- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസ് ലൈക്കിൽ ട്രെൻഡിങ്ങായി ആര്യ ദയാലിന്റെ പുതിയ കവർസോങ്ങ്; ഗാനത്തിനെതിരെ ട്രോൾ പെരുമഴയുമായി സോഷ്യൽ മീഡിയ; ഇതൊരു കവർ ഗാനമല്ലെന്നും 'ജാം സെഷൻ' ആണെന്നും ആര്യ
തിരുവനന്തപുരം: ഗായിക ആര്യ ദയാലിന്റെ പുതിയ കവർ സോങ്ങിന് ട്രോൾ പെരുമഴ. ആര്യയും സുഹൃത്ത് സാജനും ചേർന്ന് പുറത്തിറക്കിയ ഹാരിസ് ജയരാജ് സംഗീത സംവിധാനം നിർവഹിച്ച വാരണം ആയിരത്തിലെ 'അടിയേ കൊള്ളുതേ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ കവർ വേർഷനാണ് യൂട്യൂബിൽ ഡിസ്ലൈക്ക് വാങ്ങി ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയത്. വിമർശനങ്ങളെ തുടർന്ന് ഇതൊരു കവർ ഗാനമല്ലെന്നും 'ജാം സെഷൻ' ആയിരുന്നുവെന്നുമാണ് ആര്യയുടെ വിശദീകരണം.
ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാൽ, ശ്രുതി ഹാസൻ എന്നിവർ ചേർന്ന് പാടിയതാണ് 'അടിയേ കൊള്ളുതേ' എന്ന ഗാനം. ചിത്രം പുറത്തിറങ്ങിയ കാലത്ത് ഹിറ്റ് ലിസ്റ്റിലും ഈ ഗാനം ഇടം പിടിച്ചിരുന്നു.
'സഖാവ്' എന്ന കവിതയുടെ ആലാപനത്തിലൂടെ സംഗീത പ്രേമികളെയാകെ കയ്യിലെടുത്ത ഗായികയാണ് കണ്ണൂർ സ്വദേശിയായ ആര്യ ദയാൽ. ഈയിടെ ആര്യ ചെയ്ത സ്വതന്ത്ര മ്യൂസിക് വീഡിയോകളായ അങ്ങനെ വേണം, ട്രൈ മൈ സെൽഫ് എന്നിവയെല്ലാം വലിയ ഹിറ്റുകളായിരുന്നു.