- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാവിന്റെ സൊസൈറ്റിയിലൂടെ മതി മരുന്ന് കച്ചവടം; കൗൺസിലറുടെ കടയിലെ വരുമാനം കൂട്ടാൻ മേയർ നടത്തിയത് സർജിക്കൽ സ്ട്രൈക്ക്! 10 രൂപയ്ക്ക് എൻ95 മാസ്കും രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്കും നൽകുന്ന സർക്കാർ ഇടപെടലിനെ പൂട്ടിച്ചു കെട്ടി തിരുവനന്തപുരം മേയർ; ആര്യാ രാജേന്ദ്രൻ പാവങ്ങൾക്ക് തലവേദനയാകുമ്പോൾ
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റോറുകൾക്ക് വേണ്ടി സർജിക്കൽ സ്ട്രൈക്ക്! ഏറെ പ്രതീക്ഷയോടെയാണ് 21കാരിയെ തിരുവനന്തപുരം മേയറാക്കിയത്. സിറ്റിയിൽ തലങ്ങും വിലങ്ങും അനധികൃത കെട്ടിട നിർമ്മാണമാണ്. ഇതൊന്നും മേയർ കാണുന്നില്ല. ഇതിനിടെയിലും ഓടിയെത്തി പാവങ്ങളുടെ ചോറിൽ മണ്ണിട്ടു. ഇതാണ് പ്രതിഷേധമായി മാറുന്നത്.
തിരുവനന്തപുരം മെഡിക്കൽ കൊളേജ് വളപ്പിലുള്ള എസ്എടി താൽക്കാലിക മരുന്ന് വിതരണ കേന്ദ്രം കോർപറേഷൻ മേയർ നേരിട്ടെത്തി പൂട്ടിച്ചു. തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന സ്ഥലമാണ് എസ്എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് ച95 മാസ്കും, രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്കും അടക്കം ലഭിച്ചിരുന്ന സ്ഥലമാണിത്. കോർപറേഷൻ വിശ്രമകേന്ദ്രത്തിനായി എസ്എടി ആശുപത്രിയിൽ നിർമ്മിച്ച കെട്ടിടത്തിൽ, താൽക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവർത്തിച്ചതിനാണ് മേയറുടെ നടപടി. അതായത് നിയമം നോക്കിയുള്ള ഇടപെടൽ.
പക്ഷേ പൂട്ടി പോയത് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ്. എൻ95 മാസ്കിന് പുറത്ത് മെഡിക്കൽ സ്റ്റോറുകളിൽ 50 രൂപ മുതൽ വിലയുണ്ട്. ഇതാണ് മെഡിക്കൽ കോളേജിൽ പത്ത് രൂപയ്ക്ക് കൊടുക്കുന്നത്. ഇതിനൊപ്പമാണ് മരുന്നുകളുടെ വിലക്കുറവ്. ഇതുകൊണ്ട് തന്നെ ജില്ലയിലെ മെഡിക്കൽ സ്റ്റോറുകൾ എല്ലാം ഈ സംവിധാനത്തിന് എതിരാണ്. ഇതും മേയറുടെ ഇടപെടലിന് കാരണമായെന്നാണ് വിലയിരുത്തൽ.
എസ്എടി ഡ്രഗ് സെന്ററിന്റെ കെട്ടിട നിർമ്മാണം നടക്കുന്നതിനാലാണ് താൽക്കാലിക കേന്ദ്രത്തിലേയ്ക്ക് മരുന്ന് വിതരണം മാറ്റിയത്. കോർപറേഷന് നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആശുപത്രിക്കകത്തെ വിശ്രമ കേന്ദ്രത്തിലേയ്ക്കാണ് താൽക്കാലികമായി മരുന്നുകൾ മാറ്റിയത്. ആദ്യം കോർപറേഷൻ കൗൺസിലർ ഡി. ആർ. അനിൽ നേരിട്ടെത്തി മരുന്ന് വിതരണം വിശ്രമ കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്ന് അറിയിച്ചു. പിന്നാലെ മേയറെയും കൂട്ടി കൗൺസിലർ എത്തി, താൽക്കാലിക കെട്ടിടത്തിലെ ഡ്രഗ് ഹൗസ് പൂട്ടി താക്കോലുമായി പോയി.
