- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ എ വിജയരാഘവനെ വിളിച്ചിരുന്നു; ഞാൻ പറഞ്ഞു, സഖാവ് ലോറൻസ് ഇപ്പോൾ 'അമ്മേ' എന്നാണ് വിളിക്കുന്നത്; അല്ലാതെ മാർക്‌സേ, ലെനിനെ, പിണറായിവിജയാ, എന്നൊന്നും അല്ലന്ന്! വിജയരാഘവൻ ചിരിച്ചു; അവശത വരുമ്പോൾ ഒരു സഖാവും ഉണ്ടാവില്ല'; എം എം ലോറൻസിനോടുള്ള സിപിഎം അവഗണന തുറന്നു പറഞ്ഞ് മകൾ ആശ ലോറൻസ്
കൊച്ചി: മുതിർന്ന നേതാവ് എം എം ലോറൻസിനോട് സിപിഎം നേതൃത്വം കാണിച്ച അവഗണനയും ഒറ്റുപ്പെടുത്തലും തുറന്നുപറഞ്ഞ് മകൾ ആശ ലോറൻസ്. എം.എം.ലോറൻസിനെ സ്വന്തം സഖാകൾ അപമാനിച്ചത് പോലെ കേരളത്തിൽ വേറൊരു രാഷ്ട്രിയ പാർട്ടിയും അപമാനിച്ചിട്ടില്ലെന്ന് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ആശ ലോറൻസ് പറയുന്നു. വെട്ടിനിരത്തൽ, ഒറ്റപെടത്തലുകൾ, അപമാനിക്കൽ തുടർകഥ ആയിരുന്നു
പാലക്കാട് നടന്ന ' മഹത്തായ വെട്ടി നിരത്തിലിന്' ശേഷം ഫോൺ കോളുകൾ ഇല്ല, സന്ദർശകരില്ല, സഖാക്കൾ ഇല്ല, സഖാവേ വിളിയില്ല. സഖാവ് ഉണ്ടോ എന്ന അന്വേഷണമില്ല!. നന്ദികെട്ടവരായ ബന്ധുക്കളില്ല.
ആ കാലത്ത് തിരക്കോട് തിരക്കായിരുന്ന വീട് നിശബ്ദമായി. പക്ഷേ ഒരിക്കൽ പോലും തിരക്കിൽ അവഗണന മാത്രം ലഭിച്ചിരുന്ന ഭാര്യ, ബേബി ലോറൻസ് ഒരിക്കൽ പോലും കുറ്റപെടുത്തിയില്ല. ' ഇപ്പോ എന്തായി എന് ചോദിച്ചില്ല. മക്കളാരും അപ്പനെ പരിഹസിച്ചില്ല! അപ്പനും ഞങ്ങളും ഒന്നും സംഭവിക്കാത്ത പോലെ ജീവിച്ചു.
അല്ലെങ്കിലും അപ്പച്ഛന്റെ സ്ഥാനങ്ങൾക്കനുസരിച്ച് ഞങ്ങളുടെ ജീവിതം മാറിയിട്ടില്ലായിരുന്നു. ബസിലും ഓട്ടോയിലും കാറിലും യാത്ര ചെയ്തു അവനവന്റെ ചുമലിലെ ഭാരവും ആയി മുന്നോട്ട് പോയി.
15 വയസ്സിൽ വീട് നാട് വിട്ട് സുഖ സൗകര്യങ്ങൾ വിട്ട് വിദ്യഭ്യാസം വിട്ട് നാടിന് വേണ്ടി ജനങ്ങൾക്ക് വേണ്ടി പാർട്ടിക്ക് വേണ്ടി ഇറങ്ങി തിരിച്ചയാൾ ഇന്ന് 92 വയസ്സിൽ മകളുടെ സംരക്ഷണയിൽ കഴിയുന്നു.
വർഷങ്ങൾക്ക് മുന്നേ ഞാൻ പറഞ്ഞിട്ടുണ്ട് അപ്പനോട് തന്നെ , വീഴുമ്പോൾ' അമ്മേ എന്നും ദൈവമേ എന്നും മാത്രമെ വിളിക്കു എതൊരു മനുഷ്യനും, ആരും ചേട്ട ചേച്ചി സഖാവേ ലീഡറേ സാറേ എന്നൊന്നും വിളിക്കില്ലാന്ന്' അപ്പച്ഛൻ അന്ന് ചിരിച്ചു, നിഷേധിച്ചില്ല.
