- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി ചിഹ്നത്തിന്റെ കോപ്പി റൈറ്റ് സ്വന്തമാക്കാൻ മറന്നു; ഇനി മുതൽ കളറും ഡിസൈനും മാറ്റിയ ലോഗോയുമായി ആം ആദ്മി പാർട്ടി
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ചിഹ്നത്തിൽ മാറ്റം. പാർട്ടിക്കുള്ളിലെ ഭിന്നതയെ തുടർന്നാണ് മാറ്റം അനിവാര്യമായത്. ചിഹ്നത്തിന്റെ കോപ്പി റൈറ്റ് സ്വന്തമാക്കാൻ മറന്നതാണ് ഇതിന് കാരണം. പച്ചയും കുങ്കുമവും കലർന്ന നിറത്തിലുള്ള ചിഹ്നത്തിനു പകരം നീലനിറത്തിലുള്ള ചിഹ്നമാണ് കൊണ്ടുവന്നത്. ആദ്യ ചിഹ്നം രൂപകല്പന ചെയ്ത പ്രവർത്തകനായ സുനിൽ ലാലിന്റെ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ചിഹ്നത്തിൽ മാറ്റം. പാർട്ടിക്കുള്ളിലെ ഭിന്നതയെ തുടർന്നാണ് മാറ്റം അനിവാര്യമായത്. ചിഹ്നത്തിന്റെ കോപ്പി റൈറ്റ് സ്വന്തമാക്കാൻ മറന്നതാണ് ഇതിന് കാരണം.
പച്ചയും കുങ്കുമവും കലർന്ന നിറത്തിലുള്ള ചിഹ്നത്തിനു പകരം നീലനിറത്തിലുള്ള ചിഹ്നമാണ് കൊണ്ടുവന്നത്. ആദ്യ ചിഹ്നം രൂപകല്പന ചെയ്ത പ്രവർത്തകനായ സുനിൽ ലാലിന്റെ ആവശ്യത്തെ തുടർന്നാണിത്. പാർട്ടിക്കുള്ളിലെ ഭിന്നതയെ തുടർന്ന് താൻ ഡിസൈൽ ചെയ്ത ചിഹ്‌നം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുനിൽ ലാൽ ആവശ്യപ്പെട്ടിരുന്നു. ചിഹ്നം തന്റെ ബൗദ്ധിക സ്വത്തും അതിന്റെ ഉടമസ്ഥാവകാശം കൈമാറ്റപ്പെട്ടിട്ടില്ലെന്നും സുനിൽ വ്യക്തമാക്കിയിരുന്നു.
ചിഹ്നം ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തണമെന്ന് കാണിച്ച് സുനിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തുമയച്ചു. പാർട്ടി ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്നും സുനിൽ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് മാറ്റം.
പാർട്ടിയുടെ ട്വിറ്റർ, ഫേസ്‌ബുക്ക് പേജുകളിൽ പുതിയ ചിഹ്നം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാർട്ടി വെബ്‌സൈറ്റിൽ പഴയ ചിഹ്നം തന്നെയാണ് കാണിച്ചിരിക്കുന്നത്. എഎപി സർക്കാർ നൂറാം ദിനത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ചിഹ്നമാറ്റവും.

