- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയെ വിളിക്കുന്ന കാര്യത്തിൽ 80 കഴിഞ്ഞ ആര്യാടനും ഒട്ടും മോശമല്ല; 'മൂന്ന് തവണ മാത്രം കണ്ട' സരിതയെ ആര്യാടൻ വിളിച്ചത് 80 തവണ; പല വിളിയും രാത്രിയിൽ; ഒരുമിച്ചുള്ള വിഡിയോ ദൃശ്യങ്ങളും പുറത്ത്
കൊച്ചി : ആര്യാടൻ പങ്കെടുത്ത ചടങ്ങിന്റെ പിൻനിരയിൽ നിന്ന സരിതയെ അദ്ദേഹം കണ്ടിട്ടു പോലുമില്ല. എന്നാൽ ഫോൺ വിളിയിൽ എൺപതു വയസ്സ് പിന്നിട്ട ആര്യാടനും മോശമല്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ എല്ലാവരേയും പോലെ ആര്യാടനും സരിതയെ ഇഷ്ടം പോലെ വിളിച്ചു. 2012 ജൂൺ നാലുമുതൽ 2013 മെയ് 10വരെ സരിതയുടെ ഒരു നമ്പറിലേക്കും തിരിച്ചും ആര്യാടന്റെ ഫോണിൽനിന്ന് 80 തവണ വിളിച്ചതായുള്ള ഫോൺ വിശദാംശങ്ങൾ കമ്മിഷൻ അഭിഭാഷകൻ ഹാജരാക്കി. രേഖകൾ പരിശോധിച്ച ശേഷം ഇത് ആര്യാടൻ സമ്മതിച്ചു. ആര്യാടന്റെ ഫോണിലേക്ക് സരിതയുടെ മറ്റൊരു നമ്പറിൽനിന്നു 2013 മെയ് 31ന് ഒരു വിളിയും നടന്നിട്ടുണ്ട്. 80 വിളികളിൽ 34 എണ്ണം ആര്യാടൻ സരിതയെ വിളിച്ചതാണെന്നും രേഖകളിലുണ്ട്. ഈ ഫോൺ വിളിയിൽ പലതും രാത്രികാലത്തായിരുന്നു അതിനിടെ ആര്യാടൻ മുഹമ്മദിനൊപ്പം സോളർ കേസ് പ്രതി സരിത ഒരേ വേദിയിലെത്തിയതിന്റെ ദൃശ്യങ്ങൾ സോളർ കമ്മിഷനു ലഭിച്ചു. 2012 മെയ് ആറിനു കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ കെഎസ്ഇബി എൻജിനീയേഴ്‌സ് അസോസിയേഷന്റെ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അന്നത്തെ വൈദ്യുതി മന്ത്

കൊച്ചി : ആര്യാടൻ പങ്കെടുത്ത ചടങ്ങിന്റെ പിൻനിരയിൽ നിന്ന സരിതയെ അദ്ദേഹം കണ്ടിട്ടു പോലുമില്ല. എന്നാൽ ഫോൺ വിളിയിൽ എൺപതു വയസ്സ് പിന്നിട്ട ആര്യാടനും മോശമല്ല. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ എല്ലാവരേയും പോലെ ആര്യാടനും സരിതയെ ഇഷ്ടം പോലെ വിളിച്ചു.
