- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ഷീർ സേവനങ്ങൾ ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രാബല്യത്തിൽ; മന്ത്രാലയത്തിന്റെ സേവനങ്ങൾ ഇനി എളുപ്പത്തിൽ
ജിദ്ദ: ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാവിധ സേവനങ്ങളും ഉപയോക്താക്കൾക്ക് അനായാസം ലഭ്യമാകുന്ന തരത്തിൽ അഷ്ബീർ മൊബൈൽ ആപ്ലിക്കേഷന്റെ പരിഷ്‌ക്കരിച്ച പുതിയ പതിപ്പ് പ്രാബല്യത്തിലായി. ആപ്പിൾ സ്റ്റോറിൽ അഷ്ബീർ എന്ന പേരിൽ തന്നെയാണ് പുതിയ പതിപ്പ് ലഭ്യമാകുക. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ ലഭ്യമായ മുഴുവൻ സേവനങ്ങളും അഷ്ബീറിൽ ലഭ്യമ
ജിദ്ദ: ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാവിധ സേവനങ്ങളും ഉപയോക്താക്കൾക്ക് അനായാസം ലഭ്യമാകുന്ന തരത്തിൽ അഷ്ബീർ മൊബൈൽ ആപ്ലിക്കേഷന്റെ പരിഷ്‌ക്കരിച്ച പുതിയ പതിപ്പ് പ്രാബല്യത്തിലായി. ആപ്പിൾ സ്റ്റോറിൽ അഷ്ബീർ എന്ന പേരിൽ തന്നെയാണ് പുതിയ പതിപ്പ് ലഭ്യമാകുക. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ ലഭ്യമായ മുഴുവൻ സേവനങ്ങളും അഷ്ബീറിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത.
സ്‌പോൺസർമാർക്ക് തൊഴിലാളികളുടേയും വിദേശികൾക്ക് ആശ്രിതരുടേയും റീ എൻട3ി വിസ ഇഷ്യൂ ചെയ്യുന്നത് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നാഷണൽ ഇൻഫർമേഷൻ സെന്ററർ മൊബൈൽ ആപ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് മുഖേനയും കിയോസ്‌കുകൾ വഴിയും ലഭ്യമാകുന്ന 'അബ്ഷിർ' സേവനങ്ങൾ പൂർണമായും ലഭ്യമാകിക്കൊണ്ടാണ് പുതിയ ആപ് തയ്യാറാക്കിയത്. ട്രാഫിക് വകുപ്പിന്റെ വിവിധ സേവനങ്ങളും മൊബൈൽ ആപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഖാമ നമ്പർ നൽകി വിരലടയാള സാധുത ഉറപ്പ് വരുത്തുക,ആരോഗ്യ ഇൻഷൂറൻസിന്റെ സാധുത, ട്രാഫിക് പിഴ, ഹജ്ജ് അനുമതി പത്രത്തിനുള്ള സാധുത, വാഹന രജിസ്‌ട്രേഷൻ , ലൈസൻസ്, വാഹന ഇൻഷൂറൻസ് സംബന്ധമായ വിവരങ്ങൾ എന്നിവയും പരിശോധിക്കാം. സ്‌പോൺസർമാർക്ക് തൊഴിലാളികളുടെയും വിദേശികൾക്ക് ആശ്രിതരുടെയും യാത്രാ രേഖകൾ ഇതിലൂടെ പൂർത്തീകരിക്കാനാകും.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇസർവ്വീസ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് നേടിയ പാസ്‌വേഡും യൂസർ ഐഡിയും തന്നെയാണ് അബ്ഷീർ ആപ്ലിക്കേഷനും ഉപയോഗിക്കേണ്ടത്.