- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൻ ബിജെപി വേദിയിൽ പോയത് എന്റെ അനുവാദത്തോടെ തന്നെ; ബിജെപിക്ക് ഒപ്പം വേദി പങ്കിട്ടതിൽ സിപിഎമ്മിന്റെ പ്രതികാരവും ഭീഷണിയും തുടരുന്നു; എംഎം ലോറൻസിന്റെ മകളുടെ ജോലി ഇല്ലാതാക്കാനും നീക്കം; സഹികെട്ട് ഗവർണർക്ക് പരാതി നൽകി ആശ ലോറൻസ്; നടപടിക്ക് ശുപാർശ നൽകാമെന്ന് ഗവർണറുടെ ഉറപ്പും
തിരുവനന്തപുരം: ശബരിമലയിൽ അനാവശ്യമായി അറസ്റ്റ് നടക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തിന് പരിസരത്ത് നടന്ന യോഗത്തിൽ മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ ചെറുമകൻ മിലാൻ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇപ്പോൾ തനിക്കും കുടുംബത്തിനും ഇതിനെതുടർന്ന് സിപിഎമ്മിൽ നിന്നും നിരന്തരം ഭീഷണിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോറൻസിന്റെ മകൾ ആശ ലോറൻസ്. മകൻ ബിജെപി പരിപാടിയിൽ വേദി പങ്കിട്ടതിന്റെ പ്രതികാരമായി തന്റെ ജോലി നഷ്ടപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നെന്നാരോപിച്ച് മുതിർന്ന സിപിഎം നേതാവ് ആശ ലോറൻസ് ഗവർണർക്ക് പരാതിയും നൽകി. പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ ഗവർണർ സർക്കാരിനോട് നിർദ്ദേശിക്കാമെന്ന് ഉറപ്പ് നൽകിയെന്ന് ആശ ലോറൻസ് പറഞ്ഞു. ഇന്ന് രാവിലെ പതിനൊന്നോടെയാണ് മകൻ മിലനുമൊത്ത് ആശ ഗവർണറെ കണ്ടത്. ഗവർണറുമായി 15 മിനിട്ട് നേരം നീണ്ട് നിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പരാതി കൈമാറിയത്. ബിജെപി വേദിയിൽ മകൻ പങ്കെടുത്തതോടെ സിഡ്‌കോയിലുള്ള തന്റെ ജോലി
തിരുവനന്തപുരം: ശബരിമലയിൽ അനാവശ്യമായി അറസ്റ്റ് നടക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തിന് പരിസരത്ത് നടന്ന യോഗത്തിൽ മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ ചെറുമകൻ മിലാൻ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇപ്പോൾ തനിക്കും കുടുംബത്തിനും ഇതിനെതുടർന്ന് സിപിഎമ്മിൽ നിന്നും നിരന്തരം ഭീഷണിയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോറൻസിന്റെ മകൾ ആശ ലോറൻസ്.
മകൻ ബിജെപി പരിപാടിയിൽ വേദി പങ്കിട്ടതിന്റെ പ്രതികാരമായി തന്റെ ജോലി നഷ്ടപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നെന്നാരോപിച്ച് മുതിർന്ന സിപിഎം നേതാവ് ആശ ലോറൻസ് ഗവർണർക്ക് പരാതിയും നൽകി. പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ ഗവർണർ സർക്കാരിനോട് നിർദ്ദേശിക്കാമെന്ന് ഉറപ്പ് നൽകിയെന്ന് ആശ ലോറൻസ് പറഞ്ഞു.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് മകൻ മിലനുമൊത്ത് ആശ ഗവർണറെ കണ്ടത്. ഗവർണറുമായി 15 മിനിട്ട് നേരം നീണ്ട് നിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പരാതി കൈമാറിയത്. ബിജെപി വേദിയിൽ മകൻ പങ്കെടുത്തതോടെ സിഡ്‌കോയിലുള്ള തന്റെ ജോലി ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പരാതിയിൽ ആശ അറിയിച്ചു. ഇതിന്റെ ഭാഗമായി തനിക്കെതിരെ ജീവനക്കാരിൽ നിന്നും വ്യാജ പരാതി എഴുതി വാങ്ങിച്ചെന്നും ആശ ആരോപിക്കുന്നു. തന്നെയും മകനെയും ഫോണിൽ വിളിച്ച് ഉപദേശരൂപത്തിൽ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്ന സാഹചര്യം വന്നതോടെയാണ് പരാതിയുമായി ഗവർണറെ സമീപിച്ചതെന്ന് ആശ പറഞ്ഞു.
ശബരിമല വിഷയത്തിലെ അറസ്റ്റുകൾക്കെതിരെ ബിജെപി തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് പിന്തുണയുമായാണ് സിപിഎം നേതാവ് എം.എം. ലോറൻസിന്റെ കൊച്ചുമകൻ മിലൻ സമരവേദിയിലെത്തിയത്. ശബരിമല വിഷയത്തിൽ ഭക്തരെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് മിലൻ എന്ന പ്ലസ്ടു വിദ്യാർത്ഥി പങ്കെടുത്തത്.
ഈ വിഷയത്തെ കുറിച്ച് അന്ന് അഭിപ്രായം ചോദിച്ചപ്പോൾ സിപിഎം നേതാവ് എംഎം ലോറൻസ് പ്രചികരിച്ചത് തനിക്ക് ഈ വിഷയത്തെക്കുറിച്ച് അറിയില്ല എന്നായിരുന്നു. തന്റെ ചെറുമകനെന്നല്ല ആരും തന്നെ ബിജെപിയിലേക്ക് പോകരുത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് അന്ന് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ അമ്മയുടെ അനുവാദത്തോടെയാണ് വേദിയിലെത്തിയത് എന്ന് മിലാനും പറഞ്ഞിരുന്നു