- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യയുടെ വധുവാകാൻ ഇറങ്ങി അവസാന റൗണ്ടിലെത്തി വഞ്ചിക്കപ്പെട്ട മലയാളി പെൺകുട്ടിക്ക് ആശ്വാസമേകി കൂട്ടുകാർ; സീതാലക്ഷ്മിക്കൊപ്പം തങ്ങളുണ്ടെന്ന് വ്യക്തമാക്കി ശ്വേതയും ശ്രിയയും
ചെന്നൈ: വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ നടത്തുകയും ഒടുവിൽ അവസാന ഘട്ടത്തിലെത്തിയ മത്സരാർത്ഥികളെ തിരഞ്ഞെടുക്കാതെ നടൻ ആര്യ മുങ്ങുകയും ചെയ്തുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ മലയാളി മത്സരാർത്ഥിക്ക് ആശ്വാസവാക്കുകളുമായി കൂട്ടുകാർ. ആര്യയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഫൈനലിലെത്തിയ മൂന്ന് മത്സരാർത്ഥികളും പറയുമ്പോഴും ആര്യ ഇത്തരത്തിൽ വഞ്ചിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ ഷോയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ശക്തമാകുന്നു. എന്തിനാണ് പെൺകുട്ടികളുടെ ജീവിതംവച്ച് ആര്യ ഇത്തരമൊരു ചതിക്ക് കൂട്ടുനിന്നതെന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിക്കുന്നത്. മലയാളി മത്സരാർത്ഥി സീതലക്ഷ്മിക്കു താങ്ങും തണലുമായി മാറിരിക്കുകയാണു അടുത്ത കൂട്ടുകാരും പരിപാടിയിലെ മത്സരാർഥികളുമായിരുന്ന ശ്രിയ സുരേന്ദ്രനും ശ്വേതയും. ബാങ്കുദ്യോഗസ്ഥയാണു സീതാലക്ഷ്മി. ശ്രിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും ശ്വേത മോഡലുമാണ്. സീതാലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന വാക്കുകളുമായി ഇരുവരും രംഗത്തെത്തി. നീ ഓക്കേ അല്ലെന്ന് എനിക്കറിയാം. പക്ഷെ, ഞങ്ങളുണ്ട് നി
ചെന്നൈ: വധുവിനെ കണ്ടെത്താൻ റിയാലിറ്റി ഷോ നടത്തുകയും ഒടുവിൽ അവസാന ഘട്ടത്തിലെത്തിയ മത്സരാർത്ഥികളെ തിരഞ്ഞെടുക്കാതെ നടൻ ആര്യ മുങ്ങുകയും ചെയ്തുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ മലയാളി മത്സരാർത്ഥിക്ക് ആശ്വാസവാക്കുകളുമായി കൂട്ടുകാർ. ആര്യയുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഫൈനലിലെത്തിയ മൂന്ന് മത്സരാർത്ഥികളും പറയുമ്പോഴും ആര്യ ഇത്തരത്തിൽ വഞ്ചിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ ഷോയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ശക്തമാകുന്നു. എന്തിനാണ് പെൺകുട്ടികളുടെ ജീവിതംവച്ച് ആര്യ ഇത്തരമൊരു ചതിക്ക് കൂട്ടുനിന്നതെന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിക്കുന്നത്.
മലയാളി മത്സരാർത്ഥി സീതലക്ഷ്മിക്കു താങ്ങും തണലുമായി മാറിരിക്കുകയാണു അടുത്ത കൂട്ടുകാരും പരിപാടിയിലെ മത്സരാർഥികളുമായിരുന്ന ശ്രിയ സുരേന്ദ്രനും ശ്വേതയും. ബാങ്കുദ്യോഗസ്ഥയാണു സീതാലക്ഷ്മി. ശ്രിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും ശ്വേത മോഡലുമാണ്. സീതാലക്ഷ്മിയെ ആശ്വസിപ്പിക്കുന്ന വാക്കുകളുമായി ഇരുവരും രംഗത്തെത്തി.
നീ ഓക്കേ അല്ലെന്ന് എനിക്കറിയാം. പക്ഷെ, ഞങ്ങളുണ്ട് നിന്റെ കൂടെ. ആളുകൾ നിന്നെ സ്‌നേഹിക്കുന്നുണ്ടാകും. വെറുക്കുന്നുണ്ടാകും വിലയിരുത്തുന്നുണ്ടാകും. നമ്മൾ പരസ്പരം എങ്ങനെ നിലകൊള്ളുന്നുവെന്നതാണ് നമ്മെ നാം ആകുന്നത് - ശ്രിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
സുഹൃത്തുക്കൾ ഒരാളുടെ കഷ്ടകാലത്താണ് അവരുടെ സ്‌നേഹം പ്രകടമാക്കേണ്ടത്, അല്ലാതെ സന്തോഷ സമയങ്ങളിലല്ല എന്നാണ് ശ്വേത കുറിക്കുന്നത്. നീ എന്നും ഇതേപോലെ സന്തോഷത്തോടെ ഇരിക്കുന്നതാണ് എനിക്ക് വേണ്ടത്, എന്നും സന്തോഷത്തോടെ മാത്രം ഇരിക്കൂ എന്നും പറഞ്ഞ് സീതയുടെ രസകരമായ വിഡിയോയും പങ്കുവച്ചിട്ടുണ്ട് ശ്വേത.
ആര്യയുടെ തീരുമാനത്തെ മാനിക്കുന്നു എന്നും വേണ്ട സമയത്ത് ചിന്തിച്ച് അദ്ദേഹം തീരുമാനം പറയട്ടെ എന്നുമായിരുന്നു ഫൈനലിൽ എത്തിയ മൂന്നു പെൺകുട്ടികളും പറഞ്ഞത് എങ്കിലും പ്രേക്ഷകർ ആര്യ ഈ പെൺകുട്ടികളെ ചതിച്ചുവെന്ന അഭിപ്രായമാണ് കൂടുതലായും ഉയർത്തുന്നത്.
വധുവിനെ ആവശ്യമുണ്ടെന്ന് ഫേസ്‌ബുക്ക് ലൈവിൽ വന്നാണ് ആര്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. തനി്ക്ക് ജീവിക്കാൻ ഒരുകൂട്ട് വേണമെന്നാണ് അന്ന് ആര്യ പറഞ്ഞത്. എന്നാൽ ആദ്യം ഇതാരു വിശ്വസിച്ചിരുന്നില്ല.
പിന്നീട് തന്റെ നമ്പറും ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങലളും നൽകിയപ്പോൾ സംഭവം സത്യമാണെന്ന് മനസിലാക്കിയത്. ഭാവി വധുവിനെ കുറിച്ചു തനിക്ക് ഡിമാന്റുകൾ ഒന്നു മില്ലെന്നും തന്നെ സ്‌നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോൺ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതിൽ നിന്നാണ് 16 പെൺകുട്ടികളെ ഷോയിലേയ്ക്ക് തിരഞ്ഞെടുത്തത്.