2012 ജൂൺ നാലുമുതൽ 2013 മെയ് 10വരെ സരിതയുടെ ഒരു നമ്പറിലേക്കും തിരിച്ചും ആര്യാടന്റെ ഫോണിൽനിന്ന് 80 തവണ വിളിച്ചതായുള്ള ഫോൺ വിശദാംശങ്ങൾ കമ്മിഷൻ അഭിഭാഷകൻ ഹാജരാക്കി. രേഖകൾ പരിശോധിച്ച ശേഷം ഇത് ആര്യാടൻ സമ്മതിച്ചു. ആര്യാടന്റെ ഫോണിലേക്ക് സരിതയുടെ മറ്റൊരു നമ്പറിൽനിന്നു 2013 മെയ് 31ന് ഒരു വിളിയും നടന്നിട്ടുണ്ട്. 80 വിളികളിൽ 34 എണ്ണം ആര്യാടൻ സരിതയെ വിളിച്ചതാണെന്നും രേഖകളിലുണ്ട്. ഈ ഫോൺ വിളിയിൽ പലതും രാത്രികാലത്തായിരുന്നു അതിനിടെ ആര്യാടൻ മുഹമ്മദിനൊപ്പം സോളർ കേസ് പ്രതി സരിത ഒരേ വേദിയിലെത്തിയതിന്റെ ദൃശ്യങ്ങൾ സോളർ കമ്മിഷനു ലഭിച്ചു.
2012 മെയ് ആറിനു കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ കെഎസ്ഇബി എൻജിനീയേഴ്‌സ് അസോസിയേഷന്റെ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിനൊപ്പം സരിത പങ്കെടുക്കുന്ന വിഡിയോ ദൃശ്യങ്ങളാണു ലഭിച്ചത്. സോളർ കമ്മിഷൻ ജസ്റ്റിസ് ജി.ശിവരാജന്റെ ആവശ്യപ്രകാരം കെഎസ്ഇബി എൻജിനീയേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ രണ്ടു സിഡിയിലായി ദൃശ്യങ്ങൾ ഇന്നലെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഒരേ വേദിയിലാണെങ്കിലും പിൻനിരയിൽ നിന്നിരുന്ന സരിതയെ താൻ കണ്ടില്ലെന്ന് ഇന്നലെ കമ്മിഷനിൽ ഹാജരായ ആര്യാടൻ മുഹമ്മദ് മൊഴി നൽകി.
അസോസിയേഷന്റെ സമ്മേളന വേദിയിൽ വച്ചു സരിതയെ കണ്ടോയെന്ന കമ്മിഷന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ആര്യാടന്റെ മറുപടി. തുടർന്ന് ഉച്ചകഴിഞ്ഞാണ് ദൃശ്യങ്ങൾ കമ്മിഷൻ ആര്യാടനെ കാണിച്ചത്. ദൃശ്യങ്ങൾ കണ്ടപ്പോൾ മാത്രമാണ് സരിത അതേ വേദിയിൽ ഉണ്ടായിരുന്നതു ശ്രദ്ധയിൽപ്പെട്ടതെന്ന് ആര്യാടൻ പറഞ്ഞു. വേദിയിൽ പിൻനിരയിലാണു സരിത ഇരുന്നത്. അവിടേക്കു തന്റെ ശ്രദ്ധ എത്തിയിട്ടില്ല. വിഡിയോ ദൃശ്യങ്ങളിൽ ഇതു വ്യക്തമാണെന്നും ആര്യാടൻ മൊഴിനൽകി.
സുമംഗലി ഓഡിറ്റോറിയത്തിലെ സ്‌റ്റേജിൽ വച്ച് തന്നോട് സംസാരിച്ചുവെന്ന സരിതയുടെ മൊഴി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സി.ഡിയിലില്ലെന്നും ആര്യാടൻ മുഹമ്മദ് ചൂണ്ടിക്കാട്ടി.