സഖാക്കൾക്ക് സെൽഫി എടുക്കാൻ ചില അലവലാതി ബന്ധുകൾക്കും സെൽഫി എടുക്കാൻ എഫ് ബിയിൽ പോസ്റ്റാൻ എം.എം.ലോറൻസ് ഇപ്പോഴും വാല്യു ഉള്ള ആളാണ്.
മെനിയാന്ന് ഞാൻ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവനെ വിളിച്ചിരുന്നു. അപ്പന്റെ കാര്യങ്ങൾ പറയാൻ വിളിച്ചതാണ്. ഞാൻ വിജയരാഘവനോട് പറഞ്ഞു. സഖാവ് ലോറൻസ് ഇപ്പോൾ
' അമ്മേ' എന്നാണ് വിളിക്കുന്നത്, അല്ലാതെ മാർക്‌സേ ലെനിനെ പിണറായിവിജയാ, വിജയരാഘവാ, സഖാവേ ' എന്നൊന്നും അല്ലന്ന്! വിജയരാഘവൻ ചിരിച്ചു സ്വതസിദ്ധമായ ചിരി. ഞാൻ പറഞ്ഞു ഓർമ്മ ഉണ്ടായിരിക്കണം. അവശത വരുമ്പോൾ ഒരുത്തനും ഒരു സഖാവും ഉണ്ടാവില്ല എന്ന്. അന്നേരം പറഞ്ഞു ' ശരിയാണ് അതൊക്കെ ശരിയാണ്' എന്ന്!
തിരിച്ചറിവ് നല്ലതാണ് എല്ലാവർക്കും. ആഷ ലോറൻസ് ഫേസ്‌ബുക്കിൽ കുറിക്കുന്നു
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
സുഹൃത്തുക്കൾക്കും
CPIM തമ്പ്രാക്കൾക്കും
CPIM CyberGunda കൾക്കും
അലവലാതികളായ നന്ദികെട്ടവരായ കള്ളന്മാരായ ബന്ധുക്കൾക്കും സമർപ്പിക്കുന്നു.
അപ്പഛൻ
സഖാവ് എം.എം ലോറൻസ്
മൂത്ത മകൾ ,മക്കളിൽ രണ്ടാമത്തെ ആൾ
SUJA BOBAN ന്റെ കൂടെ ആണ്
കഴിഞ്ഞ മാസം സെപ്റ്റംബർ മുതൽ .
Suja Civil Engineer ആണ്
30 വർഷങ്ങൾ ആയിട്ടുണ്ടാവാം Suja യും കുടുംബവും Dubai ൽ പോയിട്ട്.
Suja അതീവ ഭക്തയാണ് തികഞ്ഞ ഈശ്വരവിശ്വാസി. പെന്തകോസ്ത് സഭയിലാണ് ഇപ്പോൾ.
അപ്പന്റെ വാക്കുകളിൽ ആകൃഷ്ടരായി ഞങ്ങൾക്ക് ഈശ്വരവിശ്വാസം പരിഹസിക്കാനുള്ള കാര്യമായിരുന്നുവല്ലോ?
അങ്ങിനെയാണ് ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും കാരുണ്യവും സത്യസന്ധതയുമുള്ള അമ്മയെയും അമ്മയുടെ ഭക്തിയെയും പരിഹസിച്ച് വളർന്നത്!
പക്ഷേ ജീവിത അനുഭവങ്ങളിലൂടെ കടന്ന് പോയപ്പോൾ ഓരോത്തരായി ദൈവത്തെ തിരിച്ചറിഞ്ഞു.
ഞങ്ങൾ കൃസ്താനികളായി വളർന്നുവെങ്കിലും ഒരിക്കൽ പോലും Sunday School ൽ പോയിട്ടില്ല.
മാമോദീസ മുങ്ങി കൃസ്ത്യാനി കുഞ്ഞങ്ങളായത് കുറച്ച് മുതിർന്നിട്ടാണ്. അതും അമ്മയുടെ ആഗ്രഹമായതുകൊണ്ട് മാത്രം നടന്നത്.
