- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസബ സിനിമയെക്കുറിച്ച് പാർവതി പറഞ്ഞത് സ്വതന്ത്രമായ നിലപാടുകളാണ്; അല്ലാതെ ആരെയും ടാർഗറ്റ് ചെയ്തതല്ല; ഇതിലെ ചില കാര്യങ്ങൾ മമ്മൂക്ക ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല; പെണ്ണ് സംസാരിക്കുമ്പോൾ സൊസൈറ്റിയിലെ പലർക്കും ഇഷ്ടപ്പെടില്ല; പ്രതികരണവുമായി ആഷിഖ് അബു രംഗത്ത്
കൊച്ചി: കസബ സിനിമയെക്കുറിച്ച് പാർവതി പറഞ്ഞത് സ്വതന്ത്രമായ നിലപാടുകളാണെന്നും അല്ലാതെ ആരെയും ടാർഗറ്റ് ചെയ്തതല്ലെന്നും ആഷിഖ് അബു. ഇതിലെ ചില കാര്യങ്ങൾ മമ്മൂക്ക ആരാധകർക്ക് ഇഷ്ടപ്പെട്ടില്ലെന്നും പെണ്ണ് സംസാരിക്കുമ്‌ബോൾ സൊസൈറ്റിയിലെ പലർക്കും ഇഷ്ടപ്പെടില്ലെന്നും ആഷിഖ് അബു പറഞ്ഞു.മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആഷിഖ് തുറന്ന് പറഞ്ഞത്. മായാനദിക്ക് നേരിടുന്ന സൈബർ ആക്രമണത്തിന്് വേട്ടപ്പട്ടികൾ കുരയ്ക്കട്ടെ എന്നായിരുന്നു ആഷിഖിന്റെ മറുപടി. , ഫേസ്‌ബുക്കിൽ സ്ത്രീകളെ തെറിവിളിക്കുന്ന ആളുകളെ തനിക്ക് പരിചയം ഇല്ല. പക്ഷേ തന്നെ തെറി പറയുന്നവരോട് ഒന്നേ പറയാനുള്ളു 'വേട്ടപ്പട്ടികൾ കുരച്ചോട്ടെ, ലാത്തികൾ വീശിയടിക്കട്ടെ'എന്നാണ് ആഷിഖ് അബു പറഞ്ഞത്. പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നതിനാൽ അതൊന്നും തന്നെ ബാധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ കാര്യത്തിൽ സൊസൈറ്റി വളരെ സെൻസിറ്റീവാണ്. തന്നിൽ നിന്ന് കൂടുതൽ ക്വാളിറ്റി പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഇത് മമ്മൂട്ടി നായകനായ ഗാങ്സ്റ്റ
കൊച്ചി: കസബ സിനിമയെക്കുറിച്ച് പാർവതി പറഞ്ഞത് സ്വതന്ത്രമായ നിലപാടുകളാണെന്നും അല്ലാതെ ആരെയും ടാർഗറ്റ് ചെയ്തതല്ലെന്നും ആഷിഖ് അബു. ഇതിലെ ചില കാര്യങ്ങൾ മമ്മൂക്ക ആരാധകർക്ക് ഇഷ്ടപ്പെട്ടില്ലെന്നും പെണ്ണ് സംസാരിക്കുമ്‌ബോൾ സൊസൈറ്റിയിലെ പലർക്കും ഇഷ്ടപ്പെടില്ലെന്നും ആഷിഖ് അബു പറഞ്ഞു.മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആഷിഖ് തുറന്ന് പറഞ്ഞത്.
മായാനദിക്ക് നേരിടുന്ന സൈബർ ആക്രമണത്തിന്് വേട്ടപ്പട്ടികൾ കുരയ്ക്കട്ടെ എന്നായിരുന്നു ആഷിഖിന്റെ മറുപടി. , ഫേസ്‌ബുക്കിൽ സ്ത്രീകളെ തെറിവിളിക്കുന്ന ആളുകളെ തനിക്ക് പരിചയം ഇല്ല. പക്ഷേ തന്നെ തെറി പറയുന്നവരോട് ഒന്നേ പറയാനുള്ളു 'വേട്ടപ്പട്ടികൾ കുരച്ചോട്ടെ, ലാത്തികൾ വീശിയടിക്കട്ടെ'എന്നാണ് ആഷിഖ് അബു പറഞ്ഞത്.
പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നതിനാൽ അതൊന്നും തന്നെ ബാധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ കാര്യത്തിൽ സൊസൈറ്റി വളരെ സെൻസിറ്റീവാണ്. തന്നിൽ നിന്ന് കൂടുതൽ ക്വാളിറ്റി പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഇത് മമ്മൂട്ടി നായകനായ ഗാങ്സ്റ്റർ എന്ന സിനിമയിൽ നൽകാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു. വെറുപ്പ് പ്രചരിപ്പിക്കുന്ന ഒരുകൂട്ടർ സമൂഹ മാധ്യമങ്ങളിൽ ഉണ്ടെന്നും സംവിധായകൻ ആഷിക് അബു അഭിമുഖത്തിൽ പറഞ്ഞു.