ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നടത്തി വിവാദ പരാമർശങ്ങളുടെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഗോവയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ കെജ്രിവാളിനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. വോട്ടിനായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പണം വാങ്ങി ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്യണമെന്നുമുള്ള പരാമർശമാണ് കേസിനാസ്പദം.

ജനുവരി 31ന് മൂന്നു മണിക്കു മുൻപായി നിയമനടപടിയെക്കുറിച്ചുള്ള റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു. ഗോവയിലെ വോട്ടർമാരോട് പണം വാങ്ങാൻ ആഹ്വാനം ചെയ്തുവെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ കേജ്!രിവാളിനെ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

ഒരേ വിഷയത്തിൽ രണ്ടാം തവണയായിരുന്നു അദ്ദേഹത്തെ ശാസിച്ചത്. 2015 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ വോട്ടർ പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിന് കേജ്?രിവാളിനെ ശാസിച്ചത് ഉത്തരവിൽ ഓർമിപ്പിച്ചിരുന്നു.

കേജ്!!രിവാളിന്റെ വിവാദ വാക്കുകൾ ഇങ്ങനെ: 'കോൺഗ്രസും ബിജെപിയും പണം വിതരണം ചെയ്യാനെത്തും. അയ്യായിരത്തിനു പകരം വിലക്കയറ്റം മനസ്സിൽ കണ്ടു 10,000 രൂപ ചോദിക്കണം. പക്ഷേ, വോട്ട് എഎപിക്കു ചെയ്യുക.'