വൺമെന്റ് പ്ലീഡറുടെ നിയമലംഘനം ചൂണ്ടിക്കാട്ടി സംവിധായകൻ ആഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്തുണയുമായി സൈബർ ലോകം.ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡറുടെ ചുവന്ന ബോർഡുള്ള വാഹനത്തിന്റെ വിൻഡോകളിൽ കറുത്ത ഫിലിം പതിച്ചതാണ് ഫോട്ടോ സഹിതം ആഷിക് അബു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഒരു മണിക്കൂറിനകം വൈറലായിക്കഴിഞ്ഞു.

കെ.എൽ 34 സി 4445 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള ഷെവർലെ എൻജോയ് വാഹനത്തിലാണ് നിരോധനം മറികടന്ന് സൺ ഫിലിം ഒട്ടിച്ചിരിക്കുന്നത്. നിയമം സുപ്രീം കോടതി വിധി കാറ്റിൽ പറത്തി നിരത്തിൽ പായുന്ന വാഹനത്തിന്റെ ചിത്രം സംവിധായകൻ ആഷിക് അബു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.

പാവപ്പെട്ടവനെ ഓടുന്ന ബൈക്കിൽ നിന്ന് വരെ തല്ലി വീഴ്‌ത്തി വരെ ശിക്ഷിക്കുന്ന നമ്മുടെ നാട്ടിലെ നിയമവാഴ്ചയുടെ സർക്കാർ പ്രതിനിധിക്ക് അടുപ്പിലും സ്റ്റിക്കർ ഒട്ടിക്കാം എന്ന കുറിപ്പോടെയാണ് ആഷിക് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയമലംഘനം നടത്തുന്ന വാഹനത്തിനെതിരെ നടപടി എടുക്കണമെന്നും ആഷിക് ആവശ്യപ്പെട്ടു.

2012 ഏപ്രിലിലാണ്, വാഹനങ്ങളിൽ സൺ ഫിലിം ഒട്ടിക്കുന്നത് സുപ്രീം കോടതി നിരോധിച്ചത്. 1989ലെ മോട്ടോർ വെഹിക്കിൾസ് ആക്റ്റിലെ നിർദ്ദേശത്തിന് എതിരായി കാഴ്ച മറയ്ക്കുന്ന വിധം സൺ ഫിലിംഒട്ടിക്കുന്നതാണ് പരമോന്നത കോടതി നിരോധിച്ചത്.