- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാ ആര്യാ ഈ പെൺകുട്ടികളെ ഇങ്ങനെ വേഷം കെട്ടിച്ച് വിഡ്ഢികളാക്കിയത്; നിങ്ങൾക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് ഒത്തിരി സ്വപ്‌നം കണ്ട ഈ പെൺകുട്ടികളെ ഇങ്ങനെ ചവിട്ടി താഴ്ത്തണമായിരുന്നോ? ജീവിത പങ്കാളിയെ കണ്ടെത്താൻ ആര്യ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുത്ത പെൺകുട്ടികളെല്ലാം വിഡ്ഢികളായി: ആര്യയുടെ വധുവാകാൻ മണവാട്ടിയുടെ വേഷം കെട്ടി അണിഞ്ഞൊരുങ്ങി വന്ന ആ മൂന്ന് പെൺകുട്ടികളെയും ആര്യ സ്വീകരിച്ചില്ല
ജീവിത പങ്കാളിയെ കണ്ടെത്താൻ ആര്യ നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ തുടക്കം മുതലേ വിവാദത്തിലായിരുന്നു. ഭാവി വധുവിനെ കണ്ടെത്തുന്നത് റിയാലിറ്റി ഷോയിലൂടെ ആണോ എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആര്യയുടെ മണവാട്ടിയാകുന്നത് സ്വപ്‌നം കണ്ട് നിരവധി പെൺകുട്ടികൾ എത്തി. ഇവരിൽ നിന്നും തിരഞ്ഞെടുത്ത 16 പേരിൽ നിന്നും മൂന്ന് പെൺകുട്ടികളാണ് ഈ റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ടിലെത്തിയത്. തങ്ങൾ കൊതിച്ചത് പോലെ ആര്യയ്‌ക്കൊപ്പം ജീവിക്കാമെന്ന അമിത പ്രതീക്ഷയോട് തന്നെയാണ് ഈ മൂന്ന് പെൺകുട്ടികളും അവസാന റൗണ്ടിൽ എത്തിയത്. എന്നാൽ ഈ മൂന്ന് പെൺകുട്ടികളുടേയും ആഗ്രഹം സാധിച്ചില്ല. ജീവിത സ്വപ്‌നവുമായി ഫൈനൽ റൗണ്ടിൽ എത്തിയ മൂന്ന് പെൺകുട്ടികളേയും ആര്യ ചതിക്കുക ആയിരുന്നു. ഫൈനൽ റൗണ്ടിൽ ആര്യ എടുത്ത ഏറ്റവും പുതിയ തീരുമാനമാണ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്. ശ്രീലങ്കൻ സ്വദേശിനിയായ സൂസന്ന, മലയാളികളായ അഗത, സീത ലക്ഷ്മി എന്നിവരാണ് അവസാന ഘട്ടത്തിൽ ആര്യ
ജീവിത പങ്കാളിയെ കണ്ടെത്താൻ ആര്യ നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ തുടക്കം മുതലേ വിവാദത്തിലായിരുന്നു. ഭാവി വധുവിനെ കണ്ടെത്തുന്നത് റിയാലിറ്റി ഷോയിലൂടെ ആണോ എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആര്യയുടെ മണവാട്ടിയാകുന്നത് സ്വപ്‌നം കണ്ട് നിരവധി പെൺകുട്ടികൾ എത്തി. ഇവരിൽ നിന്നും തിരഞ്ഞെടുത്ത 16 പേരിൽ നിന്നും മൂന്ന് പെൺകുട്ടികളാണ് ഈ റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ടിലെത്തിയത്.
