- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആഷിഖ് അബുവിന്റെ പ്രതികരണം; സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ! അലൻസിയറിനെ ഓർത്ത് ആത്മാർത്തമായി ലജ്ജിക്കുന്നു;പ്രതികരണം ഫേസ്‌ബുക്ക് കുറിപ്പിലൂടെ
കൊച്ചി: നടൻ അലൻസിയറിനെതിരായ ആരോപണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് ആഷിഖ് അബു രംഗത്തെത്തി. നിരവധിപേർ ആഷിഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അലൻസിയറിനെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖിന്റെ പ്രതികരണം. തനിനിറം മനസിലാക്കാതെ അലൻസിയറിനൊപ്പം സിനിമകൾ ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നുവെന്ന് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയ ആഷിഖ് നടിക്ക് അഭിവാദ്യങ്ങളും അർപ്പിച്ചു. ഫേസ്‌ബുക്ക് കുറിപ്പ് നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത് . ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു. ദിവ്യക്ക് അഭിവാദ്യങ്ങൾ !
കൊച്ചി: നടൻ അലൻസിയറിനെതിരായ ആരോപണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് ആഷിഖ് അബു രംഗത്തെത്തി. നിരവധിപേർ ആഷിഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അലൻസിയറിനെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖിന്റെ പ്രതികരണം. തനിനിറം മനസിലാക്കാതെ അലൻസിയറിനൊപ്പം സിനിമകൾ ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നുവെന്ന് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയ ആഷിഖ് നടിക്ക് അഭിവാദ്യങ്ങളും അർപ്പിച്ചു.
ഫേസ്‌ബുക്ക് കുറിപ്പ്
നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത് . ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു.
ദിവ്യക്ക് അഭിവാദ്യങ്ങൾ !