തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ശിവഗിരി ആശ്രമത്തിലെ സ്വാമി പൊലീസ് പിടിയിൽ. ശിവഗിരി മഠത്തിന് കീഴിലുള്ള തൃശൂർ കൊറ്റനല്ലൂർ ബ്രഹ്മനന്ദാലയത്തിലെ കാര്യദർശിയും ഇടുക്കി പെരുവന്താനം വേണാട്ട് വീട്ടിൽ സ്വാമി ശ്രീനാരായണ ധർമ്മവൃതൻ എന്ന പേരിലറിയപ്പെടുന്ന താമരാക്ഷനെ(52)യാണ് ആളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിലെ അന്തേവാസികളായ ഏഴ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് ഒളിവിലായിരുന്നു. ആശ്രമത്തിലെ അന്തേവാസികളായ ആൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു. കേസെടുത്തതിന് ശേഷം ഒളിവിൽ പോയ ഇയാളെ ചെന്നൈയിൽ നിന്നും ആളൂർ എസ്‌ഐ വി.വി വിമൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആശ്രമത്തിൽ പത്തോളം കുട്ടികളാണ് അന്തേവാസികളായി ഉണ്ടായിരുന്നത്. ഇവർ ആശ്രമത്തിൽ താമസിച്ചുവരികയായിരുന്നു. പൂജയും ആത്മീയ കാര്യങ്ങളും പഠിച്ചു വരികയായിരുന്നു ഇവർ. ധർമ്മവ്രതനാണ് ആശ്രമനടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നത്. ഇതിൽ ചിലർ കുട്ടികൾ തൊട്ടടുത്തുള്ള സ്‌കൂളിൽ പഠിച്ചിരുന്നു. ഇങ്ങനെ സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടി ധർമ്മവ്രതന്റെ ലൈംഗിക പീഡനത്തെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരാണ് ആളൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്.

12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളും ബാക്കിയുള്ളവർ 13 ഉം 14ഉം വയസ്സുള്ളവരുമാണ്. ഇടുക്കി പെരുവന്താനം സ്വദേശി താമരാക്ഷനാണ് ശിവഗിരി മഠത്തിലെത്തി സന്യാസം സ്വീകരിച്ച് സ്വാമി ശ്രീനാരായണ ധർമ്മവൃതനായി മാറിയത്. വർക്കല ശിവഗിരി ആശ്രമത്തിന്റെ കീഴിലുള്ളതാണ് കൊറ്റനല്ലൂരിലുള്ളത്. 5 വർഷമായി ഇയാൾ ആശ്രമത്തിലെ സെക്രട്ടറിയാണ്. പീഡനത്തിനിരയായ കുട്ടികളെ മാതാപിതാക്കളുമായി ബന്ധപ്പെടാൻ ഇയാൾ അവസരം നൽകിയിരുന്നില്ല. ഇയാളുടെ പീഡനം എതിർക്കുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കൂടാതെ ആശ്രമത്തിലെ മുഴുവൻ ജോലികളും ചെയ്യിപ്പിച്ചിരുന്നു. അതിനാൽ ആരും എതിർത്തിരുന്നില്ല. ഒടുവിൽ പീഡനം സഹിക്കാനാവാതെ സ്‌ക്കൂളിൽ പ്രദർശ്ശിപ്പിച്ചിരുന്ന ചൈൽഡ് ലൈന്റെ നമ്പർ എഴുതി കൊണ്ട് വരികയും ആശ്രമത്തിലെ ജോലിക്കാരിയുടെ ഫോൺ ആരും കാണാതെ എടുത്തുകൊണ്ട് വന്ന് പരാതി വിളിച്ചറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ ആശ്രമത്തിലെത്തി വിവരങ്ങൾ ശേഖരിക്കുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

തൃശൂർ പൊലീസ് മേധാവി എം.കെ പുഷ്‌കരന്റെ നിർദ്ധേശത്തെ തുടർന്ന് ചാലക്കുടി ഡി.ബൈ.എസ്‌പി സി.ആർ സന്തോഷിന്റെയും ആളൂർ എസ്‌ഐ വി.വി വിമലിന്റെയും നേതൃത്വത്തിലായിരുന്നു സ്വാമിയെ അറസ്റ്റ് ചെയ്തത്. അഡി.എസ.ഐ ഇ.എസ് ഡെന്നി, എസ്‌ഐ വൽസകുമാർ, എഎസ്ഐ മാരായ സി.കെ സുരേഷ്, കെ.കെ രഘു, ജിനുമോൻ തച്ചേത്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

സംഭവത്തെക്കുറിച്ച് ആളൂർ പൊലീസ് പറയുന്നത് ഇങ്ങനെ: ആശ്രമത്തിൽ പത്തോളം കുട്ടികളാണ് അന്തേവാസികളായി ഉണ്ടായിരുന്നത്. ഇവർ ആശ്രമത്തിൽ താമസിച്ചുവരികയായിരുന്നു. ധർമ്മവൃതനാണ് ആശ്രമനടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നത്. ഇതിൽ ചിലർ കുട്ടികൾ തൊട്ടടുത്തുള്ള സ്‌കൂളിൽ പഠിച്ചിരുന്നു. ഇങ്ങനെ സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടി ധർമ്മവൃതന്റെ ലൈംഗിക പീഡനത്തെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരാണ് ആളൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. ഇതിന് മുമ്പേതന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ ആശ്രമത്തിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു.

പൊലീസ് ആശ്രമത്തിലെത്തിയപ്പോഴേക്കും ധർമ്മവൃതൻ മുങ്ങി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നാല് കുട്ടികൾ തങ്ങൾ ലൈംഗിക പീഡനത്തിന് ഇരയായതായി മൊഴി നൽകി. അങ്ങനെ ധർമ്മവൃതനെതിരെ പോക്സോ അനുസരിച്ച് നാല് കേസുകൾ രജിസ്റ്റർ ചെയ്ത് തുടർന്ന് പൊലീസ് സംഘം ആശ്രമത്തിൽ താമസിച്ചുവന്ന പത്ത് കുട്ടികളെയും കണ്ടെത്തി മൊഴിയെടുത്തു. ഇതിൽ ഒരുകുട്ടി കൂടി താൻ ലൈംഗിക പീഡനത്തിനിരയായെന്ന് മൊഴി നൽകിയതോടെ ധർമ്മവൃതനെതിരെ അഞ്ചാമത്തെ പോക്സോ കേസും പൊലീസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ പോക്സോ വകുപ്പുകൾക്ക് പുറമേ ഐ.പി.സി 377ാം വകുപ്പ് അനുസരിച്ചുകൂടി കേസെടുത്തിട്ടുണ്ട്.