ഡൽഹി: ഇതൊരു ഭയങ്കര കലങ്ങിമറിയലായി പോയി.എന്നാൽ, അതിന്റെ രസകരമായ വശം കാണാനായിരുന്നു എംപിക്ക് താൽപര്യം.ബോളിവുഡ് താരം ശശി കപൂർ അന്തരിച്ച വാർത്ത പരന്ന ഉടൻ ഒരു ചാനൽ അബദ്ധത്തിൽ അത് ശശി തരൂർ എന്നാണ് ട്വീറ്റ് ചെയയ്ത്.കേട്ട പാതി കേൾക്കാത്ത പാതി തരൂരിന്റെ ഓഫീസിലേക്ക് ഫോൺ കോളുകളുടെ പ്രളയമായി.എന്നാൽ, തന്റേതായ രീതിയിൽ രസകരമായി തരൂർ അതിനോട് പ്രതികരിച്ചു.

' ഓഫീസിൽ അനുശോചന സന്ദേശങ്ങളുടെ പ്രവാഹമാണ്. ഞാൻ മരിച്ചുവെന്ന റിപ്പോർട്ട് അതിശയോക്തിപരമല്ലെങ്കിൽ കൂടി നേരത്തെ ആയിപ്പോയി്'.ഇതേ തുടർന്ന് മാധ്യമ പ്രവർത്തകൻ തരൂരിനോട് മാപ്പ് പറഞ്ഞു.ജീവിതത്തിൽ, അബദ്ധങ്ങൾ പറ്റും.ഏതായാലും ഈ ദുരന്ത നിമിഷത്തിലും ഒരു ചെറുപുഞ്ചിരി വിടർത്താൻ കഴിഞ്ഞതിൽ സന്തോഷം, തരൂർ ട്വീറ്റ് ചെയ്തു.


പിന്നീട് ശശികപൂറിന് അനുശോചനം അറിയിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു. ശരീരത്തിന്റെ ഒരു ഭാഗംനഷ്ടപ്പെട്ടതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അനുശോചനത്തിൽ തരൂർ പറഞ്ഞു