യസ് കുറച്ചായെങ്കിലും സിനിമാ താരങ്ങളിലെ ചുള്ളൻ ബാച്ചിലറാണ് ആര്യ. തനിക്ക് യോജിച്ച പെണ്ണിനെ കിട്ടാൻ ആര്യ ഒടുവിൽ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലും എത്തി. നിരവധി യുവതികളാണ് ആര്യയുടെ പെണ്ണാകാൻ വേണ്ടി ഈ പരിപാടിയിൽ എത്തിയത്. എന്നാൽ റിയാലിറ്റി ഷോ അവസാനിക്കുന്നതിന് മുന്നേ തന്നെ ആര്യ തന്റെ വധുവിനെ കണ്ടെത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഷോയിലെത്തിയ ആര്യയുടെ കൂട്ടുകാരായ സഹതാരങ്ങളും സുഹൃത്തുക്കളും സജസ്റ്റ് ചെയ്ത അർബാ നദി എന്ന കുംഭകോണംകാരിയെ ആര്യ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ജയ്പൂരിൽ നടന്ന ഷൂട്ടിങ് അവസാനിച്ചപ്പോൾ ആര്യ പെണ്ണുകാണാനായി അർബാ നദിയുടെ കുംഭകോണത്തെ വീട്ടിൽ എത്തി.

വീട്ടിലെത്തിയ ആര്യയെ അർബ നദിയുടെ അമ്മയും അമ്മാവനും ചേർന്ന് സ്വീകരിച്ചു. പരമ്പരാഗത രീതിയിലാണ് പെണ്ണുകാണൽ നടന്നത്. ചടങ്ങുകൾക്ക് ശേഷം സമീപത്തെ അമ്പലം ആര്യയും അർബാ നദിയും കുടുംബവും സന്ദർശിച്ചു. മുസ്ലീമായ താൻ ആദ്യമായിട്ടാണ് ഒരാൾക്ക് വേണ്ടി അമ്പലത്തിൽ പോകുന്നതെന്ന് ആര്യ അബർനദിയോട് പറഞ്ഞു.

വികാരാധീനയാണ് അർബ നദി ആര്യയെ സ്വീകരിച്ചത്. താൻ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാണെന്ന് ഫോട്ടോഷൂട്ടിന് ശേഷം അർബ നദി പറഞ്ഞു. ആര്യ വളരെ റൊമാന്റിക് ആണ്. അദ്ദേഹവുമായി വളരെ അടുത്തപോലെ തോന്നി. സന്തോഷം നിയന്ത്രിക്കാനാകുന്നില്ല- അബർനദി കൂട്ടിച്ചേർത്തു.

എങ്ക വീട്ടു മാപ്പിളൈയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥിയാണ് ഇവർ. വിവാദങ്ങൾക്കിടയിലൂടെയാണ് ജീവിത പങ്കാളിയെ കണ്ടെത്താൻ ആര്യ നടത്തുന്ന റിയാലിറ്റി ഷോ കടന്നു പോകുന്നത്.