അമ്മയ്ക്ക് ഞങ്ങളെ ഈശ്വരവിശ്വാസികളായി വളർത്തണമെന്നായിരുന്നു.
അപ്പച്ഛൻ എതിർത്തില്ല എങ്കിലും പരിഹാസമായിരുന്നു എന്നും.
അമ്മയുടെ വാക്കുകൾക്ക് എന്ത് വില?
അമ്മ വെറും വീട്ടമ്മ?
അപ്പഛനോ നാട് അറിയുന്ന എല്ലാവരും ബഹുമാനിക്കുന്ന അറിയപ്പെടുന്ന അർക്കനുണരുമ്പോൾ മുതൽ കാണാൻ ആൾക്കാർ വരുന്ന ആൾ!
ആരുടെ വാക്കുകൾക്ക് വില കിട്ടും, വിശ്വാസിക്കും? സംശയമെന്ത്? അപ്പഛന്റെ സഖാവ് എം.എം.ലോറൻസിന്റെ!
കുട്ടികാലത്ത് സന്ധ്യ പ്രാർത്ഥന ഉണ്ടായിരുന്നു വീട്ടിൽ പിന്നീട് അതെല്ലാം കുറഞ്ഞു വന്നു തീരെ ഇല്ലാതായി.
പെസഹ അപ്പം മുറിക്കുന്നത് ഗൃഹനാഥനാണ് എല്ലാ കുടുംബങ്ങളിലും
അമ്മ പെസഹ അപ്പം ഉണ്ടാക്കി മുറിക്കാൻ അപ്പനോട് പറഞ്ഞാൽ അപ്പൻ സുത്രത്തിൽ ഒഴിഞ്ഞ് മാറും
കമ്മ്യൂണിസറ്റ്കാരൻ മതപരമായ ചടങ്ങുകളിൽ നിന്നും മാറിനിൽക്കണമെന്നാണല്ലോ
ആചാര്യന്മാർ ഏതോ പുസ്തക താളുകളിൽ കുത്തി കുറിച്ചിട്ടത്! പാർട്ടി ക്ലാസ്സുകളിൽ പഠിപ്പിച്ചത്?
അവസാനം അമ്മ തന്നെ പെസഹാ അപ്പം മുറിക്കും.
അമ്മയ്ക്ക് ഞങ്ങൾ മക്കൾ മിശ്രവിവാഹം ചെയ്യുമോ പാർട്ടി കാരാകുമോ അപ്പന്റെ വഴിയെ എന്നൊക്കെ ആകുലത ഉണ്ടായിരുന്നു.
എല്ലാവരും സത്യ ക്യസ്ത്യാനികളെയാണ് വിവാഹം ചെയ്തത് പക്ഷേ അതിൽ വല്യ കാര്യമൊന്നുമില്ലെന്നും ജീവിതം കാണിച്ചു തന്നു.
അമ്മ ഒരിക്കലും അന്യമതത്തെ അന്യമതസ്ഥരെ പരിഹസിച്ചിട്ടില്ല
കൃഷ്ണന്റെ പാട്ടുകളായ ചെത്തി മന്ദാരം
കണികാണും നേരം
സകലരും ഇഷ്ട്ടപെടുന്ന ഹരിവരാസനം എല്ലാം ഇഷ്ടമായിരുന്നു അമ്മയ്ക്ക്.
അപ്പച്ഛന്റെ വഴിയെ കമ്യൂണിസറ്റ്കാരാകാൻ താൽപര്യമില്ലായിരുന്നുവെങ്കിലും CPIM തന്നെയായിരുന്നു ജീവിതത്തിൽ ഉണ്ടായിരുന്നത്.
അത് അപ്പച്ഛനോടുള്ള ഇഷ്ടം കൊണ്ട് മാത്രം
അപ്പച്ഛൻ കോൺഗ്രസ്സകാരനായിരുന്നുവെങ്കിൽ
BJP കാരനായിരുന്നുവെങ്കിൽ ആ പാർട്ടിയോട് ഇഷ്ടമാകുമായിരുന്നു.
തികച്ചും സ്വഭാവികം.
