തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തിരശ്ശീല ഉയരാൻ ദിവസങ്ങൾ ശേഷിക്കേ മേളയിലെ ഉദ്ഘാടന ചിത്രം പ്രഖ്യാപിച്ചു. 2018 ലെ കാൻ ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായിരുന്ന സ്പാനിഷ് സൈക്കോളജിക്കൽ ത്രില്ലറായ 'എവരിബഡി നോസ് (Everybody Knows) ആയിരിക്കും. പ്രശസ്ത ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'എവരിബഡി നോസ്.'

ചിത്രത്തിന്റെ ആദ്യ ഇന്ത്യൻ പ്രീമിയർ ആയിരിക്കും തിരുവനന്തപുരത്ത് നടക്കുക. ജോസ് ലൂയിസ് അൽകെയ്ൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഓസ്‌കാർ അവാർഡ് ജേതാക്കളും ദമ്പതികളുമായ ഹാവിയർ ബാർ്ഡം, പെനലോപ്പ് ക്രൂസ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു അമ്മയും മക്കളും നടത്തുന്ന യാത്രയും അതിനിടെ വന്നു ചേരുന്ന അവിചാരിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.