- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളത്തിനും ലേഖകനുമെതിരെ കേസ് കൊടുക്കും: മയക്കുമരുന്ന് കേസുമായി ബന്ധപ്പെടുത്തിയെന്ന വാർത്തയ്ക്കെതിരെ ആഷിക് ആബു രംഗത്ത്
കൊക്കൈൻ കേസുമായി ബന്ധപ്പെട്ട് തന്നെയും റിമയെയും ഫഹദ് ഫാസിലിനെയും പൊലീസ് ചോദ്യം ചെയ്യാൻ അനുമതി തേടിയെന്ന മംഗളം വാർത്തയ്ക്കെതിരെ സംവിധായകൻ ആഷിക് അബു രംഗത്ത്. ഫേസ്ബുക്കിലാണ് തന്റെ നിലപാട് വ്യക്തമാക്കി മംഗളത്തിനെതിരെ ആഞ്ഞടിച്ച് ആഷിക് അബു രംഗത്തെത്തിയത്. മിണ്ടിയാൽ മാവോയിസ്റ്റ്, അല്ലെങ്കിൽ കൊക്കൈൻ എന്ന തലക്കെട്ടിട്ടാണ് ആഷിക് അ
കൊക്കൈൻ കേസുമായി ബന്ധപ്പെട്ട് തന്നെയും റിമയെയും ഫഹദ് ഫാസിലിനെയും പൊലീസ് ചോദ്യം ചെയ്യാൻ അനുമതി തേടിയെന്ന മംഗളം വാർത്തയ്ക്കെതിരെ സംവിധായകൻ ആഷിക് അബു രംഗത്ത്. ഫേസ്ബുക്കിലാണ് തന്റെ നിലപാട് വ്യക്തമാക്കി മംഗളത്തിനെതിരെ ആഞ്ഞടിച്ച് ആഷിക് അബു രംഗത്തെത്തിയത്.
മിണ്ടിയാൽ മാവോയിസ്റ്റ്, അല്ലെങ്കിൽ കൊക്കൈൻ എന്ന തലക്കെട്ടിട്ടാണ് ആഷിക് അബു മംഗളത്തിലും ലേഖകനുമെതിരെ പോസ്റ്റിട്ടത്. ചില മാദ്ധ്യമ വ്യഭിചാരികൾ വിരോധം തീർക്കാൻ വേശ്യാവൃത്തി പോലെയാണ് വാർത്തകൾ മെനയുന്നതെന്ന് ആഷിക് പോസ്റ്റിൽ പറയുന്നു. ഐഎസ്ആർഒ കേസിൽ ശാസ്ത്രഞൻ നമ്പി നാരായണന്റെ ജീവിതം തകർന്ന ലേഖകനാണ് ആഷികിനെയും റിമയെയും ഫഹദിനെയും ചോദ്യം ചെയ്യാൻ പൊലീസ് അനുമതി തേടിയെന്ന വാർത്ത എഴുതിയിരിക്കുന്നത്. ത്രില്ലിങ് അയ ഒരു ക്ലൈമാക്സ് ആയിരിക്കും ഈ കേസിന് എന്നും ഒക്കെ ഈ മഹാൻ എഴുതികൂട്ടിയിട്ടുണ്ടെന്നും എന്നാൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ആഷിക് പോസ്റ്റിൽ പറയുന്നു.
അടുത്ത ദിവസം തന്നെ പത്രത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ആഷിക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കുന്ന തുക എത്രയായാലും അത് നമ്പി നാരായണന് നൽകുമെന്നും ആഷിക് പോസ്റ്റിൽ വ്യക്തമാക്കുന്നു. കൊക്കെയിൻ കേസിൽ പിടിയിലായ ഷൈൻ ടോം എന്നും തന്റെ സുഹൃത്തായിരിക്കുമെന്ന് പറയുന്ന പോസ്റ്റിൽ ഷൈൻ നിയമത്തിന് എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരം ശിക്ഷിക്കപെടുമെന്നും പറഞ്ഞാമ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം ചുവടെ
മിണ്ടിയാൽ മാവോയിസ്റ്റ്, അല്ലെങ്കിൽ കൊക്കൈൻ !
എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള ചേട്ടൻ) ' എന്റർടൈന്മെന്റ് ' ആയിരുന്നു. അതുകൊണ്ട് തന്നെ അപൂർവം ചില മാദ്ധ്യമ വ്യഭിചാരികൾ വ്യക്തി വിരോധമോ രാഷ്ടീയ വിരോധമോ തീർക്കാൻ സ്വയം വേശ്യയായി കഥകൾ മെനയുമ്പോൾ, അത് സിനിമാക്കാർക്ക് എതിരെ ആണെങ്കിൽ ഈ പറഞ്ഞ ' എന്റർടൈന്മെന്റ് അതിന്റെ പാരമ്യത്തിൽ എത്തും. എന്തായാലും 'തനിനിറം ജയചന്ദ്രൻ' എന്ന മഹാനായ പത്രക്കാരൻ 'മംഗളം' ദിനപത്രത്തിൽ ചെയ്ത വേശ്യാവൃത്തി നന്നായി. നല്ല ' എന്റർടൈന്മെന്റ ' ആയി. പണ്ട് ഇതേ കക്ഷി വ്യാജ വാർത്ത എഴുതിപിടിപ്പിച്ച് ജീവിതം തകർത്ത, ഇന്ന് കേരളീയർ പശ്ചാത്താപത്തോടെ ഓർക്കുന്ന ഒരു പേരുണ്ട്, ഐഎസ്ആർഒ ശാസ്ത്രഞൻ നമ്പി നാരായണൻ. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് ആ വ്യാജ വാർത്ത വിശ്വസിച്ചതിലൂടെ ആ വലിയ മനുഷ്യനോട് നമ്മൾ ചെയ്തത്.
കേരള പൊലീസ് എന്നെയും റിമയെയും ഫഹദ് ഫാസിലിനെയും കൊക്കൈൻ കേസിൽ ചോദ്യം ചെയ്യാൻ അനുമതി തേടി എന്നും, ത്രില്ലിങ് അയ ഒരു ക്ലൈമാക്സ് ആയിരിക്കും ഈ കേസിന് എന്നും ഒക്കെ ഈ മഹാൻ എഴുതികൂട്ടിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാര്യം കേരള പൊലീസിന്റെ അറിവിൽ ഇല്ല എന്നും, വാർത്താ മാദ്ധ്യമ സൃഷി മാത്രമാണെന്നും മാദ്ധ്യമ പ്രവർത്തകരോട് പൊലീസ് അധികാരികൾ വെളിപെടുതിയതോടെ ചെയ്തതോടെ ചിത്രം മാറി. കേരളത്തിലെ ഭൂരിഭാഗം മാദ്ധ്യമ പ്രവർത്തകരും സത്യം എന്താണെന്ന് പൊലീസ് അധികാരികളെ തന്നെ വിളിച്ച് ചോദിച്ചതിൽ വളരെ സന്തോഷം.
തന്നെ പറ്റി വ്യാജ വാർത്ത പ്രചരിപ്പിച്ച ഒരു ഇംഗ്ലീഷ് പത്രത്തിന് എതിരെ നടൻ ദിലീപേട്ടൻ മാനനഷ്ടത്തിനു കേസ് കൊടുത്തത് പോലെ തന്നെ ഒരു കേസ് ഈ ചേട്ടനും പത്രത്തിനും എതിരെ ഞങ്ങൾ മൂന്ന് പേരും നാളെ കൊടുക്കും. നഷ്ടപരിഹാര തുക എത്രയായാലും, അത് എന്ന് കിട്ടിയാലും അത് ഇതേ രീതിയിൽ ആക്രമിക്കപെട്ട നമ്പി നാരായണന് നൽകും.
ഷൈൻ ടോം എന്റെ സഹപ്രവർത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈൻ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരം ശിക്ഷിക്കപെടും. അതിനു നാട്ടിൽ പൊലീസും നിയമവും ഒക്കെ നിലവിൽ ഉണ്ട്.
എന്ത് തരത്തിലുള്ള അന്വേഷണങ്ങൾക്കും പരിശോധകൾക്കും ഞങ്ങൾ എല്ലാവരും തയ്യാറാണ്. ഇനി അത് രാഷ്ട്രീയ പക പോക്കൽ ആണെങ്കിൽ പോലും..