തങ്ങൾ കൊതിച്ചത് പോലെ ആര്യയ്‌ക്കൊപ്പം ജീവിക്കാമെന്ന അമിത പ്രതീക്ഷയോട് തന്നെയാണ് ഈ മൂന്ന് പെൺകുട്ടികളും അവസാന റൗണ്ടിൽ എത്തിയത്. എന്നാൽ ഈ മൂന്ന് പെൺകുട്ടികളുടേയും ആഗ്രഹം സാധിച്ചില്ല. ജീവിത സ്വപ്‌നവുമായി ഫൈനൽ റൗണ്ടിൽ എത്തിയ മൂന്ന് പെൺകുട്ടികളേയും ആര്യ ചതിക്കുക ആയിരുന്നു. ഫൈനൽ റൗണ്ടിൽ ആര്യ എടുത്ത ഏറ്റവും പുതിയ തീരുമാനമാണ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്.
ശ്രീലങ്കൻ സ്വദേശിനിയായ സൂസന്ന, മലയാളികളായ അഗത, സീത ലക്ഷ്മി എന്നിവരാണ് അവസാന ഘട്ടത്തിൽ ആര്യയുടെ വധുവാകാൻ മത്സരിച്ചിരുന്നത്. എന്നാൽ ഗ്രാൻഡ് ഫിനാലെയിൽ ആര്യ ആരെയും തിരഞ്ഞെടുത്തില്ല. ഗ്രാൻഡ് ഫിനാലെ കഴിഞ്ഞദിവസമായിരുന്നു നടന്നത്. ആര്യയുടെ സുഹൃത്തുക്കളും മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഈ മൂന്ന് പേരിൽ ഒരു പെൺകുട്ടിയേയും സ്വീകരിക്കാൻ ആര്യ തയ്യാറായില്ല. ഇതോടെ ആര്യയ്‌ക്കൊപ്പമുള്‌ല ജീവിതം സ്വപ്‌നം കണ്ട് ഫൈനൽ റൗണ്ട് വരെ എത്തിയ പെൺകുട്ടികൾ മൂന്ന് പേരും വിഡ്ഢികളായി.
തങ്ങളുടെ മകളെ ആര്യ താലി ചാർത്തുമെന്ന് പ്രതീക്ഷിച്ചു ഷോ കാണാനെത്തിയ ഇവരുടെ കുടുംബാംഗങ്ങളും സങ്കടത്തിലായി. അമിത പ്രതീക്ഷകളോടെയാണ് ഈ മൂന്ന പേരും ഷോയുടെ അവസാന റൗണ്ട് വരെ എത്തിയത്. എന്നാൽ ആര്യ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുമെന്ന് ഇവർ ആരും കരുതിയില്ല. വിദ്യാഭ്യാസവും ജോലിയും ഒക്കെ ഉപേക്ഷിച്ചാണ് ഇവരിൽ പലരും ഈ റിയാലിറ്റി ഷോയിലേക്ക് എത്തിയത്. ഇപ്പോൾ തങ്ങൾ ചതിക്കപ്പെട്ടതിന്റെ വിഷമത്തിലാണ് ഈ പെൺകുട്ടികൾ. ഫൈനലിലെത്തിയ സൂസന്ന ആര്യയുടെ മണവാട്ടിയാകാൻ കൊതിച്ച് ശ്രീലങ്കയിൽ നിന്നുമാണ് എത്തിയത്. എന്തായാലും ആര്യയുടെ ഈ ചതി സ്ത്രീ സമൂഹം വളരെ വികാരപരമായാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോൾ ഒരു തീരുമാനം തനിക്ക് എടുക്കാനാകുന്നില്ലെന്നും ഇപ്പോൾ ഇവരിൽ ഒരാളെ തിരഞ്ഞെടുത്താൽ മറ്റ് രണ്ട് കുടുംബാംഗങ്ങൾക്ക് അത് താങ്ങാനാകില്ലെന്നും ആര്യ പറഞ്ഞു. ഈ മൂന്ന് കുടുംബാഗംങ്ങളും സ്വന്തം മകളുടെ വിവാഹവേദിയുടെ മുന്നിലാണ് വന്നിരിക്കുന്നത്. ഇപ്പോൾ ഈ മൂന്നു പേരിൽ നിന്നും ഒരാളെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പേരുടെ സന്തോഷം അതോടെ ഇല്ലാതാകും. അതെങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല. അവരുടെ കുടുംബം അതെങ്ങനെ എടുക്കുമെന്നും.
