- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം മാണിക്ക് 'എന്റെ വക 500': ആഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു പിന്നാലെ സൈബർ ലോകം; പരിഹാസത്തിനു പിന്തുണയുമായി പുതിയ പേജും
തിരുവനന്തപുരം: ബാർ കോഴ വിവാദം പുകയുന്നതിനിടെ ധനമന്ത്രി കെ എം മാണിയെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായി സംവിധായകൻ ആഷിക് അബു. ഇതിനു പിന്തുണയുമായി 'എന്റെ വക അഞ്ഞൂറ്' എന്ന ഹാഷ് ടാഗിൽ ആയിരക്കണക്കിനു പേരാണ് ഫേസ്‌ബുക്കിൽ ഒത്തുകൂടിയത്. ''അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാർ പിരിച്ചുകൊടു
തിരുവനന്തപുരം: ബാർ കോഴ വിവാദം പുകയുന്നതിനിടെ ധനമന്ത്രി കെ എം മാണിയെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റുമായി സംവിധായകൻ ആഷിക് അബു. ഇതിനു പിന്തുണയുമായി 'എന്റെ വക അഞ്ഞൂറ്' എന്ന ഹാഷ് ടാഗിൽ ആയിരക്കണക്കിനു പേരാണ് ഫേസ്‌ബുക്കിൽ ഒത്തുകൂടിയത്.
''അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാർ പിരിച്ചുകൊടുക്കണം. എന്റെ വക 500 രൂപ.'' എന്നായിരുന്നു ആഷിക് അബുവിന്റെ പോസ്റ്റ്. വളരെ പെട്ടെന്നുതന്നെ പോസ്റ്റ് വൈറലായി. #entevaka500 എന്ന ഹാഷ് ടാഗിൽ നിരവധി പേർ രംഗത്തുവന്നു. തങ്ങളുടെ വകയായി ഓരോ തുക പ്രഖ്യാപിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്. ഇതിനു പിന്നാലെ entevaka500 എന്ന പേരിൽ ഒരു പേജും ആരംഭിച്ചിട്ടുണ്ട്.
'കോടിയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ല ഈ സാർ അഭിമാനിയാ', 'പൈസയ്ക്ക് കുറവുണ്ടായിട്ടല്ല ഈ ആർത്തി എന്നറിയാം. എന്നാലും ഇരിക്കട്ടെ എന്റെ വക ഒരു 500 ഉറുപ്പിക കൂടി' തുടങ്ങി നിരവധി കമന്റുകളാണ് ആഷിഖ് അബുവിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
'ഒരിക്കൽ കൂടി നമുക്കൊരു അവസരം ആണ് ഇത് മുഖ്യധാരാ രാഷ്ട്രീയം മുറവിളി കൂട്ടിയിട്ടു ഒന്നും നടക്കാത്തിടത്ത് ജനത്തിന്റെ ശബ്ദം ആകാൻ സോഷ്യൽ മീഡിയക്ക് അവസരം അഴിമതിയിൽ പൊറുതി മുട്ടിയ എല്ലാവരും ഏറ്റെടുക്കൂ' എന്ന് കിസ് ഓഫ് ലവ് സംഘാടകൻ രാഹുൽ പശുപാൽ പോസ്റ്റ് ചെയ്തു. 'എസ്എഫ്‌ഐക്കല്ലാതെ ആർക്കും ഇന്നേവരെ സംഭാവന കൊടുത്തിട്ടില്ല. പക്ഷേ മാണിസാറിന്റെ ദുരിതം കണ്ടിട്ട് എങ്ങിനെ കൊടുക്കാതിരിക്കും. എന്റെ വകയുമിരിക്കട്ടെ 500.പരമാവധി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.'- ഹിന്ദു ബിസിലസ് ലൈൻ അസിസ്റ്റന്റ് എഡിറ്റർ സ്റ്റാൻലി ജോണിയുടെ പോസ്റ്റ്.
'വല്ലതും കൊടുത്തില്ലെങ്കിൽ FBയിൽ കമന്ടുന്നതിനും ടാക്‌സ് കൊടുക്കേണ്ടി വരുമോ?', 'ബാറു മുതൽ റേഷൻ കട വരെ സാധ്യമായ എല്ലായിടത്തു നിന്നും സാറ് പിരിച്ചു. ഇനി ഫേസ്‌ബുക്ക് മാത്രം എന്തിനാ ഒഴിവാക്കുന്നത്... പിരിച്ചോട്ടെ ...', 'ഈ കോഴ കളി മുഴുവൻ കണ്ടിട്ടും , മറയായ നിൽക്കുന്ന പ്രതിപക്ഷത്തിനും എന്തെങ്കിലും കൊടുക്കണം .. എന്തായാലും എന്റെ വക 250 രൂപ ..!', 'ഇതിലും ഭേദം പിച്ചച്ചട്ടിയുമായി കേരളം മുഴുവൻ തെണ്ടുന്നതാണ്' തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് '്എന്റെ വക 500' ഹാഷ് ടാഗിൽ ലഭിച്ചത്. ആഷിക് അബുവിന്റെ സ്റ്റാറ്റസിനെത്തുടർന്ന് പലരും ഫേസ്‌ബുക്കിന്റെ കവർ പേജും പ്രൊഫൈൽ പിക്ചറും ' മാണി സാറിന് എന്റെ വക' എന്നാക്കി മാറ്റുകയും ചെയതിട്ടുണ്ട്.