ഈ സഖാവിനെ ,കേരളം കണ്ട , ഞാൻ കണ്ട അടിയുറച്ച കമ്മ്യൂണിസറ്റിനെ എം.എം.ലോറൻസിനെ സ്വന്തം സഖാകൾ അപമാനിച്ചത് പോലെ കേരളത്തിൽ വേറൊരു രാഷ്ട്രിയ പാർട്ടിയും അപമാനിച്ചിട്ടില്ല!
വെട്ടിനിരത്തിൽ ഒറ്റപെടത്തലുകൾ അപമാനിക്കൽ തുടർകഥ ആയിരുന്നു
പാലകാട് നടന്ന ' മഹത്തായ വെട്ടി നിരത്തിലിന്' ശേഷം.
ഫോൺ കോളുകൾ ഇല്ല സന്ദർശകരില്ല സഖാക്കൾ ഇല്ല സഖാവേ വിളിയില്ല സഖാവ് ഉണ്ടോ എന്ന അന്വേഷണമില്ല!
അലവലാതികളായ നന്ദികെട്ടവരായ ബന്ധുക്കളില്ല
ആ കാലത്ത്
തിരക്കോട് തിരക്കായിരുന്ന വീട് നിശബ്ദമായി.
പക്ഷേ ഒരിക്കൽ പോലും തിരക്കിൽ അവഗണന മാത്രം ലഭിച്ചിരുന്ന ഭാര്യ അമ്മ ബേബി ലോറൻസ് ഒരിക്കൽ പോലും കുറ്റപെടുത്തിയില്ല
' ഇപ്പോ എന്തായി എന് ചോദിച്ചില്ല
മക്കളാരും അപ്പനെ പരിഹസിച്ചില്ല!
അപ്പനും ഞങ്ങളും ഒന്നും സംഭവിക്കാത്ത പോലെ ജീവിച്ചു.
അല്ലെങ്കിലും അപ്പച്ഛന്റെ സ്ഥാനങ്ങൾക്കനുസരിച്ച് ഞങ്ങളുടെ ജീവിതം മാറിയിട്ടില്ലായിരുന്നു
ബസിലും ഓട്ടോയിലും കാറിലും യാത്ര ചെയ്തു
അവനവന്റെ ചുമലിലെ ഭാരവും ആയി മുന്നോട്ട് പോയി.
മാറിയത് അലവലാതികളായ ബന്ധുക്കളുടെയും സഖാക്കളുടെയും മുഖങ്ങളായിരുന്നു.
ഞങ്ങളെ കണ്ടാൽ അപരിചതരെ പോലെ തുറിച്ച് നോക്കുന്ന സഖാക്കൾ അതഭുതപ്പെടുത്തികളഞ്ഞു????
എന്തിന്.... സഖാവ് എം.എം.ലോറൻസിനെ കണ്ടാൽ പോലും ചിരിക്കാത്ത CPIM കാർ ലോറൻസിന്റെ ഭാര്യയെയും മക്കളെയും നോക്കി ചിരിക്കുമോ?
ആ കാര്യത്തിൽ ഇ.കെ.നായനാർ മുതൽ ചതിയൻ
ചന്തുവായ ദിനേശ്മണിയെ പോലെ താഴെ തട്ടിലുള്ള സഖാക്കളും ഉണ്ടായിരുന്നു
നായനാരും ദിനേശ്മണിയും എത്ര പ്രാവശ്യം ഞങ്ങളുടെ അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിരിക്കുന്നു നല്ല രുചിയാണ് എന്ന് പറഞ്ഞിരിക്കുന്നു.?
ബന്ധുക്കളുടെ കാര്യം പറയാനില്ല
വെട്ടിനിരത്തലിന് ശേഷം അപ്പൻ കോഴിക്കോട് കടപ്പുറത്ത് വേദിയിൽ പ്രസംഗിച് നിൽക്കുമ്പോൾ തലകറങ്ങി വീണത്.
അന്ന് എന്റെ കൂടെയാണ് വിശ്രമത്തിന് വന്നത്.
ഒരു ഈച്ച ഒരു ഉറുമ്പ് ഒരു കൊതുക് പോലും ശല്യപെടുത്താതെ അപ്പനെ ഞാൻ നോക്കി
അത് ഉത്തരവാദിത്തമാണ്.
അപ്പനാണ് എം.എം.ലോറൻസ്.
എന്റെ ഓർമയിൽ( എല്ലാ മക്കളുടെയും) അപ്പൻ അപ്പനായി ആണ് പരിചയപെടുന്നത് അല്ലേ?
