- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി പാർട്ടി കോൺഗ്രസ് മുക്ത ഭാരതത്തിനായുള്ള ആർഎസ്എസ് ഉൽപ്പന്നം; കെജ്രിവാൾ സ്റ്റൈലിൽ ജനക്കൂട്ടത്തിൽ ഇറങ്ങാൻ രാഹുൽ ഒരുങ്ങിയപ്പോൾ പാർട്ടി തടഞ്ഞു: ദിഗ്‌വിജയ് സിങ്
ന്യൂഡൽഹി: അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതിക്കെതിരായ സമരം ആരംഭിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ പറഞ്ഞത് ആർഎസ്എസ് ആണ് അണ്ണക്കും കെജ്രിവാളിനും പിന്നിലെന്നാണ്. അന്ന് കാര്യമായി ആരും ഇത് ചെവിക്കൊണ്ടില്ല. ഇപ്പോൾ കോൺഗ്രസിന്റെ ഡൽഹിയിലെ സമ്പൂർണ്ണ പതനത്തിന് ശേഷം വീണ്ടും ആ വാദം ഉയർത്തുകയാണ് ബിജെപി നേതാക്കൾ. ബിജെപിയോട് പട പൊരുതി അധികാരത്തില

ന്യൂഡൽഹി: അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതിക്കെതിരായ സമരം ആരംഭിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ പറഞ്ഞത് ആർഎസ്എസ് ആണ് അണ്ണക്കും കെജ്രിവാളിനും പിന്നിലെന്നാണ്. അന്ന് കാര്യമായി ആരും ഇത് ചെവിക്കൊണ്ടില്ല. ഇപ്പോൾ കോൺഗ്രസിന്റെ ഡൽഹിയിലെ സമ്പൂർണ്ണ പതനത്തിന് ശേഷം വീണ്ടും ആ വാദം ഉയർത്തുകയാണ് ബിജെപി നേതാക്കൾ. ബിജെപിയോട് പട പൊരുതി അധികാരത്തിലെത്തി ആം ആദ്മി പാർട്ടി ആർഎസ്എസിന്റെ ഉൽപ്പന്നമാണെന്നാണ് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് മുക്ത ഭാരതം പദ്ധതിയുടെ ഭാഗമായാണ് ആം ആദ്മി രൂപംകൊണ്ടതെന്നും ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെടുന്നു. മാദ്ധ്യമപ്രവർത്തക സാഗരിക ഘോഷിന് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
ആം ആദ്മി പാർട്ടിയുടെ വളർച്ചയിൽ കോൺഗ്രസിന് ആശങ്കയുണ്ടായിരുന്നുവെന്നും ദിഗ്‌വിജയ് അഭിമുഖത്തിൽ പറഞ്ഞുവെക്കുന്നു. ആം ആദ്മിയുടെ മുന്നേറ്റം കണ്ട് കെജ്രിവാൾ സ്റ്റൈലിൽ ജനക്കൂട്ടത്തിലേക്ക് ഇറങ്ങാൻ രാഹുൽ ഗാന്ധി ഒരുങ്ങി. എന്നാൽ പാർ്ട്ടി, അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു രാഷ്ട്രം എന്നതിൽ കെജ്രിവാൾ വിശ്വസിക്കുന്നുണ്ടോ? എന്തുകൊണ്ട് അദ്ദേഹം ഡൽഹിയിലെ വർഗീയാതിക്രമം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചില്ല, ബിജെപിയുടെ സാമുദായിക രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹം ഒന്നു പറയാത്തെതെന്തുകൊണ്ടാണെന്നും ദിഗ്‌വിദജയ് ചോദിക്കുന്നു. രാഹുൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനമേറ്റെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വന്ന് രാഹുൽ പാർട്ടിക്ക് പ്രചോദനമാകണം. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല എല്ലായിപ്പോഴും ശക്തമായ പ്രചാരണത്തിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും ദിഗ്‌വിജയ് സങ് ആവശ്യപ്പെട്ടു. ട്വിറ്ററിലും ഫേസ്‌ബുക്കിലും രാഹുൽ സജീവമാകണം. സോഷ്യൽ മീഡിയ ഇന്നൊരു യാഥാർത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് മതേതര മൂന്നാം ബദലിന് കീഴിൽ പാവപ്പെട്ടവരും മതേതര കക്ഷികളും ഒരു കുടക്കീഴിൽ വരുന്നത് കോൺഗ്രസിന് വെല്ലുവിളിയാണ്. മതേതര വോട്ടുകളെ ഒപ്പം നിർത്താൻ പാർട്ടി പുനഃസംഘടിപ്പിക്കണം. പ്രാദേശിക തലത്തിൽ നേതൃത്വത്തെ വാർത്തെടുക്കാത്തത് കോൺഗ്രസിന്റെ പരാജയം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി യുപിഎ സർക്കാരിന്റെ പദ്ധതികൾ പേരുമാറ്റി സ്വന്തം പേരിലാക്കുകയാണ് ചെയ്തത്. 2011-12 കാലത്ത് മന്മോഹൻ സിങ് നിർദേശിച്ച പദ്ധതിയാണ് എല്ലാവർക്കും ബാങ്ക് അക്കൗണ്ട്. ഇതേ പദ്ധതി തന്നെ മോദി ജൻഡൻ യോജന എന്ന പേരിട്ട് ആ പദ്ധതി സമർത്ഥമായി തന്റെ പദ്ധതിയാക്കി. യുപിഎ സർക്കാരിന്റെ നിർമൽ ഭാരത് പദ്ധതി സ്വച്ഛ് ഭാരതാക്കി. ബജറ്റിൽ ഇപ്പോഴും തുക വകയിരുത്തുന്നത് നിർമൽ ഭാരത് അഭിയാനിനാണ്. ഇവന്റ് മാനേജ്‌മെന്റാണ് മോദിയുടെ ബലമെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് മുമ്പ് ഞാൻ പറഞ്ഞതാണെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററിലൂടെയും വ്യക്തമാക്കി. എന്നാൽ എനിക്ക് ഭ്രാന്താണെന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. എന്നാൽ ഞാൻ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു-സിങ് ട്വീറ്റ് ചെയ്തു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 67 സീറ്റ് നേടി അധികാരത്തിലെത്തിയ കേജ്‌രിവാൾ സത്യപ്രതിജ്ഞാ ചടങ്ങിന് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നില്ല. അതേസമയം ദിഗ്‌വിജയ് സിംഗിന്റെ ആരോപണങ്ങൾ ആം ആദ്മി പാർട്ടി തള്ളിക്കളഞ്ഞു. നിലനിൽപ്പിനായി പോരാടുന്ന പാർട്ടിയുടെ നിലവിളിയാണ് ദിഗ്‌വിജയ് സിംഗിലൂടെ പുറത്തുവന്നതെന്ന് ആം ആദ്മി നേതാക്കൾ പറഞ്ഞു.

