- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറും പുലിയല്ല പായും പുലി; ആര്യയുടെ ട്വീറ്റ് വിജയുടെ പുലിയെ കളിയാക്കുന്നതോ? വിജയ് പുലിയായും വിശാൽ പായും പുലിയായും എത്തുമ്പോൾ കൊമ്പുകോർക്കാൻ ഫാൻസുകാരും
രണ്ടു പുലികൾ തമ്മിലുള്ള പോരാട്ടത്തിനു വേദിയാവുകയാണ് തമിഴ് സിനിമാ ലോകം. വിജയ് നായകനാകുന്ന പുലിയും വിശാൽ നായകനാകുന്ന പായും പുലിയും ഒരുമിച്ചാണ് തിയേറ്ററുകളിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇരു ചിത്രങ്ങളുടെയും ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നതും ഒരേ ദിവസമാണ്. എന്നാൽ താരങ്ങൾ തമ്മിൽ മത്സരം ഇല്ലെങ്കിൽ ഫാൻസുകാർ ഇപ്പോഴേ തമ്മിൽ തല്ല് തുടങ്ങിക്കഴ
രണ്ടു പുലികൾ തമ്മിലുള്ള പോരാട്ടത്തിനു വേദിയാവുകയാണ് തമിഴ് സിനിമാ ലോകം. വിജയ് നായകനാകുന്ന പുലിയും വിശാൽ നായകനാകുന്ന പായും പുലിയും ഒരുമിച്ചാണ് തിയേറ്ററുകളിൽ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇരു ചിത്രങ്ങളുടെയും ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നതും ഒരേ ദിവസമാണ്. എന്നാൽ താരങ്ങൾ തമ്മിൽ മത്സരം ഇല്ലെങ്കിൽ ഫാൻസുകാർ ഇപ്പോഴേ തമ്മിൽ തല്ല് തുടങ്ങിക്കഴിഞ്ഞു.
ആര്യയുടെ ആത്മാർഥ സുഹൃത്തും നടനുമായ വിശാലിന്റെ പായും പുലിയെ പുകഴ്‌ത്തി ആര്യ ട്വിറ്ററിലിട്ട പോസ്റ്റാണ് വിജയ് ഫാൻസിനെ ചൊടിപ്പിച്ചിരിക്കുന്നത്.കാരണം വേറൊന്നുമല്ല വെറും പുലിയല്ലടാ, പായും പുലി എന്നാണ് വിശാൽ ചിത്രമായ പായും പുലിക്ക് വേണ്ടി ആര്യ ചെയ്ത പ്രമോഷൻ. പായും പുലിയുടെ ഓഡിയോ റിലീസിനെ പ്രമോട്ട് ചെയ്താണ് ആര്യ ഒരു ട്വീറ്റ് ട്വീറ്റിയത്. പുരെട്ചി ദളപതി വിശാൽ ചിത്രം വിജയിപ്പിക്കണമെന്നും ആര്യ പറയുന്നു.
എന്തായാലും ഇത് കണ്ടതോടെ വിജയ് ഫാൻസ് ആകെ ഇളകിമറിഞ്ഞ മട്ടാണ്. പുലിയിലെ പാട്ട് ഒന്നു കേട്ടു നോക്കെന്നും, ആര്യയെ ജോക്ക് നടൻ എന്നുമൊക്കെ പലരും കളിയാക്കി കമന്റ് ചെയ്യുന്നുണ്ട്. വിജയ് ചിത്രത്തെ മനഃപൂർവം അപമാനിക്കാൻ ചെയ്തത് എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ചിമ്പു ദേവൻ സംവിധാനം ചെയ്യുന്ന 'പുലി' ഒരു ഫാന്റസി ചിത്രമാണ്. വിജയയ്ക്ക് പുറമേ ശ്രീദേവി, സുദീപ്, ശ്രുതിഹാസൻ, ഹൻസിക എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ദേവി ശ്രീ പ്രസാദാണ് ഗാനങ്ങൾഒരുക്കിയത്.
വെണ്ണിലാ കബടിക്കൂട്ടം, അഴകർ സാമിയിൻ കുതിരൈ, ജീവ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന 'പായും പുലി' ഒരു ആക്ഷൻ എന്റർടെയിനറാണ്. പാണ്ഡ്യനാടിനു ശേഷം വിശാലും സുശീന്ദ്രനും ഒന്നിക്കുന്ന സിനിമയിൽ കാജൽ അഗർവാളാണ് നായിക. ഡി. ഇമ്മാനാണ് ഗാനങ്ങൾ ഒരുക്കിയത്.