കൊച്ചി: മഞ്ജുവാര്യർ നായികയായി മോഹൻലാൽ എന്ന സിനിമ അടുത്ത് തന്നെ പുറത്തിറങ്ങുകയാണ്. ഒരു പെൺകുട്ടിക്ക് മോഹൻലാലിനോട് തോന്നുന്ന ആരാധനയെ ആസ്പദമാക്കി വികസിക്കുന്ന ചിത്രമാണ് 'മോഹൻലാൽ'.ഈ പശ്ചാത്തലത്തിൽ ആലോചിച്ചാൽ നടി ആര്യ പറഞ്ഞതിലും അത്ഭുതപ്പെടാനൊന്നുമില്ല.

പഠിക്കുന്ന കാലത്ത് നടൻ പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നു ആര്യം. വിവാഹം കഴിക്കുന്നെങ്കിൽ അത് പൃഥ്വിയെ മാത്രം എന്നും മോഹിച്ചിരുന്നു.വീട്ടുകാരോടും ഇക്കാര്യം പറഞ്ഞു.താരത്തിന്റെ ഫോട്ടോകൾ സൂക്ഷിക്കുന്ന പതിവും ഉണ്ടായിരുന്നു. 

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, പൃഥ്വിരാജിനെ ഇതുവരെ നേരിട്ടുകാണാനുള്ള ഭാഗ്യം പോലും ഉണ്ടായിട്ടില്ല. മലയാളത്തിലെ നിരവധി താരങ്ങളെ നേരിട്ടുകാണാനും അടുത്തിടപഴകാനും സാധിച്ചിട്ടുണ്ട്.

എന്നാൽ പൃഥ്വിയെ ഇതുവരെ കണ്ടിട്ടില്ല. പലപ്പോഴും കാണാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സംഭവിച്ചിട്ടില്ലെന്നും ആര്യ പറയുന്നു.

മോഡലിങ്ങാണ് എന്റെ ഇഷ്ടമേഖല. എന്നാൽ മോഡലായ തന്നേക്കാൾ ബഡായി ബംഗ്ലാവിലെ മന്ദബുദ്ധിയായ ആര്യയെയാണ് ആൾക്കാർക്ക് അറിയുക. ബഡായി ബംഗ്ലാവിന് ശേഷമാണ് താൻ കൂടുതൽ സെലിബ്രറ്റി ആയതെന്നും ആര്യ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരണമായ പ്രിയസഖിയോടാണ് ആര്യ മനസ്സ് തുറന്നത്..

അൽപം ഗ്ലാമറസായ ആര്യയുടെ ഫോട്ടോ ഷൂട്ട് സമീപകാലത്ത് വിവാദമായിരുന്നു. താൻ ഒരു സുപ്രഭാതത്തിൽ അത്തരത്തിലൊരു ഫോട്ടോക്ക് പോസ് ചെയ്തുവെന്ന് പറഞ്ഞപ്പോൾ പലർക്കും അത് ഉൾക്കൊള്ളാനായില്ലെന്നും അത്തരം ചിലരുടെ വികാരമായിരുന്നു ആ വിവാദങ്ങൾക്ക് പിന്നിലെന്നാണ് വിശ്വസിക്കുന്നതെന്നും ആര്യ പറയുന്നു.

വിമൺ ഇൻ സിനിമ കളക്ടീവിന്റെ പിറവി നല്ലതാണെന്നും ഒരു പ്രശ്നമുണ്ടാകുമ്പോൾ നമുക്ക് വേണ്ടി സംസാരിക്കാൻ ഒരു സംഘടന ഉണ്ടെന്നത് അഭിമാനകരമാണെന്നും ആര്യ പറയുന്നു.ഷൂട്ടിങ് സെറ്റുകളിൽ വെച്ച് മോശമായ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. എന്നുവെച്ച് ഭാവിയിൽ ഉണ്ടായിക്കൂടെന്നില്ല. അതിനാൽ തന്നെ നമുക്ക് വേണ്ടി ഒരു കൂട്ടം ആൾക്കാൻ ഉണ്ടാകുന്നത് നല്ലതാണെന്നും ആര്യ പറയുന്നു.