മലപ്പുറം: തെരഞ്ഞെടുപ്പുകളിൽ യുവാക്കൾക്കു കൂടുതൽ അവസരം കൊടുക്കണമെന്ന് ആര്യാടൻ മുഹമ്മദ്. താൻ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും ആര്യാടൻ് പറഞ്ഞു. പഞ്ചായത്ത് തലം മുതൽ മുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ യുവാക്കൾക്കു കൂടുതൽ അവസരം നൽകണം. കേരളത്തിൽ ജനതാദൾ പാർട്ടികൾ ഒരിക്കലും ഒന്നിക്കില്ലെന്നും ആര്യാടൻ കൂട്ടിച്ചേർത്തു.