- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻസിബി ഓഫീസിൽ ഹാജരാവുന്നതിൽ ഇളവ് തേടി ആര്യൻ ഖാൻ; ഹൈക്കോടതിയിൽ ഹർജി നൽകി
മുംബൈ: ലഹരി മരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസിൽ ഹാജരാകുന്നതിൽ ഇളവ് വേണമെന്ന് ആര്യൻ ഖാൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയിലാണ് ആര്യൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. എല്ലാ ആഴ്ചയും എൻസിബി ഓഫീസിൽ എത്തുമ്പോൾ മാധ്യമങ്ങളുടെ ചോദ്യം ചെയ്യലിന് ഇരയാവുകയാണ്. അതുകൊണ്ട് കനത്ത പൊലീസ് സുരക്ഷയും ആവശ്യമായി വരുന്നുവെന്നും ആര്യൻ വ്യക്തമാക്കി.
തന്നെ ആത്മാഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കണം. അതിനാൽ എല്ലാ ആഴ്ച്ചയും എൻസിബി ഓഫീസിൽ ഹാജരാകുന്ന കാര്യത്തിൽ ഇളവ് വേണമെന്നാണ് ആര്യന്റെ അഭ്യർത്ഥന. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഡൽഹിയിലെ കേന്ദ്ര സംഘമാണ് നിലവിൽ ആര്യൻ പ്രതിയായ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.
ഒക്ടോബർ മൂന്നിനായിരുന്നു നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. ഇവരിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടിയിരുന്നു. ഒരുമാസത്തെ ജയിൽ വാസത്തിന് ശേഷം ആര്യന് ജാമ്യവും ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് കേസിൽ ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്.
മറുനാടന് മലയാളി ബ്യൂറോ