- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തുമ്പോൾ സാധാരണ പൗഡറുകൾ സുരക്ഷിതമോ? ഒരു നിയന്ത്രണങ്ങളും ടെസ്റ്റുകളും ഇല്ലാതെവിപണികളിലെത്തുന്ന ടാൽക്കം പൗഡറുകൾ അപകടകാരികൾ തന്നെ; അമിതമായ പൗഡറിന്റെ ഉപയോഗം അണ്ഡാശയ കാൻസറിനും ശ്വാസകോശാർബുദത്തിനും കാരണമാകും: ആസ്ബസ്റ്റോസ് എന്ന പൗഡറിലെ നിശബ്ദ കൊലയാളിയെ കുറിച്ച് അറിയാം
മലയാളികളുടെ സൗന്ദര്യ വർദ്ധകവസ്തുക്കളിൽ എന്തെല്ലാം വസ്തുക്കൾ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇന്നും നമുക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് ടാൽകം പൗഡറുകൾ. മുഖത്ത് പലവിധ സൗന്ദര്യ വർദ്ധക വസ്തുക്കൾ തേച്ചാലും ഒടുവിൽ ഒരൽപ്പം പൗഡർ പുറമേ ഇട്ടില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല. എന്നാൽ നമ്മൾ വ്യാപകമായി ഉപയോഗിക്കുന്ന ഈ ടാൽകം പൗഡറുകൾ സുരക്ഷിതമാണോ എന്നതാണ് ഇന്ന് ഉയരുന്ന ഒരു പ്രധാന ചോദ്യം. പിഞ്ചു കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്ന ബേബി പൗഡറായ ജോൺസൺ ആൻഡ് ജോൺസണിൽ കഴിഞ്ഞ ദിവസം ആസ്ബസ്‌റ്റോസിന്റെ അംശം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു നിയന്ത്രണങ്ങളും ടെസ്റ്റുകളും ഇല്ലാതെ മുഖത്തും ശരീരത്തും ഇടുവാനായി വിപണികളിലെത്തുന്ന ടാൽക്കം പൗഡറുകൾ എത്രമാത്രം സുരക്ഷിതമാണെന്നതിൽ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ ഈ പൗഡറുകൾ നിശബ്ദ കൊലയാളികൾ തന്നെയാണെന്ന് നിസ്സംശയം പറിയാം. ഓക്‌സിജൻ, സിലിക്കൺ, മഗ്‌നീഷ്യം എന്നിവയടങ്ങിയ അഭ്ര മൂലകത്തിൽ നിന്നാണ് ടാൽകം പൗഡർ നിർമ്മിക്കുന്നത്. പൗഡറായി രൂപാന്തരം പ്രാപിക്കുമ്പോൾ ഈ മൂലകം ഈർപ്പത്തെ വലിച്ചെടുക്
മലയാളികളുടെ സൗന്ദര്യ വർദ്ധകവസ്തുക്കളിൽ എന്തെല്ലാം വസ്തുക്കൾ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇന്നും നമുക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് ടാൽകം പൗഡറുകൾ. മുഖത്ത് പലവിധ സൗന്ദര്യ വർദ്ധക വസ്തുക്കൾ തേച്ചാലും ഒടുവിൽ ഒരൽപ്പം പൗഡർ പുറമേ ഇട്ടില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല. എന്നാൽ നമ്മൾ വ്യാപകമായി ഉപയോഗിക്കുന്ന ഈ ടാൽകം പൗഡറുകൾ സുരക്ഷിതമാണോ എന്നതാണ് ഇന്ന് ഉയരുന്ന ഒരു പ്രധാന ചോദ്യം. പിഞ്ചു കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്ന ബേബി പൗഡറായ ജോൺസൺ ആൻഡ് ജോൺസണിൽ കഴിഞ്ഞ ദിവസം ആസ്ബസ്‌റ്റോസിന്റെ അംശം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു നിയന്ത്രണങ്ങളും ടെസ്റ്റുകളും ഇല്ലാതെ മുഖത്തും ശരീരത്തും ഇടുവാനായി വിപണികളിലെത്തുന്ന ടാൽക്കം പൗഡറുകൾ എത്രമാത്രം സുരക്ഷിതമാണെന്നതിൽ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ ഈ പൗഡറുകൾ നിശബ്ദ കൊലയാളികൾ തന്നെയാണെന്ന് നിസ്സംശയം പറിയാം.
