- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രവർത്തനോദ്ഘാടനം 9-ന് ആര്യ രാജേന്ദ്രൻ നിർവഹിക്കും
ഷിക്കാഗോ: ഷിക്കാഗോയിലെ ജനങ്ങളുടെ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2021- 23 -ലെ പ്രവർത്തനോദ്ഘാടനം ജനുവരി 9-ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ വച്ചു നടക്കും.
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മേയർ എന്ന ബഹുമതി നേടിയ തിരുവനന്തപുരം സിറ്റിയുടെ മേയർ ആര്യ രാജേന്ദ്രൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. തദവസരത്തിൽ മലയാളികൾക്ക് അഭിമാനമായ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിബി മാത്യു കുളങ്ങര അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിവരണങ്ങൾ നൽകും. ഷിക്കാഗോയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച്, ആദ്യമായി അമേരിക്കയിൽ കുട്ടികൾക്കായി യുവജനോത്സവം സംഘടിപ്പിച്ച്, കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിയ സംഘടനയാണ് ഐ.എം.എ.
പരിപാടികളുടെ വിജയത്തിനായി സീനിയർ വൈസ് പ്രസിഡന്റ് ജോയി പീറ്റർ ഇണ്ടിക്കുഴിയുടെ നേതൃത്വത്തിൽ ജോർജ് മാത്യൂസ്, ജയിൻ മാക്കീൽ, സാമുവേൽ വർക്കി, മനോജ് വഞ്ചിയിൽ എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയും പ്രവർത്തിക്കുന്നു.
ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും.
സാമു തോമസ്, വൈസ് പ്രസിഡന്റ് ഷാനി ഏബ്രഹാം, സെക്രട്ടറി സുനൈന ചാക്കോ, ജോ. സെക്രട്ടറി ശോഭാ നായർ, ട്രഷറർ ജോസി കുരിശിങ്കൽ, ജോ. ട്രഷറർ പ്രവീൺ തോമസ് എന്നിവരും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടികൾ നടത്തുന്നത്.



