- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരത്തെ കൂടുതൽ നന്നായും സുന്ദരമായും നയിക്കാൻ ആര്യയ്ക്ക് കഴിയട്ടെ; പുതിയ തീരുമാനം മികച്ചതാവട്ടെ; നിയുക്ത മേയറായ ആര്യാ രാജേന്ദ്രനെ ഫോണിലൂടെ ആശംസയറിയിച്ച് മോഹൻലാൽ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് അഭിനന്ദനങ്ങൾ പ്രവഹിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നിയുക്ത മേയർ ആര്യാ രാജേന്ദ്രന് ആശംസകളുമായി നടൻ മോഹൻലാൽ. നഗരത്തെ കൂടുതൽ നന്നായും സുന്ദരമായും നയിക്കാൻ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്തെത്തുമ്പോൾ നേരിട്ട് കാണാമെന്നും മോഹൻലാൽ ആര്യയോട് പറഞ്ഞു. ഫോണിലൂടെയാണ് മോഹൻലാൽ ആര്യാ രാജേന്ദ്രനെ അഭിനന്ദനമറിയിച്ചത്. തിരുവനന്തപുരം നഗരസഭ മുടവന്മുകൾ വാർഡിലെ വോട്ടറാണ് മോഹൻലാൽ. ഇതേ വാർഡിലെ കൗൺസിലറാണ് ആര്യ രാജേന്ദ്രൻ.
തിരുവനന്തപുരം നമുക്കൊക്കെ ഒരുപാട് ഇഷ്ടപ്പെട്ട നഗരമാണ്. പുതിയ തീരുമാനം മികച്ചതാവട്ടെ. നഗരത്തെ നന്നായി നയിക്കാൻ ആര്യയ്ക്ക് സാധിക്കട്ടെയന്നും മോഹൻലാൽ പറഞ്ഞു.വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സിപിഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് നിർദ്ദേശിച്ചത്. 21വയസുകാരിയായ ആര്യ രാജേന്ദ്രൻ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. മേയറായി ചുമതല ഏൽക്കുന്നതോടെ സംസ്ഥാനത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്ക് സ്വന്തമാകും.
നഗരത്തിൽ പൊതുസമ്മതിയുള്ള വ്യക്തി മേയറായി വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആര്യയെ മേയർ സ്ഥാനത്തേക്ക് പാർട്ടി പരിഗണിച്ചത്. നേരത്തെ വി.കെ പ്രശാന്തിന്റെ കീഴിൽ മികച്ച പ്രവർത്തനമായിരുന്നു തിരുവനന്തപുരത്ത് നടത്തിയത്. അത്തരമൊരു പ്രവർത്തനത്തിന്റെ തുടർച്ച കൂടി ആഗ്രഹിച്ചാണ് ആര്യയെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.
ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാൻ സിപിഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.
പാർട്ടി ഏൽപ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ് പറഞ്ഞു. ബി.എസ്.സി മാത്ത്സ് വിദ്യാർത്ഥിയാണ് ആര്യ
ന്യൂസ് ഡെസ്ക്