- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ജുവിനേയും ആശയേയും അവസാനമായി ഒരു നോക്ക് കണ്ട് മാത്യുവും ആലിസും; ഓസ്ട്രേലിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്സുമാരായ സഹോദരിമാർക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി
കോട്ടയം: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നു സമീപം ഇപ്‌സ്്വിച്ചിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി സഹോദരിമാർക്ക് നാടിന്റെ അന്ത്യാഞ്ജലി. ഏറ്റുമാനൂരിനടുത്ത് കാണക്കാരി പ്ലാപ്പള്ളിൽ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ ആശ മാത്യ(24)ു, അഞ്ജു മാത്യു(18) എന്നിവരുടെ സംസ്‌കാരം നാട്ടിൽ നടന്നു. വികാരഭരിതമായ അന്തരീക്ഷത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഓസ്‌ട്രേലിയയിൽ നിന്ന് മൃതദേഹത്തിന് വേണ്ടി ഒരാഴ്ചയായുള്ള കാത്തിരിപ്പിലായിരുന്നു ഇവരുടെ മാതാപിതാക്കൾ. നിയമനടപടികളെല്ലാം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് എംബാം ചെയ്ത മൃതദേഹങ്ങൾ വിമാനമാർഗ്ഗം നാട്ടിലേക്ക് അയച്ചത്. മക്കളുടെ മൃതദേഹം കണ്ട് മാത്യുവും ആലീസിനും കണ്ണീരടക്കാനായില്ല. ഓസ്‌ട്രേലിയയിൽ തന്നെ നേഴ്‌സായ സഹോദരി അനുവും മറ്റ് ബന്ധുക്കളും നേരത്തെ നാട്ടിലെത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിനു സമീപം ടൂവൂംബയിൽ ഇന്ത്യൻ സമയം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്ന അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന

കോട്ടയം: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നു സമീപം ഇപ്‌സ്്വിച്ചിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി സഹോദരിമാർക്ക് നാടിന്റെ അന്ത്യാഞ്ജലി. ഏറ്റുമാനൂരിനടുത്ത് കാണക്കാരി പ്ലാപ്പള്ളിൽ പി.എം. മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ ആശ മാത്യ(24)ു, അഞ്ജു മാത്യു(18) എന്നിവരുടെ സംസ്‌കാരം നാട്ടിൽ നടന്നു. വികാരഭരിതമായ അന്തരീക്ഷത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഓസ്‌ട്രേലിയയിൽ നിന്ന് മൃതദേഹത്തിന് വേണ്ടി ഒരാഴ്ചയായുള്ള കാത്തിരിപ്പിലായിരുന്നു ഇവരുടെ മാതാപിതാക്കൾ. നിയമനടപടികളെല്ലാം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് എംബാം ചെയ്ത മൃതദേഹങ്ങൾ വിമാനമാർഗ്ഗം നാട്ടിലേക്ക് അയച്ചത്. മക്കളുടെ മൃതദേഹം കണ്ട് മാത്യുവും ആലീസിനും കണ്ണീരടക്കാനായില്ല. ഓസ്‌ട്രേലിയയിൽ തന്നെ നേഴ്‌സായ സഹോദരി അനുവും മറ്റ് ബന്ധുക്കളും നേരത്തെ നാട്ടിലെത്തിയിരുന്നു.
ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിനു സമീപം ടൂവൂംബയിൽ ഇന്ത്യൻ സമയം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്ന അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ജുവായിരുന്നു കാർ ഓടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അഞ്ജുവും സഹോദരിമാരായ അനു, എബി എന്നിവരും ബ്രിസ്ബനിൽ നേഴ്‌സ്മാരായി ജോലി ചെയ്യുകയാണ്. ഇളയ സഹോദരിയായ ആശ +2 കഴിഞ്ഞ് നഴ്‌സിങ് പഠനത്തിനായി മൂന്നു മാസം മുമ്പാണ് ഓസ്‌ട്രേലിയയിൽ അഞ്ജുവിന്റെ അടുത്തെത്തിയത്.
തങ്ങളോടൊപ്പം വീട്ടിൽ ഉണ്ടായിരുന്ന സഹോദരി അനുവിനെ ബുഡേസെർട്ടിലുള്ള അവരുടെ താമസസ്ഥലത്താക്കിയശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കാറിൽ അഞ്ജുവും ആശയും മാത്രമാണുണ്ടായിരുന്നത്. പീക്ക്‌സ് ക്രോസിംഗിനു സമീപത്തു വച്ച് ഇവരുടെ കാറിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. അഞ്ചു വർഷമായി അഞ്ജു ഓസ്‌ട്രേലിയയിലാണ്. യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ക്യൂൻസ് ലാൻഡിൽ നിന്നാണ് അഞ്ജു നഴ്‌സിങ് ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ലൂർദ്‌സ് ഹോമിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. മൂത്ത സഹോദരി എബിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഒന്നര വർഷം മുമ്പാണ് അഞ്ജു നാട്ടിലെത്തി മടങ്ങിയത്.
ദീർഘകാലം മസ്‌കറ്റിൽ ജോലിയിലായിരുന്ന മാത്യു നാട്ടിലെത്തിയിട്ട് അഞ്ചു വർഷം ആകുന്നതേയുള്ളു. എബിയുടെ ഭർത്താവ് അനീഷും ഓസ്‌ട്രേലിയയിൽ നേഴ്‌സ് ആണ്. ഇവരുടെ മറ്റു ചില ബന്ധുക്കളും ഓസ്‌ട്രേലിയയിലുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ മുൻകൈയെടുത്തത് ഈ ബന്ധുക്കളാണ്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ അനുവും മറ്റ് ബന്ധുക്കളും നാട്ടിലെത്തിയിരുന്നു.
ടൂവൂംബയിലെ മലയാളി സമൂഹത്തിനിടെ ഏറെ പ്രിയങ്കരികളായിരുന്നു ഈ സഹോദരിമാർ. അതുകൊണ്ട് തന്നെ അവിടുത്തെ മലയാളി കുടുംബങ്ങൾക്കും താങ്ങാനാവാത്ത ദുഃഖമാണ് ഈ സഹോദരിമാരുടെ വിയോഗം നൽകിയത്.