ഇത് സഖാവ് എം.എം.ലോറൻസ് എന്നല്ലല്ലോ അമ്മ പറഞ് തന്നിട്ടുണ്ടാവുക
അപ്പച്ഛൻ എന്നല്ലേ?
ഇന്ന് SUJA അപ്പഛനെ നോക്കുന്നു. മകനെ പോലെ
അപ്പച്ഛന്റെ ശരീരം വൃത്തിയാക്കി കൊടുക്കുന്നു ഒരു മകനെ പോലെ കരുതി.
SUJA യ്ക്ക് Dubai ൽ നിൽക്കാം ഭർത്താവ് അവിടെയാണ് ജോലി അവിടെയാണ്
പക്ഷേ ഇപ്പോൾ അപ്പച്ഛന് കാവലിരിക്കുന്നു.
അപ്പച്ഛൻ ' അമ്മേ അമ്മേ' എന്നാണ് ഉറക്കത്തിൽ കൂടെ കുടെ വിളിക്കുന്നത്
ആരാണ് അമ്മ? കാണപ്പെട്ട ദൈവമല്ലാതെ ആരാണ് അമ്മ?
15 വയസ്സിൽ വീട് നാട് വിട്ട് സുഖ സൗകര്യങ്ങൾ വിട്ട് വിദ്യഭ്യാസം വിട്ട് നാടിന് വേണ്ടി ജനങ്ങൾക്ക് വേണ്ടി പാർട്ടിക്ക് വേണ്ടി ഇറങ്ങി തിരിച്ചയാൾ ഇന്ന് 92 വയസ്സിൽ മകളുടെ സംരക്ഷണയിൽ.
വർഷങ്ങൾക്ക് മുന്നേ ഞാൻ പറഞ്ഞിട്ടുണ്ട് അപ്പനോട് തന്നെ , വീഴുമ്പോൾ' അമ്മേ എന്നും ദൈവമേ എന്നും മാത്രമെ വിളിക്കു
എതൊരു മനുഷ്യനും ,
ആരും ചേട്ട ചേച്ചി സഖാവേ ലീഡറേ സാറേ എന്നൊന്നും വിളിക്കില്ലാന്ന്' അപ്പച്ഛൻ അന്ന് ചിരിച്ചു, നിഷേധിചില്ല.
സഖാക്കൾക്ക് Selfie എടുക്കാൻ ചില അലവലാതി ബന്ധുകൾക്കും Selfie എടുക്കാൻ FB യിൽ പോസ്റ്റാൻ എം.എം.ലോറൻസ് ഇപ്പോഴും Value ഉള്ള ആളാണ്.
മെനിയാന്ന് ഞാൻ CPIM State Secretary
A VIJAYARAGHAVAN നെ വിളിച്ചിരുന്നു.
അപ്പന്റെ കാര്യങ്ങൾ പറയാൻ വിളിച്ചതാണ്.
ഞാൻ വിജയരാഘവനോട് പറഞ്ഞു
സഖാവ് ലോറൻസ് ഇപ്പോൾ
' അമ്മേ' എന്നാണ് വിളിക്കുന്നത്, അല്ലാതെ മാർക്‌സേ ലെനിനെ
പിണറായിവിജയാ, വിജയരാഘവാ, സഖാവേ ' എന്നൊന്നും അല്ലന്ന്!
വിജയരാഘവൻ ചിരിച്ചു സ്വതസിദ്ധമായ ചിരി????
ഞാൻ പറഞ്ഞു ഓർമ്മ ഉണ്ടായിരിക്കണം.
അവശത വരുമ്പോൾ ഒരുത്തനും ഒരു സഖാവും ഉണ്ടാവില്ല എന്ന്
അന്നേരം പറഞ്ഞു ' ശരിയാണ് അതൊക്കെ ശരിയാണ്' എന്ന്!
തിരിച്ചറിവ് നല്ലതാണ് എല്ലാവർക്കും.