ഓക്‌സിജൻ, സിലിക്കൺ, മഗ്‌നീഷ്യം എന്നിവയടങ്ങിയ അഭ്ര മൂലകത്തിൽ നിന്നാണ് ടാൽകം പൗഡർ നിർമ്മിക്കുന്നത്. പൗഡറായി രൂപാന്തരം പ്രാപിക്കുമ്പോൾ ഈ മൂലകം ഈർപ്പത്തെ വലിച്ചെടുക്കുകയും ചർമത്തെ നനവില്ലാതെ സൂക്ഷിക്കുകയും ചൊറിച്ചിലിൽ നിന്നു സംരക്ഷിക്കുകയും ചെയ്യാൻ പ്രാപ്തമാകുന്നു. മിക്ക സൗന്ദര്യവർധക വസ്തുക്കളിലും ടാൽക് ഒരു പ്രധാന ഘടകമാണ്. കൂടുതലായും ഫേഷ്യൽ, ബേബി, ബോഡി പൗഡറുകളിലാണ് ടാൽക് അടങ്ങിയിരിക്കുന്നത്. സ്വാഭാവികമായ അവസ്ഥയിലുള്ള ടാൽകിൽ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. പൗഡറുകളിലെ ഈ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം തന്നെയാണ് ഈ സൗന്ദര്യ വർദ്ധക വസ്തുവിനെ കൊലയാളിയാക്കി മാറ്റുന്നത്.
ഭൂജന്യമായതും, സിലിക്കൺ, മഗ്‌നീഷ്യം, ഓക്‌സിജൻ തുടങ്ങിയ മൂലകങ്ങളുടെ ഒരു സംയുക്തവുമാണ് ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ് അഥവാ ടാൽകം പൗഡർ എന്ന പേരിൽ മനോഹരമായ പേരുകളിലും കുപ്പികളിലും നമ്മുടെ മുന്നിലെത്തുന്ന സൗന്ദര്യ വർദ്ധക വസ്തു. ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം തെളിയുമ്പോൾ അതിനും മുന്നേ പൗഡറുകളിലും ആസ്ബസ്റ്റോസിന്റെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മാരകമായ ആസ്ബസ്‌റ്റോസിന്റെ സാന്നിധ്യം കുറഞ്ഞ അളവിലാണെങ്കിൽ പോലും അത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. ടാൽക്കം പൗഡറിൽ ആസ്ബസ്റ്റോസിന്റെ സാന്നിദ്ധ്യം പല പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ടാൽക്കം പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ കാൻസറും ശ്വാസ കോശത്തിലെ കാൻസറും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ദീർഘ കാലമായി പൗഡറുമായി സമ്പർക്കം പുലർത്തുന്നവർക്കും പൗഡർ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും മറ്റും ശ്വാസകോശ കാൻസർ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്വകാര്യ ഭാഗങ്ങളിലും മറ്റും ദിനംപ്രതി പൗഡർ ഇടുന്നവർക്ക് അണ്ഡാശയ കാൻസർ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ആസ്ബസ്റ്റോസ് അടങ്ങിയ പൗഡറുകൾ ശ്വസിക്കുന്നത് തന്നെ ശ്വാസകോശ കാൻസറിന് കാരണമാകുന്നു. പൗഡറിന്റെ കണങ്ങൾ ഗർഭാശയത്തിലെത്തി അണ്ഡവാഹിനിക്കുഴലിലൂടെ അണ്ഡാശയത്തിലെത്താം. ടാൽകം പൗഡറും അണ്ഡാശയ കാൻസറും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ആസ്ബസ്റ്റോസ് ഉപയോഗിക്കാത്ത പൗഡറുകൾക്ക് യാതൊരു തെളിവും ഇല്ല എന്നതാണ് സത്യം.
ഇനി എന്താണ് ആസ്ബസ്റ്റോസ് എന്ന് നോക്കാം
സിലിക്കണും ഓക്‌സിജനും ചെറിയ തോതിൽ മറ്റു മൂലകങ്ങളും അടങ്ങിയതാണ് ആസ്ബസ്റ്റോസ്. ഇത് രണ്ടു തരമുണ്ട്. ഒന്ന് Chrysotile രണ്ട് Amphibole.
