- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്ക് ചൂണ്ടിയാൽ പോലും അപ്പോൾ പേടിക്കില്ലായിരുന്നു ആര്യ; സെറയെ കൂട്ടാൻ കഴിയില്ലെന്ന് കണ്ണുരുട്ടിയ റൊമാനിയൻ സൈനികർ ഒടുവിൽ നിവൃത്തിയില്ലാതെ മുട്ടുമടക്കി; എയർപോർട്ടിൽ കൂടില്ലാത്തത് പ്രശ്നമായപ്പോഴും സംഘടിപ്പിച്ചത് ഒരു സൈനികൻ; ആര്യ മറുനാടനോട് പങ്കുവയ്ക്കുന്നു യുദ്ധഭൂമിയിലെ അനുഭവം
മൂന്നാർ: 'അവൾക്കുവേണ്ടി പ്രത്യേകം ഒന്നും ഒരുക്കിയിട്ടില്ല. മുറിക്കുള്ളിൽ ഞങ്ങൾക്കൊപ്പം അവളും സന്തോഷവതിയാണ്. ആരോഗ്യപ്രശ്നങ്ങളില്ലന്ന് ഡോക്ടർ പറഞ്ഞപ്പോൾ വലിയ സന്തോഷമായി.ആരോടും അപരിചിതത്വമില്ല, ഓടിച്ചാടി നടക്കാനാണ് ഇഷ്ടം. സ്നേഹം പങ്കിടാനും സെൽഫി എടുക്കാനുമൊക്കെ ആളുകൾ എത്തുന്നുണ്ട്.' എല്ലാം കൊണ്ടും അവൾ ഞങ്ങളുടെ കുടംബാംഗമായി മാറിക്കഴിഞ്ഞു. വീട്ടിൽ മകൾ ആര്യയ്ക്കൊപ്പം എത്തിയ അതിഥി, സെറയെക്കുറിച്ച് ഹാരിസൺ മലയാളം പ്ലാന്റേഷൻ ഫീൽഡ് ഓഫീസർ ആൽഡ്രിന്റെ വാക്കുകൾ ഇങ്ങനെ.
ഇന്ന് പുലർച്ചെ 1.30 തോടെയാണ് സെറയെയും കൊണ്ട് കുടുംബം ദേവികുളത്തെ താമസ്ഥലത്ത് എത്തുന്നത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് യുക്രൈനിലെ യുദ്ധമുഖത്തുനിന്നും ദിവസങ്ങൾക്ക് മുമ്പ് സെറയെയും കൊണ്ട് പുറപ്പെട്ട മകൾ ആര്യ നെടുംമ്പാശേരിയിൽ വിമാനം ഇറങ്ങിയത്. ആര്യയുടെ മാതാപിതാക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
സൈബീരിയൻ ഹസ്‌കി ഇനത്തിൽ പെട്ട വളർത്തുനായ ആണ് സേറ. സേറക്ക് കൂടി യാത്രാനുമതി ലഭിക്കാതെ നാട്ടിലേക്ക് തിരികെയില്ലെന്നായിരുന്നു ആര്യയുടെ നിലപാട്. ഇക്കാര്യം നാട്ടിലെ കുടുംബത്തെയും സുഹൃത്തുക്കളെയും ആര്യ അറിയിക്കുകയും ചെയ്തിരുന്നു. 'നാഷണൽ പിരോഗോവ് മെമോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റി'യിൽ മെഡിക്കൽ വിദ്യാർത്ഥിയാണ് ആര്യ. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ആര്യക്ക് സേറയെ ലഭിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ അഗാധമായ ആത്മബന്ധം ഉടലെടുക്കുകയായിരുന്നു. അതിർത്തിയിലെ ഒരു ഇന്ത്യൻ അഭയാർത്ഥി കേന്ദ്രത്തിലായിരുന്നു ആര്യയും സേറയും ഉണ്ടായിരുന്നത്.
യുക്രൈനിലെ താമസസ്ഥലത്തുനിന്നും പുറപ്പെട്ടതുമുതൽ കൊച്ചിയിൽ എത്തുന്നത് വരെയുള്ള വിവരങ്ങൾ ആര്യ മറുനാടനുമായി പങ്കിട്ടു. കടകളിൽ വെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് ജ്യൂസ് പോലുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങി ബാഗുകളിൽ നിറച്ചു. എത്ര ദിവസം കഴിഞ്ഞാണ് നാട്ടിലെത്താൻ കഴിയുക എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. എടുക്കാൻ പറ്റുന്നിടത്തോളം ഭാരവുമായിട്ടാണ് താമസസ്ഥലത്തുനിന്നും ഇറങ്ങിയത്.
20 കിലോമീറ്ററോളം ദൂരം നടന്നാണ് അതിർത്തിയിലേയ്ക്ക് എത്തിയത്. ഇടയ്ക്ക് വച്ച് സെറ നടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു.അവളെ എടുക്കാതെ മറ്റ് മാർഗ്ഗമില്ലെന്ന് മനസ്സിലായി. അപ്പോൾ ബാഗിന് ഭാരം കുറയ്ക്കാതെ നിവൃത്തിയില്ലായിരുന്നു. അപ്പോൾ വാങ്ങി ശേഖരിച്ച ഭക്ഷ്യസാധനങ്ങൾ കുറയൊക്കെ അവിടെ വച്ച് ഒഴിവാക്കേണ്ടി വന്നു. അവൾക്ക് 16 കിലോ തൂക്കം ഉണ്ടായിരുന്നു. 8 കിലോമീറ്റർ അവളെയും എടുത്ത് നടന്നു.രാത്രി ബങ്കറിൽ കഴിഞ്ഞു.