മെഡിക്കൽ കോളേജ് കൗൺസിലറാണ് ഡി ആർ അനിൽ. ഈ ഭാഗത്തെ ഏറ്റവും പ്രധാനപ്പെട്ട സിപിഎം നേതാവ്. അനിലിന്റെ കീഴിലെ സഹകരണ പ്രസ്ഥാനവും മെഡിക്കൽ കോളേജിനോട് ചേർന്ന് മരുന്ന് കച്ചവടവും മറ്റും നടത്തുന്നുണ്ട്. മെഡിക്കൽ കോളേജിനുള്ളിലെ സഹകരണ പ്രസ്ഥാനത്തിന്റെ കീഴിലാണ് ഡ്ര്ഗ് ഹൗസുള്ളത്. ഇവിടെ വില കുറച്ച് മരന്ന് കൊടുക്കുന്നത് മെഡിക്കൽ സ്റ്റോറുകളെ പോലെ അനിലിന്റെ സഹകരണ പ്രസ്ഥാനത്തിനും തിരിച്ചടിയാണ്.
കോർപറേഷൻ നിർമ്മിച്ച് നൽകിയ കെട്ടിടമാണെങ്കിലും അതിന്റെ ഉപയോഗം തീരുമാനിക്കേണ്ടത് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരാണ്. ഡ്രഗ് ഹൗസ് കെട്ടിടം നിർമ്മാണത്തിലിരിക്കുന്നതിനാൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഡ്രഗ് ഹൗസിന്റെ പ്രവർത്തനം വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കോവിഡ് കൂടിയാൽ കൂടുതൽ കിടക്കൾ ഇവിടെ ഇടാൻ അടക്കം പദ്ധതിയുണ്ടായിരിന്നു. സൂപ്രണ്ട് പറയുന്നത് പോലും കേൾക്കാതെയായിരുന്നു കോർപറേഷൻ മേയറുടെ പ്രവർത്തനം.
ആശുപത്രി സൂപ്രണ്ട് അടക്കം അംഗങ്ങളായ സൊസൈറ്റിയാണ് എസ്എടി ഡ്രഗ് ഹൗസ് നടത്തുന്നത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളുടെ ചൂഷണത്തിൽ നിന്ന് രോഗികൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രഗ് ഹൗസ് തുടങ്ങിയത്. മറ്റ് എവിടെയും കിട്ടുന്നതിനെക്കാൾ വിലക്കുറവിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇവിടെ ലഭിക്കാറുമുണ്ട്. അതിനാൽ തന്നെ എപ്പോഴും അവശ്യക്കാരുടെ വൻ തിരക്കാണ് ഇവിടെ. തങ്ങൾക്ക് നടത്തിപ്പ് ചുമതല ഉള്ള കെട്ടിടം മരുന്ന് വിതരണത്തിനായി സൊസൈറ്റിക്ക് നൽകില്ലെന്നും, വിശ്രമ കേന്ദ്രത്തിന് അനുവദിച്ചാൽ അതിന് തന്നെ അത് ഉപയോഗിക്കണമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. അത്തരത്തിൽ സൂപ്രണ്ടിനോട് പറഞ്ഞിട്ടും നടക്കാത്തതിനാലാണ് പൂട്ടി താക്കോൽ എടുത്തതെന്നും മേയർ വിശദീകരിച്ചു.
ഈ സൂപ്രണ്ട് ഇടതു സർക്കാരിന്റെ ഭാഗമാണ്. സ്വകാര്യ വ്യക്തികൾ കോർപ്പറേഷൻ പരിധിയിൽ ഉടനീളം നിയമം ലംഘിച്ച് കെട്ടിടങ്ങൾ പണിയുകയാണ്. കെട്ടിടം നിർമ്മിച്ച് നൽകിയത് കോർപ്പറേഷൻ ആണെങ്കിലും അതിന്റെ ഉപയോഗം തീരുമാനിക്കേണ്ടത് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരാണ്. എന്നാൽ സൂപ്രണ്ട് പറയുന്നത് പോലും കേൾക്കാതെയായിരുന്നു മേയറുടെ പ്രവർത്തനം. ഡ്രഗ് ഹൗസ് കെട്ടിടം നിർമ്മാണത്തിലിരിക്കുന്നതിനാലാണ് സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡ്രഗ് ഹൗസിന്റെ പ്രവർത്തനം വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കൊറോണ രോഗം വ്യാപനം ശക്തമായ സാഹചര്യത്തിൽ ഇവിടെ കൂടുതൽ കിടക്കകൾ ഇടാൻ പോലും തീരുമാനമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