- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവി വധുവിനെ കണ്ടെത്തുന്നത് ഇങ്ങനെയാണോ? പെൺകുട്ടികളുടെ മനസ്സ് വെച്ച് കളിക്കരുത്; ആര്യയ്ക്ക് ജീവിത പങ്കാളിയെ കണ്ടെത്തുന്ന എങ്ക വീട്ടു മാപ്പിളൈക്കെതിരെ സോഷ്യൽ മീഡിയ
വധുവിനെ തേടി റിയാലിറ്റി ഷോ നടത്തുന്ന ആര്യയ്ക്ക് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശം. കളേഴ്‌സ് ടിവിയുടെ തമിഴ് ചാനലിൽ അവതരിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയാണ് കടുത്ത വിമർശനത്തിന് വിധേയമായിരിക്കുന്നത്. ആര്യയ്ക്ക് പെണ്ണുകിട്ടാൻ ഇത്ര ബുദ്ധിമുട്ടാണോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. 'ഇങ്ങനെയല്ല ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടത് എന്നും പെൺകുട്ടികളുടെ മനസ്സ് വച്ച് കളിക്കരുതെന്നും ചിലർ അഭിപ്രായപ്പെടുന്നു.' പെൺകുട്ടികളുടെ മനസ്സിലെ റിയൽ ഹീറോയാണ് ആര്യ. തന്റെ ഭാവി വരൻ ഇതു പൊലീരിക്കണം എന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികൾ നിരവധിയാണ്. അതിനിടയിലേക്കാണ് തന്റെ ഭാവി വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോയുമായി ആര്യ എത്തുന്നത്. ഒരു ദിവസം ഫേസ്‌ബുക്ക് ലൈവിൽ വന്ന ആര്യ തനിക്കൊരു കൂട്ടുവേണമെന്നും അതിനായി താൻ ഒരു റിയാലിറ്റി ഷോ നടത്തുമെന്നും പ്രഖ്യാപിച്ചു. ഭാവി വധുവിനെക്കുറിച്ച് തനിക്ക് നിബന്ധനകൾ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും ആര്യപറഞ്ഞിരുന്നു. ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത
വധുവിനെ തേടി റിയാലിറ്റി ഷോ നടത്തുന്ന ആര്യയ്ക്ക് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശം. കളേഴ്‌സ് ടിവിയുടെ തമിഴ് ചാനലിൽ അവതരിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയാണ് കടുത്ത വിമർശനത്തിന് വിധേയമായിരിക്കുന്നത്.
ആര്യയ്ക്ക് പെണ്ണുകിട്ടാൻ ഇത്ര ബുദ്ധിമുട്ടാണോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. 'ഇങ്ങനെയല്ല ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടത് എന്നും പെൺകുട്ടികളുടെ മനസ്സ് വച്ച് കളിക്കരുതെന്നും ചിലർ അഭിപ്രായപ്പെടുന്നു.'
പെൺകുട്ടികളുടെ മനസ്സിലെ റിയൽ ഹീറോയാണ് ആര്യ. തന്റെ ഭാവി വരൻ ഇതു പൊലീരിക്കണം എന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികൾ നിരവധിയാണ്. അതിനിടയിലേക്കാണ് തന്റെ ഭാവി വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോയുമായി ആര്യ എത്തുന്നത്.
ഒരു ദിവസം ഫേസ്‌ബുക്ക് ലൈവിൽ വന്ന ആര്യ തനിക്കൊരു കൂട്ടുവേണമെന്നും അതിനായി താൻ ഒരു റിയാലിറ്റി ഷോ നടത്തുമെന്നും പ്രഖ്യാപിച്ചു. ഭാവി വധുവിനെക്കുറിച്ച് തനിക്ക് നിബന്ധനകൾ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും ആര്യപറഞ്ഞിരുന്നു.
ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോൺകോളുകളും ആര്യയെ തേടിയെത്തി. അതിൽ നിന്ന് 16 പെൺകുട്ടികളെ തിരഞ്ഞെടുത്താണ് ഷോ നടക്കുന്നത്. രണ്ട് മലയാളി പെൺകുട്ടികളും മത്സരിക്കാനുണ്ട്.