- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവളെ' പിന്തുണച്ച് സെബാസ്റ്റ്യൻ പോളിന് ആദരാഞ്ജലി അർപ്പിച്ച മാധ്യമ പ്രവർത്തകർ 'പുരുഷന്മാർ' ഒരുക്കിയ തടവറയിൽ കഴിയുന്ന ആ ദളിത് മാധ്യമപ്രവർത്തകയെ കാണാത്തതെന്തേ ? പ്രതിസ്ഥാനത്തുള്ളവർക്ക് 'പാവാട' പോസ്റ്റിട്ട ആരേയും നിങ്ങൾ സെബാസ്റ്റ്യൻ പോളിനെ വിളിക്കുന്ന തെറി വിളിക്കുന്നില്ല; സെലബ്രിറ്റി മാധ്യമ പ്രവർത്തകർ സഹ പ്രവർത്തകർക്ക് ആദരാഞ്ജലി പോസ്റ്റിടുന്നില്ല; ആശാ റാണി എഴുതുന്നു
ഇന്നലെ ന്യൂസ് ഫീഡ് നിറയെ അവൾക്കൊപ്പം എന്ന ബോർഡ് പിടിച്ച സിനിമാനടിയും, സെബാസ്റ്റ്യൻ പോളിന് ആദരാഞ്ജലി അർപ്പിച്ച ഒരു മാധ്യമ പ്രവർത്തകയുടെ പോസ്റ്റും ആയിരുന്നു... രണ്ടും നല്ലത്.. സന്തോഷം... അവൾക്കൊപ്പം തന്നെയാണ് നമ്മൾ നിൽക്കേണ്ടത്.... പക്ഷേ മൂന്നുമാസമായി മറ്റൊരു 'അവൾ' തടവിലാണ്, പുറത്തേക്ക് ഒരു ശബ്ദം പോലും കേൾപ്പിക്കാനാവാതെ, അവളുടെ അഭിപ്രായം പറയാനാകാതെ കുറെ 'പുരുഷന്മാർ' ഒരുക്കിയ തടവറയിൽ.. അവൾക്കൊപ്പം നിൽക്കുന്നു എന്ന ബാനറു പിടിച്ച പെൺകുട്ടികളെ സിനിമ നടിയെ പോലെ ആരും ഷെയർ ചെയ്തില്ല... മറിച്ച് ഇവിടെ ഹിന്ദുത്വ വാദികളും, 'ബ്രാഹ്മണിക്കൽ ഫെമിനിസ്റ്റു'കളും വിചാരണ നടത്തി.. വളരെക്കുറച്ചു പേരാണ് അവൾക്കൊപ്പംബാക്കി യുള്ളവർ മൗനത്തിലും... നിങ്ങൾ ഈ അവൾക്കൊപ്പം ഉണ്ടൊ?ന്യൂസ് 18ലെ വനിത മാധ്യമ പ്രവർത്തക ഇതുവരെ അവളുടെ ജോലി സ്ഥലത്ത് തിരിച്ച് എത്തിയിട്ടില്ല.അവളെ ഉപദ്രവിച്ചവർ അവിടെ സുഖമായി ജോലിചെയ്യുന്നു... അവർ പ്രതികളാണ്എന്നിട്ടും അവർക്ക് 'പാവാട' പോസ്റ്റിട്ട ആരേയും നിങ്ങൾ സെബാസ്റ്റ്യൻ പോളിനെ വിളിക്കുന്ന തെറി വിളിക്ക
ഇന്നലെ ന്യൂസ് ഫീഡ് നിറയെ അവൾക്കൊപ്പം എന്ന ബോർഡ് പിടിച്ച സിനിമാനടിയും, സെബാസ്റ്റ്യൻ പോളിന് ആദരാഞ്ജലി അർപ്പിച്ച ഒരു മാധ്യമ പ്രവർത്തകയുടെ പോസ്റ്റും ആയിരുന്നു...
