- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ വർഷം എനിക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോൾ ആഘോഷം ഈ വീട്ടുമുറ്റത്തായിരുന്നു; ഇപ്പോൾ വീണ്ടും ഒരു സംസ്ഥാന പുരസ്‌കാരം കൂടി തൃപ്പൂണിത്തുറയ്ക്ക് എത്തിയില്ലേ; അത് ആഘോഷിേക്കണ്ടേ; അശാന്തിന് എന്തുകൊണ്ട് സൈക്കിൾ സമ്മാനമായി കിട്ടി
തൃപ്പൂണിത്തുറ: ചലച്ചിത്ര പ്രത്യേക ജൂറി പുരസ്‌കാരത്തിനർഹനായ ബാലതാരം അശാന്ത് കെ.ഷായ്ക്ക് സമ്മാനമായി കിട്ടിയത് സൈക്കിൾ. അശാന്തിന് സൈക്കിൾ സമ്മാനിച്ചുകൊണ്ട് മണികണ്ഠൻ കെട്ടിപ്പിടിച്ചപ്പോൾ ബാലതാരത്തിന് എന്തെന്നില്ലാത്ത സന്തോഷം. ബിജു ബർണാഡ് സംവിധാനം ചെയ്തിട്ടുള്ള 'ലാലിബേല' എന്ന സിനിമയിലെ അഭിനയത്തിനാണ് അശാന്തിന് പ്രത്യേക ജൂറി പുരസ്‌കാരം. ഈ സിനിമയിൽ തമ്പു എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ അശാന്ത് തന്റെ പ്രതീക്ഷകളും കവച്ചുവച്ച അഭിനയമാണ് കാഴ്ചവച്ചതെന്ന് ബിജു ബർണാഡ് പറഞ്ഞു. 'കഴിഞ്ഞ വർഷം എനിക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോൾ ആഘോഷം ഈ വീട്ടുമുറ്റത്തായിരുന്നു. ഇപ്പോൾ വീണ്ടും ഒരു സംസ്ഥാന പുരസ്‌കാരം കൂടി തൃപ്പൂണിത്തുറയ്ക്ക് എത്തിയില്ലേ. അത് ആഘോഷിേക്കണ്ടേ' എന്നു പറഞ്ഞാണ് മണികണ്ഠൻ സൈക്കിൾ അശാന്തിന് സമ്മാനിച്ചത്. അശാന്തിന്റെ അച്ഛനും നാടകനടനും നാടക പ്രവർത്തകരുടെ കൂട്ടായ്മയായ 'നാടക്' ജില്ലാ സെക്രട്ടറി കൂടിയായ സാബു കെ. മാധവന്റെ കൂട്ടുകാരനാണ് മണികണ്ഠൻ. ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ' സിനി
തൃപ്പൂണിത്തുറ: ചലച്ചിത്ര പ്രത്യേക ജൂറി പുരസ്‌കാരത്തിനർഹനായ ബാലതാരം അശാന്ത് കെ.ഷായ്ക്ക് സമ്മാനമായി കിട്ടിയത് സൈക്കിൾ. അശാന്തിന് സൈക്കിൾ സമ്മാനിച്ചുകൊണ്ട് മണികണ്ഠൻ കെട്ടിപ്പിടിച്ചപ്പോൾ ബാലതാരത്തിന് എന്തെന്നില്ലാത്ത സന്തോഷം.
ബിജു ബർണാഡ് സംവിധാനം ചെയ്തിട്ടുള്ള 'ലാലിബേല' എന്ന സിനിമയിലെ അഭിനയത്തിനാണ് അശാന്തിന് പ്രത്യേക ജൂറി പുരസ്‌കാരം. ഈ സിനിമയിൽ തമ്പു എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ അശാന്ത് തന്റെ പ്രതീക്ഷകളും കവച്ചുവച്ച അഭിനയമാണ് കാഴ്ചവച്ചതെന്ന് ബിജു ബർണാഡ് പറഞ്ഞു.
'കഴിഞ്ഞ വർഷം എനിക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോൾ ആഘോഷം ഈ വീട്ടുമുറ്റത്തായിരുന്നു. ഇപ്പോൾ വീണ്ടും ഒരു സംസ്ഥാന പുരസ്‌കാരം കൂടി തൃപ്പൂണിത്തുറയ്ക്ക് എത്തിയില്ലേ. അത് ആഘോഷിേക്കണ്ടേ' എന്നു പറഞ്ഞാണ് മണികണ്ഠൻ സൈക്കിൾ അശാന്തിന് സമ്മാനിച്ചത്. അശാന്തിന്റെ അച്ഛനും നാടകനടനും നാടക പ്രവർത്തകരുടെ കൂട്ടായ്മയായ 'നാടക്' ജില്ലാ സെക്രട്ടറി കൂടിയായ സാബു കെ. മാധവന്റെ കൂട്ടുകാരനാണ് മണികണ്ഠൻ.
ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാൽ' സിനിമയിലെ അഭിനയത്തിന് ദേശീയ-അന്തർ ദേശീയ പുരസ്‌കാരവും മുമ്പ് അശാന്തിന് ലഭിച്ചിട്ടുണ്ട്.