ക് കൊണ്ടുപോയ 18 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയതായി ആരോപണമുണ്ടായി. ഏപ്രിൽ 26ന് നടക്കുന്ന ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യമാണ് ആംആദ്മി അധ്യക്ഷൻ ഉന്നയിക്കുന്നത്. ഡൽഹിയിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാജസ്ഥാനിൽ നിന്ന് വാങ്ങിയ മെഷീനുകളിൽ കൃത്രിമം നടന്നതാ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്രസർക്കാറിനേയും മഹാഭാരതത്തിലെ ധൃതരാഷ്ട്രരോടും ദുര്യോധനനോടും ഉപമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ക്രമക്കേട് ആരോപണം ഉന്നയിക്കുന്നതിനടയിലാണ് കെജരിവാളിന്റെ ഈ പരിഹാസം.
മകനെ അന്ധമായി സഹായിക്കുന്ന ധൃതരാഷ്ട്രരാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമക്കേടെന്ന് വ്യാപക പരാതി ഉയർന്നിട്ടും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപതെരഞ്ഞെടുപ്പുകളിലും ഡൽഹി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഉപയോഗിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാറിനോടുള്ള സ്‌നേഹം മൂലമാണ്.
ഉപതെരഞ്ഞെടുപ്പുകൾക്ക് കൊണ്ടുപോയ 18 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ക്രമക്കേട് കണ്ടെത്തിയതായി ആരോപണമുണ്ടായി.
ഏപ്രിൽ 26ന് നടക്കുന്ന ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന ആവശ്യമാണ് ആംആദ്മി അധ്യക്ഷൻ ഉന്നയിക്കുന്നത്.
ഡൽഹിയിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാജസ്ഥാനിൽ നിന്ന് വാങ്ങിയ മെഷീനുകളിൽ കൃത്രിമം നടന്നതായാണ് കെജ്രിവാളിന്റെ ആരോപണം. യന്ത്രത്തിന്റെ നിർമ്മാണ വേളിയിൽ തന്നെ കൃത്രിമം നടത്തി എ.എ.പിയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളികളയുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്. നിർമ്മാണ സമയത്ത് യാതൊരു വിധത്തിലുള്ള കൃത്രിമവും യന്ത്രത്തിൽ സാധ്യമല്ലെന്നാണ് കമ്മീഷൻ പറയുന്നത്.