രണ്ടും നല്ലത്.. സന്തോഷം... അവൾക്കൊപ്പം തന്നെയാണ് നമ്മൾ നിൽക്കേണ്ടത്....
പക്ഷേ മൂന്നുമാസമായി മറ്റൊരു 'അവൾ' തടവിലാണ്, പുറത്തേക്ക് ഒരു ശബ്ദം പോലും കേൾപ്പിക്കാനാവാതെ, അവളുടെ അഭിപ്രായം പറയാനാകാതെ കുറെ 'പുരുഷന്മാർ' ഒരുക്കിയ തടവറയിൽ..
അവൾക്കൊപ്പം നിൽക്കുന്നു എന്ന ബാനറു പിടിച്ച പെൺകുട്ടികളെ സിനിമ നടിയെ പോലെ ആരും ഷെയർ ചെയ്തില്ല...
മറിച്ച് ഇവിടെ ഹിന്ദുത്വ വാദികളും, 'ബ്രാഹ്മണിക്കൽ ഫെമിനിസ്റ്റു'കളും വിചാരണ നടത്തി..
വളരെക്കുറച്ചു പേരാണ് അവൾക്കൊപ്പം
ബാക്കി യുള്ളവർ മൗനത്തിലും...
നിങ്ങൾ ഈ അവൾക്കൊപ്പം ഉണ്ടൊ?
ന്യൂസ് 18ലെ വനിത മാധ്യമ പ്രവർത്തക ഇതുവരെ അവളുടെ ജോലി സ്ഥലത്ത് തിരിച്ച് എത്തിയിട്ടില്ല.
അവളെ ഉപദ്രവിച്ചവർ അവിടെ സുഖമായി ജോലിചെയ്യുന്നു...
അവർ പ്രതികളാണ്
എന്നിട്ടും അവർക്ക് 'പാവാട' പോസ്റ്റിട്ട ആരേയും നിങ്ങൾ സെബാസ്റ്റ്യൻ പോളിനെ വിളിക്കുന്ന തെറി വിളിക്കുന്നില്ല. ,
സെലിബ്രിറ്റി മാധ്യമ പ്രവർത്തകർ സഹ പ്രവർത്തകർക്ക് ആദരാഞ്ജലി പോസ്റ്റിടുന്നില്ല ..
അവൾ ഒറ്റക്ക് നിന്ന് പോരാടുന്നു..
നിങ്ങൾ ഈ അവൾക്കൊപ്പം ഉണ്ടൊ?
സെക്ഷ്വൽ ഹരാസ്‌മെന്റുകളും, ലൈംഗിക അതിക്രമങ്ങളും തികച്ചും ക്രൂരമായ പ്രവർത്തിയാണ് പ്രത്യേകിച്ചും ഒരാൾ പ്രതികാര നടപടിയായി ആക്രമിക്കുമ്പോൾ. ആ വിഷയത്തിൽ കൃത്യമായ അന്വേഷണവും പ്രതികൾക്ക് തക്കതായ ശിക്ഷയും നല്ക്കണം.
അതുപോലെ തന്നെയാണ്
സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം തടയുക,
മൗലിക അവകാശങ്ങൾ നിഷേധിക്കുക,
തൊഴിലിടത്തിലെ പീഡനം,
കരുതി കൂട്ടി കരിയർ നശിപ്പിക്കൽ,
ജോലിചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാക്കൽ..
ഇവയ്ക് എതിരേയും ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകണം.
സെക്ഷ്വൽ അക്രമങ്ങളെ ഭീകരമാക്കുന്നതും മറ്റുള്ളവയെ നിസ്സാരമാക്കുന്നതും ആൺബോധം തന്നെയാണ്.. ആ ബോധത്തെ തള്ളിക്കളയേണ്ടതുണ്ട്.
അതുകൊണ്ട് അവൾക്കൊപ്പം എന്നത്...
ഹാദിയയ്ക് ഒപ്പം
ന്യൂസ് 18ലെ വനിത മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പം.
ആക്രമിക്കപ്പെട്ട സിനിമ നടിക്ക് ഒപ്പം...