ഇന്ത്യാന: കുമിളി മാർത്തോമാ സഭാ അംഗവും കഴിഞ്ഞ 20 വർഷത്തിലധികമായി ഇന്ത്യാനാപ്പൊലീസിൽ താമസിക്കുന്നതുമായ  കളപ്പുരക്കൽ ഡോ.റജി ജോസഫ്- ഡോ.ബീനാ ജോസഫ് ദമ്പതികളുടെ മകൾ ആശ സാറ ജോസഫ് (23) ഇന്ത്യാനയിലെ മൻസിയിൽ ഹൃദയാഘാതം മൂലം ശനിയാഴ്ച രാവിലെ നിര്യാതയായി. കരീബിയൻ അയലന്റിൽ റോസ് മെഡിക്കൽ സ്‌കൂളിൽ ഫൈനൽ ഈയർ വിദ്യാഥിനിയായിരുന്നു ആശ. ക്രിസ്മസ് അവധിക്ക് ശേഷം  തിരികെ പോകുവാനിരിക്കെയാണ് മരണം സംഭവിച്ചത്.

സഹോദരൻ : നെവിൻ ജോസഫ്
പൊതുദർശനം: 11 നു തിങ്കളാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഗാർഡൻ വ്യു ഫ്യുണൽ ഹോമിൽ (Monday, January 11th, 2016, 6:00pm - 9:00pm at Garden View Funeral Home 10501 North State Road 3 Muncie, IN 47303.)

സംസ്‌കാരം: ജനുവരി 12 നു ചൊവ്വാഴ്ച രാവിലെ 8 മുതൽ (Tuesday, January 12th, 2016, 8:00am at Gardens of Memory Cemetery, 10703 North State Road 3 Muncie, IN 47303)
കൂടുതൽ വിവരങ്ങൾക്ക് : ഫാ. ഫിലിപ്പ് ബേബി 317 900 2380