- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈവ് ഡോട്ട് മി എന്ന ആപ്പിന്റെ പരസ്യത്തിൽ ആശാ ശരത്തിന്റെ മോർഫ് ചെയ്ത ചിത്രവും; വിവാദമായപ്പോൾ പിൻവലിച്ച് തടിയൂരലും; ഡേറ്റിങ് ആപ്പിന്റെ പരസ്യം വിവാദമാകുന്നത് ഇങ്ങനെ
കൊച്ചി: ഡേറ്റിങ് ആപ്പിന്റെ പരസ്യത്തിൽ പ്രശസ്ത നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മോർഫ് ചെയ്ത ചിത്രവും. വിവാദമായപ്പോൾ ചിത്രം പിൻവലിക്കുകയും ചെയ്തു. ഡേറ്റിങ് ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കാൻ നടിമാർ അടക്കമുള്ള സെലിബ്രിറ്റികളുടെ ചിത്രം നൽകുന്ന സംഭവം ഇതിന് മുമ്പും സംഭവിച്ചിട്ടുണ്ട്. മലയാളി നടിമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. ഇതിന് സമാനമാണ് ആശാ ശരത്തിന്റെ ചിത്രവും. ഫേസ്‌ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ കാണിക്കുന്ന ലൈവ് ഡോട്ട് മി എന്ന ആപ്പിന്റെ പരസ്യത്തിലാണ് ആശയുടെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ചിലർ കണ്ടെത്തി കഴിഞ്ഞപ്പോൾ പരസ്യം അപ്രത്യക്ഷമായി. സ്ത്രീകളുടെ ചിത്രം ദുരുപയോഗം ചെയ്യുന്നതിന് കനത്ത ശിക്ഷയുണ്ടെങ്കിലും സൈബർ ലോകത്ത് നടക്കുന്ന ഇത്തരം കുറ്റ കൃത്യങ്ങൾ ദിനം പ്രതി കൂടിവരികയാണ്. മാത്രമല്ല ഇവരെ കണ്ടെത്തി ശിക്ഷിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്.
കൊച്ചി: ഡേറ്റിങ് ആപ്പിന്റെ പരസ്യത്തിൽ പ്രശസ്ത നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മോർഫ് ചെയ്ത ചിത്രവും. വിവാദമായപ്പോൾ ചിത്രം പിൻവലിക്കുകയും ചെയ്തു.
ഡേറ്റിങ് ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കാൻ നടിമാർ അടക്കമുള്ള സെലിബ്രിറ്റികളുടെ ചിത്രം നൽകുന്ന സംഭവം ഇതിന് മുമ്പും സംഭവിച്ചിട്ടുണ്ട്. മലയാളി നടിമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്.
ഇതിന് സമാനമാണ് ആശാ ശരത്തിന്റെ ചിത്രവും. ഫേസ്‌ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ കാണിക്കുന്ന ലൈവ് ഡോട്ട് മി എന്ന ആപ്പിന്റെ പരസ്യത്തിലാണ് ആശയുടെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ചിലർ കണ്ടെത്തി കഴിഞ്ഞപ്പോൾ പരസ്യം അപ്രത്യക്ഷമായി.
സ്ത്രീകളുടെ ചിത്രം ദുരുപയോഗം ചെയ്യുന്നതിന് കനത്ത ശിക്ഷയുണ്ടെങ്കിലും സൈബർ ലോകത്ത് നടക്കുന്ന ഇത്തരം കുറ്റ കൃത്യങ്ങൾ ദിനം പ്രതി കൂടിവരികയാണ്. മാത്രമല്ല ഇവരെ കണ്ടെത്തി ശിക്ഷിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്.