- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിന്റെ വിജയത്തിൽ പ്രതീക്ഷയോടെ ആഷിഖ് അബു; സത്യത്തിന്റെ വെളിച്ചം പകർന്ന പുതിയ രാഷ്ട്രീയധാരയ്ക്ക് അഭിവാദ്യവുമായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: വിവിധ വിഷയങ്ങളിൽ തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന വ്യക്തിയാണ് സംവിധായകൻ ആഷിഖ് അബു. സോഷ്യൽ മീഡിയയിലൂടെ അഭിപ്രായങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ ആഷിഖ് ശ്രദ്ധാലുവുമാണ്. ഡൽഹി വിജയം തെളിയിക്കുന്നത് ജനാധിപത്യത്തിന്റെ ശക്തിയാണെന്ന വിലയിരുത്തലുമായി ആഷിഖ് ആം ആദ്മിക്ക് അഭിനന്ദനവുമായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഡൽഹിയിൽ ക
കൊച്ചി: വിവിധ വിഷയങ്ങളിൽ തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന വ്യക്തിയാണ് സംവിധായകൻ ആഷിഖ് അബു. സോഷ്യൽ മീഡിയയിലൂടെ അഭിപ്രായങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ ആഷിഖ് ശ്രദ്ധാലുവുമാണ്. ഡൽഹി വിജയം തെളിയിക്കുന്നത് ജനാധിപത്യത്തിന്റെ ശക്തിയാണെന്ന വിലയിരുത്തലുമായി ആഷിഖ് ആം ആദ്മിക്ക് അഭിനന്ദനവുമായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.
ഡൽഹിയിൽ കെജ്രിവാൾ തരംഗം ആഞ്ഞടിക്കുമ്പോൾ അവർക്കൊപ്പമാണ് തന്റെ മനസെന്നു വ്യക്തമാക്കുകയാണ് പോസ്റ്റിലൂടെ ആഷിഖ് അബു. 'എല്ലാവരേയും എക്കാലവും പറ്റിക്കാൻ കഴിയില്ലെന്ന് വീണ്ടും ഡൽഹി തെളിയിക്കുന്നു. സത്യത്തിന്റെ വെളിച്ചം പരക്കുന്നു. ജനാധിപത്യം ശക്തി തെളിയിക്കുന്നു. പുതിയ രാഷ്ട്രീയധാരയ്ക്ക് അഭിവാദ്യങ്ങൾ' എന്നാണ് ഫേസ്‌ബുക്കിൽ ആഷിഖ് കുറിച്ചത്.
ഇടതുപക്ഷത്തോട് അനുഭാവമുള്ള ആഷിഖ് നേരത്തെ സിപിഐ(എം) ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കാൻ തീരുമാനിച്ച വാർത്തയും ഷെയർ ചെയ്തിരുന്നു. നല്ല തീരുമാനമെന്നാണ് ആഷിഖ് ഇതിനെ വിശേഷിപ്പിച്ചത്.
കൊക്കെയ്ൻ കേസിൽ തന്റെ പേരു വലിച്ചിഴയ്ക്കപ്പെട്ടപ്പോഴും തന്റെ നിലപാടുകൾ വ്യക്തമായി പറയാനും ആഷിഖ് തയ്യാറായി. കെ എം മാണിക്കെതിരെ 'എന്റെവക 500' എന്ന ഹാഷ് ടാഗ് വിപ്ലവത്തിന് തുടക്കം കുറിച്ച ആഷിഖ് അബുവിനെതിരെ അതിന്റെ പേരിലാണ് കേസുമായി ബന്ധപ്പെടുത്തിയതെന്നും ആക്ഷേപമുയർന്നിരുന്നു. തനിക്കെതിരെ വാർത്ത എഴുതിയ മംഗളം പത്രത്തിനെതിരെ മാനനഷ്ടക്കേസു കൊടുക്കുമെന്നും ആഷിഖ് വ്യക്തമാക്കിയിരുന്നു.