എനിക്കിതിൽ ഒരാളെ തിരഞ്ഞെടുക്കാനാകില്ല. കാരണം ഒരാളെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പേർ വേദനിക്കും. അതുപോലെ തന്നെ അവരുടെ കുടുംബവും. ഈ മൂന്നു പേരുടെ മാതാപിതാക്കളും തങ്ങളുടെ മക്കൾ വിവാഹിതരാകുന്നത് കാണാനാണ് വന്നിരിക്കുന്നത്. സംഗീത്, മെഹന്ദി അങ്ങനെ വിവാഹ സംബന്ധമായ എല്ലാ ചടങ്ങുകളും നടന്ന ഈ വേദിയിൽ ഞാൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പേരുടെ കുടുംബങ്ങൾ വല്ലാതെ വേദനിക്കും. അതിനാൽ ഒരാളെ തിരഞ്ഞെടുത്ത് മറ്റ് രണ്ടു പേരെയും അവരുടെ കുടുമ്പങ്ങളേയും വേദനിപിപ്പിക്കാൻ എനിക്കാകില്ല.
ഇങ്ങനെയൊരു വേദിയിൽ എനിക്ക് ഒന്നും ചെയ്യാനാകുന്നില്ല. പരിപാടിയുടെ തുടക്കത്തിൽ വധുവിനെ തിരഞ്ഞെടുക്കുക വളരെ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ശ്വേത, അപർണതി എന്നിവർ പുറത്തായപ്പോളാണ് വിഷമം പുറത്തറിയുന്നത്. കാരണം അവരുടെ കുടുംബാംഗങ്ങളുടെ സങ്കടവും എനിക്ക് അറിയാമായിരുന്നു. ആര്യ പറഞ്ഞു.
എല്ലാവർക്കും തുല്യമായ സ്ഥാനം കൊടുക്കണം എല്ലാവർക്കും തുല്യമായ ചാൻസ് ഉണ്ട്. അവരെന്നോട് കാണിക്കുന്ന സ്നേഹത്തെ അത് നല്ല രീതിയിൽ തന്നെ ഞാൻ സ്വീകരിക്കണമെന്നും ഞാൻ ഉറപ്പിച്ചിരുന്നു. എനിക്ക് ഇഷ്ടപെടാത്ത വിഷയമാണ് എലിമിനേഷൻ. ഓരോരുത്തരെയും എലിമിനേറ്റ് ചെയ്യുമ്പോൾ എനിക്ക് ഭയങ്കര വിഷമമായിരുന്നു. അപർണദി, ശ്വേത എന്നിവരെ പുറത്താക്കുമ്പോൾ ഞാൻ നിസ്സഹായനായിരുന്നു. ഞാനെന്തോ തെറ്റ് ചെയ്യുന്ന പോലെ ആയിരുന്നു എനിക്ക് തോന്നിയത്. എന്റെ ജീവിതത്തിൽ ഇന്നേ വരെ എനിക്കൊന്നിനും കുറ്റബോധം തോന്നിയിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് വളരെയധികം കുറ്റബോധം തോന്നിയിരുന്നു.
ഈ പരിപാടിയെല്ലാം വെറും നാടകങ്ങൾ മാത്രമാണെന്നും ആര്യ ആരെയും വിവാഹം കഴിക്കില്ലെന്നും അന്നേ പലരും പ്രവചിച്ചിരുന്നു. ആ പ്രവചനങ്ങൾ എല്ലാം ശരി വയ്ക്കുന്നതായിരുന്നു ഫൈനലിലെ ആര്യയുടെ തീരുമാനം. എന്നാൽ തങ്ങളെ വിഡ്ഢികളാക്കിയതിന് ആര്യക്കെതിരെ രൂക്ഷവിമർശനങ്ങളുമായി വന്നിരിക്കുകയാണ് ആരാധകർ.