- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ വിമർശിച്ച് തരംഗം സൃഷ്ടിച്ച കെജ്രിവാൾ മോദി മോഡൽ പരീക്ഷണത്തിന് അമേരിക്കയിലേക്ക്; ഫണ്ട് ശേഖരണം തേടി കെജ്രിവാൾ തീവ്ര കാംപെയിൻ
ന്യൂഡൽഹി: പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി അമേരിക്കയിലും ഓസ്‌ട്രേലിയയിലും നേടിയ ജനപിന്തുണ ആംആദ്മി പാർട്ടി നേതാവിന്റെ മനസ്സിലും പുത്തൻ ആശയങ്ങളെത്തിച്ചു. ഡൽഹിയിലെ കന്നിതെരഞ്ഞെടുപ്പിൽ ഓൺലൈനിലൂടെ ആപ്പിന്റെ അക്കൗണ്ടിൽ പണമൊഴുകി. അതുകൊണ്ട് തന്നെ പ്രചരണം കൊഴുപ്പിക്കാനും ഡൽഹിയിൽ മുഖ്യമന്ത്രിയാകാനും അരവിന്ദ് കെജ്രിവാളിന് കഴ

ന്യൂഡൽഹി: പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി അമേരിക്കയിലും ഓസ്‌ട്രേലിയയിലും നേടിയ ജനപിന്തുണ ആംആദ്മി പാർട്ടി നേതാവിന്റെ മനസ്സിലും പുത്തൻ ആശയങ്ങളെത്തിച്ചു. ഡൽഹിയിലെ കന്നിതെരഞ്ഞെടുപ്പിൽ ഓൺലൈനിലൂടെ ആപ്പിന്റെ അക്കൗണ്ടിൽ പണമൊഴുകി. അതുകൊണ്ട് തന്നെ പ്രചരണം കൊഴുപ്പിക്കാനും ഡൽഹിയിൽ മുഖ്യമന്ത്രിയാകാനും അരവിന്ദ് കെജ്രിവാളിന് കഴിഞ്ഞു. എന്നാൽ ഇന്ന് ഓൺലൈൻ പദ്ധതി ഫലിക്കുന്നില്ല. അതുകൊണ്ട് തന്നെ നേരിട്ട് ഇറങ്ങി പരിക്കുകയാണ് കെജ്രിവാൾ.
അമേരിക്കയിൽ മോദിക്ക് ലഭിച്ച പിന്തുണ തനിക്ക് കിട്ടുമെന്നാണ് കെജ്രിവാളിന്റേയും പ്രതീക്ഷ. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പണസമാഹരണത്തിന് മുംബൈയിലെ അത്താഴവിരുന്നിലൂടെ 93 ലക്ഷം രൂപ കെജ്രിവാൾ സമാഹരിച്ചിരുന്നു. ഈ മാതൃക അമേരിക്കയിലും പരീക്ഷിക്കും. പിന്നെ ദുബായിലും കെജ്രിവാൾ എത്തും. ഡൽഹിയിൽ ഇത്തവണ പോരാട്ടം കടുക്കുമെന്നതിനാൽ ഫണ്ടിന് കുറവുണ്ടാകരുതെന്നാണ് ആപ്പിലെ എല്ലാ നേതാക്കളുടേയും അഭിപ്രായം. ഇതുകണക്കിലെടുത്താണ് സാധാരണക്കാരുടെ പാർട്ടി വമ്പൻ അത്താഴ വിരുന്നുകളൊരുക്കി പണം ശേഖരിക്കുന്നത്.
കൊളംബിയ സർവ്വകലാശാലയിൽ പരിപായിൽ പങ്കെടുക്കുന്നതിനാണ് കെജ്രിവാൾ അമേരിക്കയിലേക്ക് പോകുന്നത്. ഇതിനൊപ്പം ഫണ്ട് ശേഖരണത്തിന് ചില പ്രമുഖരേയും കാണുമെന്ന് കെജ്രിവാളും വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ചയാകും അമേരിക്കയിലെ ഫണ്ട് കണ്ടെത്തലിനായുള്ള കൂടിക്കാഴ്ച. ദുബായിലെ പരിപാടിയുടെ വിശദാംശങ്ങൾ ആപ്പ് പുറത്തുവിട്ടിട്ടില്ല. അതിനിടെ ഫണ്ട് ശേഖരണത്തിനാണ് കെജ്രിവാൾ അമേരിക്കയിൽ പോകുന്നതെന്ന വാദം പാർട്ടി പൂർണ്ണമായും അംഗീകരിക്കുന്നില്ല. കൊളംബിയ സർവ്വകലാശാലയിൽ പോകുന്നതിനാൽ മാത്രമാണ് ഇത്തരമൊരു പരിപാടിയുള്ളത്. കെജ്രിവാളിന്റെ അമേരിക്കൻ യാത്രയുടെ പ്രാഥമിക ഉദ്ദേശം ഫണ്ട് പിരവല്ലെന്നും വിശദീകരിച്ചു.
മുബൈയിലെ അത്താഴവിരുന്നിൽ ഒരു പ്ലേറ്റിന് 20,000 രൂപയാണ് ഈടാക്കിയത്. രത്‌നവ്യാപാരികൾ, ബാങ്കർമാർ, സോഫ്‌റ്റ്‌വെയർ രംഗത്തെ പ്രമുഖർ എന്നിവരാണ് മുഖ്യമായും അത്താഴവിരുന്നിൽ പങ്കാളികളായത്. മുംബൈയിൽ നടന്ന അത്താഴവിരുന്നിൽ 200 പേരെയാണ് പങ്കെടുപ്പിച്ചത്. ബോളിവുഡ് സംവിധായകരും വിരുന്നിനെത്തി. ഡോണർ പാസിൽനിന്ന് 36 ലക്ഷവും ചെക്കിൽനിന്ന് 36 ലക്ഷവും വളണ്ടിയർമാർ 21 ലക്ഷവും സമാഹരിച്ചു.
ഇത്തരം പ്രവർത്തനങ്ങളിലൂടെ അഞ്ചുകോടി സമാഹരിക്കാനാണ് ആംആദ്മി പദ്ധതി. ഇതിന് കരുത്ത് പകരനാണ് അമേരിക്കയിലേയും ദുബായിലേയും കെജ്രിവാളിന്റെ യാത്ര.