നിലവിളക്കിന്റെ പിന്നിൽ രണ്ടാമത്തെ നിരയിൽ നിൽക്കുന്ന സരിതയെ തനിക്ക് കാണാൻ കഴിയില്ലെന്നും ആ വശത്തേക്ക് താൻ നോക്കുന്നതായി സി.ഡിയിലില്ലെന്നും അദ്ദേഹം മൊഴി നൽകി. രണ്ടാമത്തെ സി.ഡിയിലെ ദൃശ്യങ്ങളിലും താനില്ല. കോട്ടയത്ത് സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവച്ച് ഊർജമന്ത്രിയായിരുന്ന ആര്യാടൻ മഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫിന് 15 ലക്ഷം കൈമാറിയെന്നും ഇക്കാര്യം വേദിയിൽവച്ച് മന്ത്രി സ്ഥിരീകരിച്ചിരുന്നുവെന്നും സരിത നേരത്തേ കമ്മിഷന് മൊഴി നൽകിയിരുന്നു. മൊഴിയുടെ സാധുത പരിശോധിക്കാനായാണ് കമ്മിഷൻ ദൃശ്യങ്ങൾ ശേഖരിച്ചത്.
മൂന്നു തവണ മാത്രമാണു സരിത തന്നെ വന്നു കണ്ടത്. ഔദ്യോഗിക വസതിയിൽ കണ്ടിട്ടില്ല. സരിത ആദ്യം തന്നെ വന്നുകണ്ടത് എറണാകുളം ഗെസ്റ്റ് ഹൗസിലാണ്. ടീം സോളർ കമ്പനിക്കു സോളർ റാന്തൽ വിളക്കുകളുടെ ഓർഡർ ലഭിക്കാൻ അനർടിന്റെ സഹായം ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. അതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് അനർടിൽ ചോദിച്ചറിഞ്ഞ താൻ വിശദാംശങ്ങൾ അവരെ വിളിച്ചു പറഞ്ഞു. പിന്നീട് തുടർ നടപടികളുമായി അവർ വന്നില്ല. രണ്ടാം തവണ വന്നതു ടീം സോളർ കമ്പനിയും മറ്റൊരു ജർമൻ കമ്പനിയുമായി ചേർന്നു കെഎസ്ഇബിക്ക് 500 മെഗാവാട്ട് സോളർ വൈദ്യുതി നൽകാമെന്നും അതിനു സഹായം നൽകണമെന്നും ആവശ്യപ്പെട്ടാണ്.
ഇതിലും പിന്നീട് താൽപര്യം കാണിച്ചില്ല. മൂന്നാംതവണ 10,000 സോളർ റൂഫ്‌ടോപ് പദ്ധതിക്കായാണ് സമീപിച്ചത്. എന്നാൽ കേന്ദ്രസർക്കാർ പദ്ധതിയിൽ എംഎൻആർഇയുടെ ചാനൽ പാർട്‌നർ അല്ലാതിരുന്നതിനാൽ അതും നടന്നില്ലെന്നു ആര്യാടൻ മൊഴി നൽകി.
സരിതയെ ലൈംഗികമായി ചൂഷണം ചെയ്തവരുടെ പട്ടികയിൽ താനുമുണ്ടെന്ന ടീം സോളാറിന്റെ ജി.എം. ആയിരുന്ന രാജശേഖരൻ നായരുടെ മൊഴി നിഷേധിക്കുന്നതായും ആര്യാടൻ മുഹമ്മദ് പറഞ്ഞു. ടീം സോളാറുമായി തന്റെ കാലത്ത് അനെർട് ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും അവരുടെ പ്രധാന കമ്പനി സുരാന േെവഞ്ച്വേഴ്‌സുമായി അനെർട് 20 കോടിയുടെ ഇടപാട് നടത്തിയതായി തനിക്കറിയില്ലെന്നും അദ്ദേഹം മൊഴി നൽകി. സൗര റാന്തലുകൾ, കെ.എസ്.ഇ.ബിക്കുവേണ്ടി 500 മെഗാവാട്ട് ഉൽപ്പാദിപ്പിച്ച് കൈമാറാനുള്ള പദ്ധതി, റൂഫ് ടോപ്പ് സോളാർ പാനൽ പദ്ധതി എന്നിങ്ങനെ മൂന്ന് കാര്യങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ് ടീംസോളാർ തന്നെ സമീപിച്ചതെന്നും അദ്ദേഹം മൊഴി നൽകി.

