തിവായി ലിപ് ലോക്ക് സീനുകളിൽ പ്രത്യക്ഷപ്പെട്ടതു കൊണ്ട് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ചുംബനവീരൻ എന്ന പേരും ലഭിച്ചു. എന്നാൽ ഇമ്രാൻ ഹാഷ്മിയുടെ പാത തന്നെയാണ് ഇപ്പോൾ ഒട്ടുമിക്ക തമിഴ് ചിത്രവും പിന്തുടരുന്നത്. ചിത്രത്തിന്റെ വാണിജ്യാവശ്യത്തിന് ഇത്തരം പൊടിക്കൈകൾ ചേർക്കാൻ അണിയറ പ്രവർത്തകരും ഏറെ ശ്രദ്ധിക്കുന്നുണ്ട്. അവയൊക്കെ ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്യും.

തൃഷ ഇല്ല്യാന നയൻതാര എന്ന ചിത്രത്തിൽ നായകൻ ജിവി പ്രകാശും നായിക മനീഷ യാദവുമായുള്ള ലിപ് ലോക്ക് വാർത്തയായിരുന്നു. 36 ടേക്കിലാണ് ആ ചുംബന രംഗം ചിത്രീകരിച്ചതെന്നതായിരുന്നു ആ വാർത്തയിലെ കൗതുകം. ജിവി പ്രകാശിനും മനീഷയ്ക്കും പിന്നാലെയിതാ ആര്യയും അനുഷ്‌കയും. ഇരണ്ടാം ഉലകം എന്ന ചിത്രത്തിന് ശേഷം അനുഷ്‌ക ഷെട്ടിയും ആര്യയും താര ജോഡികളായെത്തുന്ന ഇഞ്ചി ഇടിപ്പഴക് എന്ന ചിത്രത്തിലും ഒരു ലിപ് ലോക്ക് ഉണ്ടെന്നാണ് കേൾക്കുന്നത്. ആര്യയും അനുഷ്‌കയുമാണത്രെ ലിപ് ലോക്ക് ചെയ്യുന്നത്. ഈ രംഗം ചിത്രീകരിച്ചു കഴിഞ്ഞെന്നാണ് കേൾക്കുന്നത്.

സൈസ് സീറോ എന്ന പേരിൽ തെലുങ്കിലും ഒരുക്കുന്ന ദ്വിഭാഷ ചിത്രം പ്രശസ്ത സംവിധായകൻ കെ രാഗവേന്ദ്ര റാവുവിന്റെ മകൻ പ്രസാദാണ് സംവിധാനം ചെയ്യുന്നത്. പ്രസാദിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇഞ്ചി ഇടിപ്പഴക് (സൈസ് സീറോ) തടിച്ചു കൊഴുത്ത ഒരു പെണ്ണായിട്ടാണ് അനുഷ് എത്തുന്നത്. തടി കുറയ്ക്കാൻ വേണ്ടി അനുഷ്‌ക ആര്യ ട്രെയിനറായ ജിമ്മിൽ പോകുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലാകുന്നതാണ് കഥ. ചിത്രത്തിന് വേണ്ടി അനുഷ്‌ക 15 കിലോ ഭാരം കുറയ്ക്കുന്നുണ്ട്. ആദ്യം തടിച്ചു കൊഴുത്ത രൂപത്തിലും, പിന്നീട് മെലിഞ്ഞ സ്ലിം ബ്യൂട്ടിയായിട്ടും അനുഷ്‌ക ചിത്രത്തിൽ അവതരിക്കും.