- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശാ ശരത്തും മകളും ഒന്നിച്ച്സിനിമയിലേക്ക്; മകൾ ഉത്തരയുമായി ഒരുമിച്ച് എത്തുന്ന ഖെദ്ദയുടെ പൂജ കഴിഞ്ഞു; ഷൂട്ടിങ് എഴുപുന്നയിൽ
മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് പ്രമുഖ സംവിധായകൻ മനോജ് കാന സംവിധാനം ചെയ്യുന്ന 'ഖെദ്ദ' എഴുപുന്നയിൽ തുടങ്ങി.
ആശാശരത്തും മകൾ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയും മകളും ആദ്യമായിട്ടാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്.
ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങിൽ എ.എം. ആരിഫ് എംപി., തിരക്കഥാകൃത്ത് ജോൺപോൾ, സുധീർ കരമന തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ബെൻസി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണിത്. കഴിഞ്ഞ വർഷത്തെ കേരള സ്റ്റേറ്റ് അവാർഡ് ജേതാക്കളായ കെഞ്ഞിറയുടെ ടീം തന്നെ ആണു ഈ സിനിമയുടെ പിന്നിലും ക്യാമറ മാൻ പ്രതാപ് വി നായർ, കൊസ്റ്റുമർ അശോകൻ ആലപ്പുഴ എഡിറ്റർ മനോജ് കണ്ണോത്താണ്. ഹരി വെഞ്ഞാറമ്മൂടാണ് പ്രൊഡക്ഷൻ കൺട്രോളർ.പി.ആർ.സുമേരൻ (പി.ആർ.ഒ.) അമീബ, ചായില്യം എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്തിട്ടുള്ള മറ്റു രണ്ട് ചിത്രങ്ങൾ.
മറുനാടന് ഡെസ്ക്