കുറെ അലവലാതികളായ CPIM Cyber Gunda കൾ പറയാറുണ്ട്
' ലോറൻസ് സഖാവ് ഞങ്ങളുടെ സ്വത്ത് പാർട്ടിയുടെ സ്വത്ത് , നീ ചാണകം അപ്പൻ തള്ളി പറഞ്ഞവൾ അപ്പനെ അപമാനിച്ചവൾ' എന്നൊക്കെ
ഇപ്പോൾ ഇവന്മാരെ ഒന്നും കാണുന്നില്ല
സഖാവ് ലോറൻസിന്റെ അടുത്തിരിക്കാൻ ശരീരം വൃത്തിയാക്കി കൊടുക്കാൻ ഇഷ്ട ഭക്ഷണം കൊടുക്കാൻ വസ്ത്രങ്ങൾ അലക്കി കൊടുക്കാൻ.
കുറെ നാൾ മുൻപ് ലോറൻസിനെ ഇതേ സഖാക്കൾ കെളവൻ വയസൻ എന്നൊക്കെ ആയിരുന്നു പറയുന്നത്
മുഖ്യമന്ത്രിയുടെ post ൽ കമന്റിലൂടെ
അതാണ് കമ്മ്യൂണിസം സഖാവത്തം!
ഓർമ്മകൾ ഉണ്ടായിരിക്കണം എല്ലാ സഖാകൾക്കും '
2016 മെയ് മാസം Kerala SIDCO ജീവനകാരി വല്യ CPIM കാരി APARNA പറഞ്ഞത്
' നീ അലവലാതി സഖാക്കളെയെ കണ്ടിട്ടുളെളടി എന്നാണ്.
ഇതിലെ നീ എടി വിളി എന്നെയായിരുന്നു കേട്ടോ.
ഈ കാര്യം 2017 മാർച്ചിൽ ൽ മുഖ്യമന്ത്രി
ശ്രീ പിണറായി വിജയനോട് ഞാൻ പറഞ്ഞു
പിണറായി വിജയൻ ചിരിക്കില്ല എന്ന് പത്രകാർ എഴുതി പിടിപ്പിച്ചത് കല്ല് വെച്ച നുണയാണേ??
എം.എം.ലോറൻസിന്റെ മകളോട് ഒരു CPM കാരി പറയുകയാണ്
' അലവലാതി സഖാക്കളെയേ കണ്ടിട്ടുള്ളു' എന്ന്
പിണറായി വിജയൻ ഇത് കേട്ട് എത്ര മനോഹരമായിട്ടാണ് ചിരിച്ചതെന്നോ
ആ ചിരി ക്യാമറയിൽ പതിഞ്ഞിരുന്നുവെങ്കിൽ സഖാവ് പിണറായി വിജയന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ചിരി ആയിരുന്നേനേ??
' ഫോട്ടോഗ്രാഫർക്ക് പുലിസ്റ്റർ അവാർഡ് തന്നെ ലഭിക്കുമായിരുന്നു.
ഇ എം എസ് എ.കെ.ജി. സുന്ദരയ്യ മുതൽ പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ
എം വി ജയരാജൻ മുതലായവരെ കണ്ട ഞാൻ????
ഇതിലാരെയാണ് CPM സഖാവായ APARNA ഉദ്ദേശിച്ചത്????
ഇത് കേട്ട പിണറായി വിജയൻ നമ്മുടെ നാടിന്റെ Captain എങ്ങിനെ ചിരിക്കാതിരിക്കും??????
അപ്പച്ഛൻ Suja ന്റെ വീട്ടിൽ സാധാരണ കട്ടിലിൽ കിടക്കുന്നു.
അപ്പഛനെ Wheelchair ഇരുത്തി വേറെ മുറിയിൽ കൊണ്ട് പോകാറുണ്ട്.
washroom ൽ കൊണ്ട് പോയി കുളിപ്പിച്ചു.
ഇതൊന്നും മകന്റെ വീട്ടിൽ ലഭിച്ചിരുന്നില്ല.
ആൺ മക്കളുണ്ട് സഖാവിനെ നോക്കാൻ ഇല്ലെങ്കിൽ പാർട്ടി ഉണ്ടെന്ന് പ്രഖാപിച്ച സഖാവ് തമ്പ്രാന്റെ ശ്രദ്ധയിലേയ്ക്ക്
ഇക്കഴിഞ്ഞ 7 ന് ഞാനും മിലനും പോയി കണ്ടപ്പോൾ
ന്യൂസ് ഡെസ്ക്