- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരവിന്ദ് കെജ്രിവാൾ നരേന്ദ്ര മോദിയെ കണ്ടു; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു; മുൻകൂട്ടി നിശ്ചയിച്ച പരിപാടിയുള്ളതിനാൽ എത്താൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി
ന്യൂൽഹി: നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് ഡൽഹിയിൽ അത്ഭുത വിജയം നേടിയത്. പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച അരവിന്ദ് കെജ്രിവാൾ ഡൽഹി മന്ത്രിസഭയ്ക്ക് കേന്ദ്രസഹായങ്ങൾ വേണമെന്നും അഭ്യർത്ഥിച്ചു. ഡ

ന്യൂൽഹി: നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് ഡൽഹിയിൽ അത്ഭുത വിജയം നേടിയത്. പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച അരവിന്ദ് കെജ്രിവാൾ ഡൽഹി മന്ത്രിസഭയ്ക്ക് കേന്ദ്രസഹായങ്ങൾ വേണമെന്നും അഭ്യർത്ഥിച്ചു. ഡൽഹി സർക്കാറിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത മോദി കെജ്രിവാൡനെ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്.
ഡൽഹിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണമെന്ന ആവശ്യം കെജ്രിവാൾ കൂടിക്കാഴ്‌ച്ചയിൽ ഉന്നയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മനീഷ് സിസോദിയയും കെജ്രിവാളിനൊപ്പം മോദിയെ കാണാൻ എത്തിയിരുന്നു. കൂടിക്കാഴ്‌ച്ചയുടെ ഫോട്ടോ പ്രധാനമന്ത്രി ഫേസ്‌ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട വേളയിലും ഡൽഹിക്ക് പൂർണസംസ്ഥാനപദവി വേണമെന്ന ആവശ്യം ഉന്നയിചിരുന്നു. രാഷ്ട്രപതി പ്രണബ് മുഖർജിയെയും കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡുവിനെയും കെജ്രിവാൾ ഇന്‌ലെ സന്ദർശിക്കുകയുണ്ടായി. ഡൽഹിയിലെ വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൂർണസംസ്ഥാനപദവി ആവശ്യമാണെന്ന് രാജ്‌നാഥുമായുള്ള ചർച്ചയിൽ കെജ്രിവാൾ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ക്രിയാത്മകസഹകരണം വേണമെന്നും രാഷ്ട്രീയപരമായ ഭിന്നതകൾ നഗരത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകരുതെന്നും ചർച്ചയിലാവശ്യപ്പെട്ടു.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.യുടെ പ്രകടനപത്രികയിൽ ഡൽഹിക്ക് പൂർണസംസ്ഥാനപദവി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇക്കുറി അവരത് ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാനപദവിയെന്നത് ബിജെപി.യും എ.എ.പി.യും പറഞ്ഞിട്ടുള്ള കാര്യമാണെന്ന് സിസോദിയ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ ബിജെപി.യും ഡൽഹിയിൽ എ.എ.പി.യും ഭൂരിപക്ഷത്തോടെ ഭരിക്കുമ്പോൾ ഈ വാഗ്ദാനം നടപ്പാക്കാൻ പ്രയാസമില്ലെന്നും സിസോദിയ പറഞ്ഞു. 2003ൽ എൻ.ഡി.എ. സർക്കാരിന്റെ കാലത്ത് ഡൽഹിക്ക് പൂർണസംസ്ഥാനപദവിക്കായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ചിരുന്നു. ബിൽ പിന്നീട് പാർലമെന്ററി സമിതിക്കു വിട്ടകയാണ് ഉണ്ടായത്.
ആം ആദ്മി പാർട്ടിയുടെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ കെജ്രിവാളിന് ഇസഡ് കാറ്റഗറി സുരക്ഷനൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ജനങ്ങളുടെ മുഖ്യമന്ത്രിക്ക് ഇതാവശ്യമില്ലെന്നും ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയത്തിന് കത്തുനൽകുമെന്നും എ.എ.പി. നേതാവ് അശുതോഷ് വ്യക്തമാക്കി. ശനിയാഴ്ച രാംലീല മൈതാനത്താണ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.

