- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതാണു പ്രകൃതി; അതാണ് ശക്തിയും: ഫാറൂഖ് കോളേജ് വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു
ഫാറൂഖ് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച ഇരുന്നതിന് നടപടി സ്വീകരിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. ഫേസ്‌ബുക്കിലാണ് ആഷിഖിന്റെ പ്രതികരണം. 'ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതാണ് പ്രകൃതി! അതാണ് ശക്തിയും! അപ്പൊ പ്രകൃതിവിരുദ്ധമല്ലേ ഫറൂഖ് കോളേജ് നിയമങ്ങൾ? വിലപ്പോവില്ല സർ! പ്രകൃതി തന്നെ അതിനെ തോല്പിക്കും!'- എന്
ഫാറൂഖ് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച ഇരുന്നതിന് നടപടി സ്വീകരിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. ഫേസ്‌ബുക്കിലാണ് ആഷിഖിന്റെ പ്രതികരണം.
'ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതാണ് പ്രകൃതി! അതാണ് ശക്തിയും! അപ്പൊ പ്രകൃതിവിരുദ്ധമല്ലേ ഫറൂഖ് കോളേജ് നിയമങ്ങൾ? വിലപ്പോവില്ല സർ! പ്രകൃതി തന്നെ അതിനെ തോല്പിക്കും!'- എന്നാണ് ആഷിഖ് ഫേസ്‌ബുക്കിൽ കുറിച്ചത്.
ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഇരുന്നതിനെ തുടർന്ന് ഏഴു വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ, പിന്നീട് മാപ്പ് എഴുതി നൽകിയ വിദ്യാർത്ഥികളെ കോളജ് തിരിച്ചെടുക്കുകയും മാപ്പ് എഴുതി നൽകാൻ വിസ്സമ്മതിച്ച വിദ്യാർത്ഥിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആഷിഖ് അബു പ്രതികരിച്ചത്.
Next Story