മേൽക്കൂരയ്ക്ക് ഒക്കെ ഉപയോഗിക്കുന്ന ആസ്ബസ്റ്റോസ് Chrysotile ആണ്. വളരെ ഉറപ്പുള്ളതും സാധാരണ ഗതിയിൽ കെമിക്കലുകളുമായി രാസപ്രവർത്തനം നടത്താത്തതും ആണ്. കൂടതെ പെട്ടെന്ന് തീ പിടിക്കില്ല, ഇലക്ട്രിസിറ്റി കടത്തി വിടില്ല തുടങ്ങിയ ഗുണങ്ങളുമുണ്ട്. ഒരിക്കൽ ഇട്ടാൽ വർഷങ്ങളോളം ഒരു തരത്തിലുള്ള അറ്റകുറ്റ പണികളുടെയും ആവശ്യമില്ല.
അപ്പോൾ പിന്നെ എന്താണ് ആസ്ബസ്റ്റോസ് കൊണ്ട് പ്രശ്‌നം?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ ആസ്ബസ്റ്റോസിന്റെ ദൂഷ്യ വശങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിലും ഇത് കാൻസറിന് ഹേതുവാകും എന്ന് കണ്ടെത്തിയത് 1930 കളിലാണ്. ആസ്ബസ്റ്റോസ് (Chrysotile) നെ കാൻസറിനു കാരണമായ കെമിക്കലുകളുടെ വിഭാഗത്തിലാണ് International Agency for Research on Cancer (IARC) carcinogen പെടുത്തിയിരിക്കുന്നത്. അതായത് അതിൽ പേടിക്കാൻ ചിലത് ഉണ്ടെന്നു തന്നെ.
അതായത് ആസ്ബസ്റ്റോസുമായുള്ള സമ്പർക്കം ശ്വാസകോശ അർബുദം ഉൾപ്പെടെ പല അസുഖങ്ങൾക്കും (parenchymal asbestosis, peritoneal mesothelioma) ഹേതുവാകും എന്നാണ്. ലോകാരോഗ്യ സംഘടന പറയുന്നത്, ആസ്ബസ്റ്റോസ് പൂർണ്ണമായും ഒഴിവാക്കണം എന്നും ആസ്ബസ്റ്റോസിന് ഒരു സുരക്ഷിതമായ അളവ് പറയാൻ പറ്റില്ല എന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഭൂരിഭാഗം ആൾക്കാരിലും ആസ്ബസ്റ്റോസുമായി സമ്പർക്കം ഉണ്ടായാൽ കാൻസർ ഉണ്ടാവണം എന്നില്ല, പക്ഷെ, ഒരു ചെറിയ ശതമാനം ആൾക്കാരിൽ, വളരെ ചെറിയ അളവിൽ ഉള്ള ആസ്ബസ്റ്റോസിന്റെ സമ്പർക്കവും കാൻസറിനു കാരണം ആകാം എന്നും പറയുന്നു (WHO, 15 February 2018, Asbestos: elimination of asbestos-related diseases).
ടാൽക്കം പൗഡർ ഇടാമോ? കുട്ടികളിൽ ബേബി പൗഡർ ഉപയോഗിക്കാമോ?
ജോൺസൺ ആൻഡ് ജോൺസൺ പൗഡറിൽ ആസ്ബസ്‌റ്റോസ് കണ്ടെത്തിയത് കമ്പനി തന്നെ നിഷേധിച്ചിരുന്നു. എന്നിരുന്നാലും ടാൽക്കം പൗഡറിൽ ആസ്ബസ്റ്റോസിന്റെ സാന്നിദ്ധ്യം പല പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായ പഠനങ്ങളും, ടെസ്റ്റുകളും, നിയന്ത്രങ്ങളും ഇല്ലാതെ നമ്മുടെ വിപണയിൽ വരുന്ന ടാൽക്കം പൗഡറുകളിൽ ഒരു പക്ഷെ ആസ്ബസ്റ്റോസ് പൊടി കണ്ടേക്കാം. കൃത്യമായ തെളിവുകൾ നമ്മുടെ മുൻപിൽ ഇപ്പോൾ ഇല്ല. പഠനങ്ങൾ നടക്കട്ടെ. അപ്പോൾ കഴിവതും ടാൽക്കം പൗഡർ ഉപയോഗിക്കാതെ ഇരിക്കുക. കുട്ടികളിൽ 'ബേബി പൗഡർ' ഉപയോഗിക്കുന്നു എങ്കിൽ വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുക. പറ്റുമെങ്കിൽ കുട്ടികളിലെങ്കിലും പൗഡറുകൾ ഉയോഗിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.