തിരുവനന്തപുരം: പ്രേമം എന്ന സിനിമയ്ക്കു പുരസ്‌കാരം നൽകാൻ തക്കവണ്ണം മൂല്യങ്ങളില്ലെന്നു വിമർശിച്ച ചലച്ചിത്ര പുരസ്‌കാര നിർണയ സമിതി ചെയർമാനെതിരെ സംവിധായകൻ ആഷിഖ് അബു രംഗത്ത്. പ്രേമത്തിന്റെ മേക്കിങ്ങിൽ ഒരു ഉഴപ്പൻ നയമാണ് അൽഫോൻസ് പുത്രൻ സ്വീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഒരു ഘട്ടത്തിലും പ്രേമത്തെ അവാർഡിനായി പരിഗണിക്കാൻ കഴിയുമായിരുന്നില്ലെന്നുമായിരുന്നു ജൂറി ചെയർമാൻ മോഹന്റെ പരാമർശം.

'ഒരു സംവിധായകൻ ഉഴപ്പി ചെയ്ത സിനിമയാണ് സർ കേരളം മുഴുവൻ ഉത്സവം പോലെ കൊണ്ടാടിയതെ'ന്ന് ആഷിഖ് അബു ഫേസ്‌ബുക്കിൽ കുറിച്ചു. ആ സംവിധായകന് കൊടുക്കാൻ പറ്റിയ നല്ല ബെസ്റ്റ് പ്രോത്സാഹനമാണ് ഇതെന്നും ആഷിഖ് അബു പറഞ്ഞു.

ജൂറി ചെയർമാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു സിനിമ എഴുതി, സംവിധാനം ചെയ്ത് എഡിറ്റ് ചെയ്ത് ,കളർ ചെയ്ത് ,ജീവിതത്തിന്റെ വലിയൊരു സമയം ചെലവാക്കി, ആ സിനിമ സൂപ്പർ ഹിറ്റാക്കിയ, ഒരു സാധാരണ ആലുവക്കാരൻ പയ്യന് ഒട്ടും സന്തോഷം ഉണ്ടാക്കുന്ന കാര്യം അല്ല. പെരുന്തച്ചൻ കോംപ്ലെക്‌സ് അതിരുകടക്കുന്നെന്നും ആഷിഖ് കുറിച്ചു.

കഴിഞ്ഞകൊല്ലത്തെ സൂപ്പർ ഹിറ്റ് സിനിമയായ പ്രേമത്തെ ഇത്തവണത്തെ പുരസ്‌കാര പട്ടികയിലൊന്നും പെടുത്തിയിരുന്നില്ല. ഇതിനെക്കുറിച്ചുള്ള വിശദീകരണം ജൂറി ചെയർമാൻ നൽകിയതിനു പിന്നാലെയാണു വിമർശനവുമായി ആഷിഖ് അബുവും രംഗത്തെത്തിയത്. നേരത്തെ തമിഴ് സംവിധായകൻ എ ആർ മുരുകദോസും പ്രേമത്തിനു പുരസ്‌കാരം നൽകാത്തത് അനീതിയാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

ജൂറി ചെയർമാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു സിനിമ എഴുതി, സംവിധാനം ചെയ്ത് എഡിറ്റ്‌ ചെയ്ത് ,കളർ ചെയ്ത് ,ജീവിതത്തിന്റെ ...

Posted by Aashiq Abu on Wednesday, 2 March 2016
 

ഒരു സംവിധായകൻ ഉഴപ്പി ചെയ്ത സിനിമയാണ് സർ കേരളം മുഴുവൻ ഉത്സവം പോലെ കൊണ്ടാടിയത്. ആ സംവിധായകന് കൊടുക്കാൻ പറ്റിയ നല്ല ബെസ്റ്റ് പ്രോത്സാഹനം.

Posted by Aashiq Abu on Wednesday, 2 March 2016