എയർപോർട്ടിൽ എത്തിയപ്പോൾ കൂടില്ലാത്തതും പ്രശ്നമായി. എന്റെ ദുരവസ്ഥ കണ്ട് ഒരു സൈനികനാണ്് കൂട് സംഘടിപ്പിച്ച് നൽകിയത്. രണ്ട് വിമാനത്തിൽ എനിക്ക് ടിക്കറ്റ് ഓകെ ആയിട്ടും സെറയെ കൂടെ കൂട്ടാൻ അനുമതി ലഭിക്കാത്തതിനാൽ പോരാൻ കഴിഞ്ഞില്ല.
പിന്നീട് കേന്ദ്ര സർക്കാരും, ഡീൻ കൂര്യക്കോസ് എം പി യും മന്ത്രി വി ശിവൻകുട്ടിയും ഒരകൂട്ടം ഉദ്യോഗസ്ഥരും നടത്തിയ ഇടപെടലാണ് സെറയുമായി ഇപ്പോഴും ഒന്നിച്ചിരിക്കാൻ അവസരം ലഭിച്ചത്. എത്ര പറഞ്ഞാലും അവരോടുള്ള നന്ദിയും കടപ്പാടും തീരില്ല. ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്. ഇവളെ കൂടാതെയുള്ള ഒരു മടക്കം..ആലോചിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു അത്. അത്രയ്ക്കും ഞാൻ അവളെ ഇഷ്ടപ്പെട്ടിരുന്നു, ആര്യ വ്യക്തമാക്കി.
സെറയെ നാട്ടിലേയ്ക്ക് കൊണ്ടുവരണമെന്ന് മകൾ ആഗ്രഹം പറഞ്ഞപ്പോൾ സാധ്യമാവുമോ എന്ന കാര്യത്തിൽ വല്ലാത്ത ആശങ്കയുണ്ടായി. അതുകൊണ്ട് അവിടെയുള്ള പരിചയക്കാരിൽ ആരെയെങ്കിലും ഏൽപ്പിക്കാനാണ്് ആദ്യം നിർദ്ദേശിച്ചത്. ഇത് നടക്കില്ലന്ന് ബോദ്ധ്യമായപ്പോഴാണ് വിമാനത്താവളം വരെ അവളോടൊപ്പം എത്താൻ മകളോട് നിർദ്ദേശിച്ചത്. സൈനികരോ ഉദ്യോഗസ്ഥരോ തടഞ്ഞാൽ സെറയെ അവർക്ക് കൈമാറി വിമാനം കയറുക, മറ്റൊന്നും ആലോചിക്കണ്ടെന്നും പറഞ്ഞു, ആൽഡ്രിൻ പറഞ്ഞു.
തൃപ്പൂണിത്തുറയിലെ പ്രമുഖ വെറ്റിനറി ഡോക്ടറെ കാണിച്ച ശേഷം രാത്രി 10 മണിയോടുത്താണ് ആൽഡ്രിനും കുടുംബവും ദേവികുളത്തേയ്ക്ക് യാത്ര തിരിച്ചത്. യാത്രയുടെ ആലസ്യം വിട്ടൊഴിഞ്ഞ സെറ ഇപ്പോൾ പഴയപോലെ കുട്ടികുറുമ്പുകാരിയായി. ഷ്ടത്തിന് വിട്ടില്ലങ്കിൽ ബലം പിടിച്ചും സ്നേഹപ്രകടനങ്ങൾ നടത്തിയുമെല്ലാം കാര്യം കാണാനുള്ള അവളുടെ ശ്രമം കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നുണ്ട്. ആരോടും അപരിചിതത്വമില്ലന്നുമാത്രമല്ല, സ്നേഹ പ്രകടനത്തിനും മടിയില്ല. അതുകൊണ്ട് തന്നെ സെറ കാണാനെത്തുന്നവരുടെ എല്ലാം പ്രിയങ്കരി ആയി മാറിക്കഴിഞ്ഞു.
ആര്യയുടെ മുന്നിൽ റൊമാനിയൻ സൈന്യവും മുട്ടുമടക്കി
ദേവികുളം ലാക്കാട് സ്വദേശികളായ ആൾട്രിൻ-കൊച്ചുറാണി ദമ്പതിമാരുടെ മകളായ ആര്യ, കീവിൽ യുദ്ധം രൂക്ഷമായതോടെ സെറയുമായി ബങ്കറിലെത്തി. അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തിൽനിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സെറയ്ക്കുള്ള യാത്രാരേഖകൾ സംഘടിപ്പിച്ചു.
ഇതിനിടയിൽ നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നു. തന്നോടൊപ്പം സെറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ജോലിയിലുള്ള പി.എസ്.മഹേഷിനെ അറിയിച്ചു. അദ്ദേഹവും വളരെയധികം സഹായിച്ചു. സർക്കാർ ഇടപാടുചെയ്ത ബസിൽ, അയൽരാജ്യമായ റൊമാനിയായിലേക്ക് ഞായറാഴ്ചയാണ് പുറപ്പെട്ടത്. രാത്രി പുറപ്പെട്ട ബസ് റൊമാനിയൻ അതിർത്തിയിൽനിന്നു 12 കിലോമീറ്റർ ദൂരെ നിർത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു. അതിർത്തിയിലെത്തിയപ്പോൾ റൊമാനിയൻ സൈനികർ സെറയെ തടഞ്ഞുവെച്ചു. എന്നാൽ, സെറയെയുംകൊണ്ടേ പോകൂവെന്ന് ആര്യ ശഠിച്ചു. ഇതോടെ സൈനികർ വഴങ്ങുകയായിരുന്നു.
മറുനാടന് മലയാളി ലേഖകന്.